ചേട്ടായിയുടെ അടി കൊണ്ടത് എന്റെ മുഖത്ത് ആയിരുന്നില്ല നെഞ്ചില് ആയിരുന്നു..
ഇത്രയും കാലത്തിന്റെ ഇടക്ക് ഒരു ഈർക്കിലി കമ്പ് കൊണ്ട് പോലും ചേട്ടായി എന്നെ അടച്ചിട്ടില്ല…
പക്ഷേ ഇന്ന് ഇതിന്റെ പൂർണ ഉത്തരവാദി ഞാൻ മാത്രം ആണ്.. ചേട്ടയിയുടെ ഉള്ള് എത്രമാത്രം വേദനിച്ചിട്ടുണ്ടാവും..
സത്യത്തിൽ ഇന്ന് ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം ഉണ്ട്.. ഇത്രയും വർഷം ഒരുമിച്ച് ഉണ്ടായിട്ടും ജൂലിയോട് എനിക്ക് ഒന്നും തോന്നിയില്ല എങ്കിൽ, വെറും രണ്ടാഴ്ച കൂടെ കഴിഞ്ഞു എന്ന് പറഞ്ഞ് ആഷിക എന്നെ ഇഷ്ടപ്പെടണം എന്നില്ലല്ലോ… ആരുടെ ഭാഗത്തും തെറ്റില്ല.. എല്ലാം എന്റെ തെറ്റ് ആണ്..
ജൂലിയും ഞാനും ശരിക്കും ഒരേ തോണിയിലെ യാത്രക്കാർ ആണ് ഇപ്പൊൾ.. രണ്ടു പേരുടെയും പ്രശ്നം നഷ്ട പ്രണയം തന്നെ…
പെട്ടന്ന് ആണ് ആരോ തോളിൽ കൈ വച്ചത്.. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.. ചേട്ടായി ആണ്.. ഞാൻ വേഗം ബെഞ്ചിൽ നിന്നും എണീറ്റു…
ചേട്ടായി എന്നെ മുറുകെ കെട്ടിപിടിച്ചു…
ആ ഒരു നിമിഷത്തിൽ അത്രയും നേരം അടക്കി പിടിച്ച എന്റെ എല്ലാ വികാരങ്ങളും പുറത്തേക്ക് പൊട്ടി ഒഴുകി…
ഞാൻ ചേട്ടായിയുടെ ചുമലിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു…
സത്യത്തിൽ എന്റെ ഉള്ളിലെ എല്ലാ സങ്കടങ്ങളും അങ്ങനെ അങ്ങ് പെയ്ത് തീരട്ടെ എന്ന് കരുതിയാണ് എന്ന് തോന്നുന്നു ചേട്ടായി ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു…
കുറച്ച് സമയത്തിനകം തന്നെ ഞാൻ പൂർവ സ്ഥിതിയിലേക്ക് തിരികെ വന്നു..
ചേട്ടായി എൻറെ കവിളിലൂടെ പതുക്കെ തലോടി.. ഞാൻ ചേട്ടായിയോട് എല്ലാം ഏറ്റ് പറഞ്ഞ് മാപ്പ് ചോദിച്ചു…
ചേട്ടായിയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു…
തുടർന്ന് ചേട്ടത്തി വന്ന് ഞങളെ രണ്ടു പേരെയും വീട്ടിൽ പോകാം എന്ന് പറഞ്ഞ് വിളിച്ചു.. ഞങൾ മൂവരും അങ്ങനെ വീട്ടിലേക്ക് തിരിച്ചു…
ഈ തിരക്കുകൾ എല്ലാം കാരണം മിന്നു ചേട്ടത്തിയുടെ വീട്ടിൽ ആണ് നിൽക്കുന്നത്.. നാളെ അവളെ തിരികെ കൊണ്ട് വരും എന്നാണ് ചേട്ടത്തി പറഞ്ഞത്…
വീട്ടിൽ എത്തി ഞാൻ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു ഞാൻ മുറിയിലേക്ക് കയറി..
നേരെ പോയി ബെഡിലേക്ക് മറിഞ്ഞു…
തല പൊളിയുന്ന വേദന ഉണ്ട്.. ഉറക്കം ഞാൻ കരുതുന്ന തിനും മുന്നേ എന്നെ കീഴ്പ്പെടുത്തി…
രാത്രിയിൽ പല തവണ ഞാൻ ഞെട്ടി ഉണർന്നു… ഈ മുറിക്കുള്ളിൽ ആഷിക ഇല്ല എന്ന സത്യം എന്നെ വേട്ടയാടാൻ തുടങ്ങി…
വല്ലാത്ത ഒരു ഭയം മനസ്സിനെ കീഴടക്കുന്നു.. ഞാൻ ലൈറ്റ് ഓഫ് ചെയ്യാതെ തന്നെ കിടന്നു… ഇരുട്ട് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു…