ഞാൻ വേഗം ബെഡിൽ നിന്ന് എണീറ്റു..
“എന്താ ചേട്ടായി..??”
ചേട്ടായി ചുണ്ടിൽ വിരൽ വച്ച് ശൂ എന്ന് കാണിച്ചു എന്നിട്ട് പതുകെ ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി..
“ഷോൺ നാളെ ഷേർളിയുടെ ബർത്ത്ഡേ ആണ്.. അപ്പോ നമ്മൾ അവൾക്ക് ഒരു സർപ്രൈസ് കൊടുക്കണ്ടേ…”
ആഹാ.. ചേട്ടത്തിയുടെ ബർത്ത്ഡേ ആണോ.. കൊള്ളാം അടിപൊളി.. ഏതായാലും പുള്ളിക്കാരിക്ക് ഭാഗ്യം ഉണ്ട് ഇവിടെ വച്ച് ബർത്ത്ഡേ ആഘോഷികാലോ…
“പിന്നെ എന്തായാലും സർപ്രൈസ് കൊടുക്കണം ചേട്ടായി… എന്തേലും പ്ലാൻ ഉണ്ടോ..??”
“പ്ലാൻ ഒക്കെ ഉണ്ട് ടാ.. ആദ്യം വേണ്ടത് നമുക്ക് അവളുടെ ബർത്ത്ഡേ ഓർമയില്ല എന്ന് അവളെ വിശ്വസിപ്പിക്കണം.. അത്കൊണ്ട് ആരും നാളെ അവളെ വിഷ് ചെയ്യാനോ അബ്നോർമ ൽ ആയിട്ട് പെരുമാറാനോ പാടില്ല.. ഓകെ.. ഞാൻ സാമിനെ വിളിച്ച് പറഞ്ഞിട്ടുണ്ട് അത്കൊണ്ട് അവനും വിഷ് ഒന്നും ചെയ്യില്ല.. എന്താ ഓകെ അല്ലേ..”
“ഡബിൽ ഓക്കേ.. ബാക്കി പ്ലാൻ പറ..”
“ഞാൻ കാർലോയോട് പറഞ്ഞു ഇവിടുത്തെ ഫെയിമസ് റെസ്റ്റോറന്റിൽ ഒരു ഗ്രാൻഡ് സെലിബ്രേഷൻ ഒരുക്കിയിട്ടുണ്ട്.. ഒരു സർപ്രൈസ് കേക്ക് വെട്ടൽ പിന്നെ ഒരു അടിപൊളി ലഞ്ച്..”
“കൊള്ളാം ചേട്ടായി.. അപോ നമ്മൾ കാലത്ത് ഒന്നും അറിയാത്ത പോലെ ഇവിടെ നിന്ന് ഇറങ്ങുന്നു എന്നിട്ട് നേരെ സർപ്രൈസ്…”
“എസ്… അപ്പോ ഓകെ ഗുഡ് നൈറ്റ്.. എല്ലാവരും പോയി ഉറങ്ങിക്കോ…”
എല്ലാവരും റൂമിൽ നിന്ന് പോയപ്പോൾ ആണ് ഞാൻ ആ കാര്യം ഓർത്തത്..
നാളെ രാവിലെ എനിക്ക് ആഷികയെ കാണാൻ പൊണ്ടെ..?? എങ്ങനെ പോകും.. ചേട്ടത്തിയുടെ പിറന്നാള് ആണ് ഒരിക്കലും മിസ്സ് ചെയ്യാൻ പറ്റില്ല.. പക്ഷേ ആഷികയെ കാണേണ്ടതും അത്യാവശ്യം ആണ്..