അവളുമാർ അവളുമാരെ ഇനി കിട്ടിയാൽ നാണം കെടുത്തുന്ന പോലെ ഒരു പണി കൊടുക്കണം. പക്ഷെ ഇനി പറ്റുമോ. ” എന്ന് എല്ലാം അവൾ ചിന്തിച്ചു കൂട്ടി,
അങ്ങനെ 2 ദിവസത്തിന് ശേഷം അവളുടെ മുന്നിൽ ആ മുറിയുടെ വാതിൽ തുറന്നു,
“വേഗം ഹാൾ ഇൽ വാടി എന്നും പറഞ്ഞു അവളുടെ അമ്മ പെട്ടന്ന് പോയി, ”
അവൾ ഹാളിൽ ചെന്നപ്പോൾ ലക്ഷ്മി മിസ്സ് അവിടെ ഉണ്ടായിരുന്നു അവൾ അവരെ കണ്ട ഒന്ന് ഞെട്ടി,
“അഞ്ജലി നാളെ മുതൽ കോളേജിൽ വരണം ഞാൻ അമ്മയോട് എല്ലാം പറഞ്ഞു ശരി ആക്കിട്ടുണ്ട്, നിന്നെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞിട്ട്ണ്ട്, ”
ലക്ഷ്മി പറഞ്ഞു
മം
അഞ്ജലി ഒന്ന് മൂളി.
ലക്ഷ്മി തുടർന്നു
” ഇനി 3 മാസം കൂടെ ഒള്ളു ക്ലാസ്സ് വരണം കേട്ടല്ലോ ”
അങ്ങനെ അവൾ പിറ്റേന്ന് മുതൽ ക്ലാസ്സിൽ പോയി
ആരും ഒന്നും അറിഞ്ഞില്ലരുന്നു, പക്ഷെ
ലാവണ്യ ചോദിച്ചപ്പോൾ അവൾ സത്യ എല്ലാം അവളോട് പറഞ്ഞു
പിന്നെ പിറ്റേന്ന് മുതൽ ലാവണ്യ അവളോട് ഒരു അകൽച്ച കാണിച്ചു, അവൾ എന്താ എന്ന് ചോദിച്ചട്ട് പോലും അവൾ ഒന്നും പറഞ്ഞില്ല ,,,,,,, അന്ന് വൈകിട്ട് അവൾ അവളെ പിടിച്ചു നിർത്തി ചോദിച്ചു,
“അഞ്ജലി നീ കാരണം എനിക്കും ചീത്ത പേര് കേൾക്കുന്നു ഇനി പ്ലീസ് എന്നെ ശല്യപെടുത്താൻ വരണ്ട ”