ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്തണം എങ്കിൽ ഇവരുടെ ഭാഷയിൽ തന്നെ അപേക്ഷിക്കണം.. ഞാൻ കാർലോയോട് കാര്യം പറഞ്ഞു..
കാർലോ എനിക്ക് പകരം അവരോട് സംസാരിക്കാൻ തുടങ്ങി. ഏറെ നേരത്തെ ചർച്ചക്കൊടുവിൽ അവർ വിവരങ്ങൾ തരാം എന്ന് സമ്മതിച്ചു..
ഹാവൂ സമാധാനം ആയി..
ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..
“സാറിന് എന്താണ് അറിയേണ്ടത്..??”
ഞാൻ അവള് എന്നെ കാണാൻ വന്ന ദിവസവും ഹോട്ടലിൽ നിന്നും അറിഞ്ഞ ഏകദേശ സമയവും പിന്നെ ക്യാമറയിൽ നിന്നും ഞാൻ ഫോട്ടോ എടുത്ത വണ്ടിയുടെ നമ്പറും അവരെ കാണിച്ചു..
“എനിക്ക് ഈ സമയത്ത് ഈ കാറിൽ ആരായിരുന്നു യാത്ര ചെയ്തത് എന്നറിയണം..”
അവർ എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി വണ്ടി നമ്പർ നോട്ട് ചെയ്തു.. എന്നിട്ട് കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്തു.. ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ പറഞ്ഞു..
“കിട്ടി സാർ… ആഷിക എന്നാണ് ആ പാസഞ്ചരുടെ പേര്..”
ദൈവമേ എല്ലാം ശരിയായി വരുവാണല്ലോ..
“അവർ എവിടെ നിന്നാണ് ആ ട്രിപ്പ് സ്റ്റാർട്ട് ചെയ്തത്..??”
“ഹോട്ടൽ മെട്രോയിൽ നിന്നാണ് സാർ..”
ഹോട്ടൽ മെട്രോ…
“ഓകെ അവർ ട്രിപ്പ് എവിടെ ആണ് എൻഡ് ചെയ്തത്..”
“അതിന്റെ ഡീറ്റെയിൽസ് ഒന്നും അപ്ഡേറ്റ് ആയിട്ടില്ല സാർ.. സാധാരണ ഗതിയിൽ ഒന്നുകിൽ കസ്റ്റമർ ട്രിപ്പ് പകുതിയിൽ ക്യാൻസൽ ചെയ്താലോ അല്ലെങ്കിൽ പിക്കിങ് സ്പോട്ട് തന്നെ ഡെസ്റ്റിനേഷൻ ആണെങ്കിലോ ആണ് ഇങ്ങനെ സംഭവിക്കാറ്..”
“ഓക്കേ.. എനിക്ക് അവരുടെ കോൺടാക്ട് ഡീറ്റെയിൽസ് ഒന്ന് തരാമോ.. ഫോൺ നമ്പറോ മെയിലോ എന്തെങ്കിലും..??”
“ക്ഷമിക്കണം സാർ.. ഒരു മാനുഷിക പരിഗണന വച്ചാണ് ഞാൻ ഇത്രയും റിസ്ക് എടുത്ത് ഈ വിവരങ്ങൾ എല്ലാം പറഞ്ഞ് തന്നത്.. ദയവ് ചെയ്ത് എന്നെ നിർബന്ധിക്കരുത് മറ്റൊന്നും എനിക്ക് പറയാൻ ആവില്ല..”
അവർ പറയുന്നതിലും കാര്യം ഉണ്ട് എന്ന് തോന്നി…
അത്കൊണ്ട് കൂടുതലായി അവരെ നിർബന്ധിക്കാൻ പോയില്ല..
അവർക്ക് നന്ദിയും പറഞ്ഞ് ഞാൻ ഓഫീസിന് പുറത്തേക്ക് നടന്നു…
കുറച്ച് കഴിഞ്ഞപ്പോൾ കാർലോ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..
“അപ്പോ അടുത്തത് ഹോട്ടലിലേക്ക് അല്ലേ..??”