“സോറി.. ജൂലി…”
അവള് ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു..
“ഷോൺ പേടിക്കണ്ട.. നിന്നെ കിട്ടാത്ത വിഷമത്തിൽ ഒന്നും അല്ല ഞാൻ ഇത് ചെയ്തത്.. എനിക്ക് വിഷമം ഇല്ല എന്നല്ല.. പക്ഷേ വീട്ടിൽ വേറെ കല്ല്യാണം ആലോചിച്ചപ്പോൾ തന്റെ സ്ഥാനത്ത് വേറെ ഒരാളെ കാണാൻ ഉള്ള ബുദ്ധിമുട്ട് ആ പ്രെഷർ എല്ലാം കൂടെ ആയപ്പോൾ ഏതോ ഒരു കൈ വിട്ട നിമിഷത്തിൽ ചെയ്ത് പോയതാണ്… പാവം അപ്പനും അമ്മച്ചിയും.. അവർ എന്റെ നല്ലത് മാത്രമേ ഓർത്തിട്ടുണ്ടാകൂ.. പക്ഷേ ഷോൺ.. ഇനി എന്നെ കൊന്നാലും ഞാൻ ആത്മഹത്യ ചെയ്യില്ല.. സത്യം…”
അവള് അത് പറഞ്ഞപ്പോൾ അറിയാതെ എന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു..
അവള് എല്ലാം ഉൾക്കൊള്ളാൻ തയാറായ പോലെ ഞാനും എല്ലാം ഉൾകൊള്ളാൻ തയ്യാർ ആകണം..
പിന്നെയും ഞങൾ എന്തൊക്കെയോ സംസാരിച്ചു ….
അവസാനം അവളോട് ഗുഡ് നൈറ്റ് പറഞ്ഞ് രാവിലെ വരാം എന്നും പറഞ്ഞ് ഞാൻ മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി…
ഇൗ സമയം കൊണ്ട് ചേട്ടത്തിയും പുറത്ത് എല്ലാവരോടും എല്ലാം പറഞ്ഞിരിക്കും..
ജീവൻ എന്റെ അടുത്തേക്ക് വന്നു.. പക്ഷേ അവൻ എന്തെങ്കിലും പറയും മുന്നേ ഞാൻ അവനെ കെട്ടിപ്പിടിച്ചു…
തുടർന്ന് അങ്കിളിന്റെയും ആന്റിയുടെയും അടുത്തേക്ക് ചെന്ന് കൈ കൂപ്പി അവരോടും മാപ് ചോദിച്ചു..
രണ്ടു പേരും എന്നെ കെട്ടിപിടിചു.. സത്യത്തിൽ എന്തോ വലാത്ത ഒരു റിലീഫ് കിട്ടിയ പോലെ തോന്നി എനിക്ക്..
പെട്ടന്ന് ആണ് ചേട്ടായി അങ്ങോട്ട് കയറി വന്നത്..
കൂട്ടത്തിൽ എന്നെ കണ്ടതും ചേട്ടായിയുടെ മുഖത്തേക്ക് ഇരച്ചു കയറുന്നു ദേഷ്യം എനിക്ക് കാണാമായിരുന്നു…
ചേട്ടായി എന്റെ അടുത്തേക്ക് ഓടി വന്ന് എന്റെ കവിളിൽ ആഞ്ഞ് അടിച്ചു..
പെട്ടന്ന് തന്നെ ജീവനും ചേട്ടത്തിയും മറ്റുള്ളവരും ചേട്ടായിയെ തടഞ്ഞ് വച്ചു..
“എന്തിനാടാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്…?? നിന്റെ ആരാടാ ഇവിടെ ഉള്ളത്.. നിനക്ക് വേണ്ടവർ ഒക്കെ അവിടെ അല്ലേ രാജസ്ഥാനിൽ.. നീ അങ്ങോട്ട് പോടാ…”
പെട്ടന്ന് തന്നെ ചേട്ടത്തി ഇടയിൽ കയറി പറഞ്ഞു..
“ഇച്ചായാ.. നിർത്ത്.. ഇത് ഒരു ഹോസ്പിറ്റൽ ആണ് … ഞാൻ പറയുന്നത് കേൾക്…”
ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു..
മുറ്റത്തോട് ചേർന്ന് ഉള്ള ചെറിയ പാർക്ക് പോലുള്ള പുൽത്തകിടിയിൽ ഇരിക്കാൻ ബഞ്ച് ഇട്ടിട്ടുണ്ട്.. ഞാൻ പോയി അതിൽ ഇരുന്നു…