“നീ എവിടെയാ..??”
“ഞാൻ വീട്ടിൽ അല്ലാതെ എവിടെയാ..??”
“ആ ടി വിയുടെ സൗണ്ട് ഒന്ന് കുറച്ച് വക്ക് കഴുതെ.. എനിക്ക് ഒന്നും കേൾക്കുന്നില്ല…”
“ടി വി അല്ലെടി ഗെയിം ആണ്…”
“ഹാ.. നീ ഇങ്ങനെ ഗെയിമും കളിച്ച് നടന്നോ.. എനിക്ക് നിന്നെ ഒന്ന് കാണണം നീ പെട്ടന്ന് പാർക്കിലേക്ക് വാ…”
“എടീ.. അതെ.. വണ്ടീലു പെട്രോൾ ഇല്ല…”
“ടാ.. ഷോൺ.. കളിക്കല്ലെ.. അത്യാവശ്യ കാര്യം ആണ്..”
“ഹൊ.. വരാടി പിശാശേ.. ഒരു പത്ത് മിനിറ്റ്..”
“ആ.. ഓകെ..”
ഇവൾ ഇപ്പൊ എന്തിനാണാവോ അത്യാവശ്യമായി കാണണം എന്ന് പറയുന്നത്.. ചിലപ്പോ എന്തേലും സഹായം ചോദിക്കാൻ ആവും..
ഞാൻ വണ്ടി എടുത്ത് നേരെ പാർക്കിലേക്ക് വച്ച് വിട്ടു…
അവള് അവിടെ ഒരു ബെഞ്ചിൽ ഇരുന്നു ചോകോ ബാർ കഴിക്കുകയായിരുന്നു..
“ടി.. എന്താ ഇത്..??”
“ഏത്..??”
“നിന്റെ കയ്യിൽ..”
“ഐസ്..”
“എന്നാ എനിക്കും ഒരെണ്ണം വാങ്ങിച്ച് താ…”
“എനിക്കൊന്നും വയ്യ..”
“എന്നാ നീയും കഴിക്കണ്ട…”
ഞാൻ അവളുടെ കയ്യിൽ നിന്നും ഐസ് തട്ടി താഴെ ഇടാൻ നോക്കി കൊണ്ടിരുന്നു..
“ഓകെ.. ഓകെ.. ഇതിൽ നിന്ന് ഒരു പൊട്ട് തരാം… മത്യോ..??”
“ആ അത് മതി…”
അവള് ഐസ് എനിക്ക് നേരെ നീട്ടി.. ഞാൻ എന്റെ വായിൽ കൊള്ളാവുന്നതിലും വച്ച് ഏറ്റവും വലിയ ഒരു പൊട്ട് തന്നെ കടിച്ചെടുത്തു…
“എടാ ദുഷ്ടാ… ഇത്രേം വലിയ പൊട്ടോ..”
“ആ ഫിഫ്റ്റി ഫിഫ്റ്റി..”
“പോടാ..”
“അതൊക്കെ പോട്ടെ നീ വിളിച്ച കാര്യം പറ..”
“അല്ല.. എന്താ മോന്റെ ഫ്യൂചർ പ്ലാൻ..??”