ഞാൻ കാർലോയ്ക്ക് മുഖം കൊടുക്കാതെ വേഗം മുകളിലേക്ക് നടന്നു..
ബാക്കി ഉള്ളവർ ഇപ്പോളും അവിടെ തന്നെ ഇരിക്കുന്നുണ്ട്.. എല്ലാവരും വളരെ സന്തോഷത്തിൽ ആണ്.. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..
എന്നെ കണ്ടപ്പോൾ തന്നെ ചേട്ടായി ചോദിച്ചു..
“ആരാടാ വന്നെ..??”
“ആരും ഇല്ല ചേട്ടായി അവർക്ക് ആളു മാരിപോയതാ..”
കള്ളം പറയുന്നത് ഉള്ളിൽ വലിയ ഒരു നീറ്റൽ ഉണ്ടാക്കി എങ്കിലും എനിക്ക് അങ്ങനെയേ പറയാൻ സാധിക്കൂ..
“ഞാൻ ഇപ്പൊ വരാം..”
പതിയെ ഞാൻ അവിടെ നിന്നും റൂമിലേക്ക് പോന്നു… മനസ്സ് വല്ലാതെ അസ്വസ്ഥം ആണ്.. സമാധാനം വീണ്ടും നഷ്ടപ്പെട്ടിരിക്കുന്നു.. അവളുടെ മുഖം വീണ്ടും വീണ്ടും മനസ്സിലേക്ക് വരുന്നു.. എന്ത് ചെയ്യണം എന്ന് അറിയില്ല.. എന്തിനാണ് കർത്താവേ ഇപ്പൊ ഇങ്ങനെ ഒരു പരീക്ഷണം..
പെട്ടന്ന് ആരോ മുറിയുടെ കതക് തുറക്കുന്ന ശബ്ദം കേട്ടു… ജൂലി ആണ്..
അവള് മുറിക്കുള്ളിലേക്ക് വന്ന് എന്റെ അരികെ ബെഡിൽ ഇരുന്നു…
അവള് ഒന്നും പറയുന്നില്ല.. പക്ഷേ എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കുന്നു.. അത് എന്നിൽ തെല്ല് ഭയം ഉണ്ടാക്കി..
“എന്താ ജൂലി..??”
“ഷോൺ.. നിനക്ക് മറ്റുള്ളവരെ കള്ളം പറഞ്ഞ് പറ്റിക്കാൻ സാധിക്കുമായിരിക്കും പക്ഷേ എന്നോട് അത് വേണ്ട.. നിന്റെ മുഖം മാറിയത് ഞാൻ മനസ്സിലാക്കി ല്ല എന്നാണോ നീ കരുതിയത്… പറ താഴെ പോയിട്ട് എന്തുണ്ടായി.. ആരാ നിന്നെ കാണാൻ വന്നത്…”
“അത്…. ജൂലി… ”
“ഷോൺ എനിക്ക് മറ്റൊരു കള്ളം അല്ല.. സത്യം ആണ് അറിയേണ്ടത്.. ആരാ താഴെ വന്നത്..??”
ഇനിയൊന്നും അവളോട് മറച്ചു വക്കുന്നതിൽ അർത്ഥം ഇല്ല എന്ന് തോന്നി.. സത്യം അറിയാൻ അവൾക്കും അവകാശം ഉണ്ട്..
“ഷോൺ പറ…”
“ആഷിക…”
രണ്ടുവർഷത്തിന് ശേഷം ആ പേര് വീണ്ടും കേട്ടപ്പോൾ അവളുടെ ഉള്ളിലും ഉണ്ടായ നടുക്കം എനിക്ക് അവളുടെ മുഖത്ത് കാണാമായിരുന്നു..
“ഷോൺ..”