ഷോൺ.. നിനക്ക് നിന്റെ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ഉണ്ട് സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള പ്രായവും ആരോഗ്യവും ഉണ്ട് അത് കൊണ്ട് എനിക്കോ നിന്റെ ചേട്ടായിക്കോ നിന്നെ ഒന്നിലും നിർബന്ധിക്കാൻ ആവില്ല..
പക്ഷേ നിന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയാത്ത ഒരു പെൺകുട്ടിയെ ഓർത്ത് ജീവിതം നശിപ്പിക്കുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത് എന്ന് നീ തന്നെ ഓർത്ത് നോക്ക്..
ഇപ്പൊ എല്ലാവരുടെയും മുന്നിൽ നീ വിവാഹിതൻ ആണ്.. നിനക്ക് ഒരു ഭാര്യ ഉണ്ട്.. പക്ഷേ അതൊക്കെ ഒരു നാടകം ആയിരുന്നു എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും..
നിനക്ക് എല്ലാത്തിൽ നിന്നും റീ കവർ ആവാൻ സമയം വേണ്ടി വരും എന്നറിയാം..
ഷോൺ.. നീ ശ്രമിച്ചു… പക്ഷേ പരാജയപ്പെട്ടു.. ഇനി അവളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിട്…
ഇത്രയും ദിവസം ഒരുമിച്ച് ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞിട്ടും നിനക്ക് അവളുടെ മനസ്സിൽ ഒരു ഇംപാക്ടും ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ… പിന്നെ…..””എനിക്കെല്ലാം മനസ്സിലാകുന്നുണ്ട് ചേട്ടത്തി…. അതൊക്കെ പോട്ടെ ചേട്ടത്തി ജൂലിക്ക് എന്ത് പറ്റി എന്ന് പറ..”
“നീ അന്ന് പറഞ്ഞത് അനുസരിച്ച് അവളെ പോയി ഒന്ന് കണ്ട് സംസാരിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ..
അതിന്റെ ഇടക്ക് ആണ് നിന്റെ ഫേസ്ബുക്ക് ലൈവ് എല്ലാവരും കണ്ടത്.. സ്വാഭാവികം ആയി അവളും കണ്ടിട്ടുണ്ടാവും അല്ലോ…
ഞാൻ വിചാരിച്ചത് പോലെ തന്നെ ആ സംഭവം അവളിൽ വലിയ ഒരു ഷോക്ക് ആണ് ഉണ്ടാക്കിയത്.. ഞാൻ അവളെ കണ്ട് സംസാരിച്ച് എല്ലാം ഒരു വിധം ഓകെ ആക്കിയിരുന്നു.. പക്ഷേ പെട്ടന്ന് അവളിൽ ഉണ്ടായ സ്വഭാവ വിത്യാസം അവളുടെ അച്ഛനിലും അമ്മയിലും വേവലാതി ഉണ്ടാക്കി…
അവസാനം.. സത്യം എല്ലാവരും അറിഞ്ഞു.. അതായത് ജൂലിക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന്.. അവളുടെ അപ്പച്ചൻ പെട്ടന്ന് തന്നെ അവൾക്ക് ഒരു എൻജിനീയറുടെ ആലോചന കൊണ്ടുവന്നു.. അവൾ ആണെങ്കിൽ അതിന് ഒട്ടും തയ്യാർ ആയിരുന്നില്ല.. പിന്നെ വഴക്ക് ആയി അടി ആയി.. അവസാനം സങ്കടം സഹിക്കാതെ വന്നപ്പോൾ അവൾ കയ്യിന്റെ ഞെരമ്പ് മുറിച്ച്….”
എല്ലാം ഒരു നടുക്കത്തോടെ ആണ് ഞാൻ കേട്ടിരുന്നത്..
“എന്നിട്ട് അവൾക്കിപ്പോ എങ്ങനെ ഉണ്ട്??”
“ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.. വാർഡിലേക്ക് മാറ്റിയിട്ടുണ്ട് ഇന്നലെ.. നാളെ അല്ലെങ്കിൽ മറ്റന്നാൾ ഡിസ്ചാർജ് ചെയ്യും..”
ഞാൻ ഒന്നും പറയാതെ സീറ്റിലേക്ക് തല ചായ്ച്ച് ഇരുന്നു…
ഒരു പെൺകുട്ടിയെ പ്രണയിച്ചതിന് എന്തൊക്കെ വിലയാണ് ഈശോയെ ഞാൻ കൊടുക്കേണ്ടി വരുന്നത്…
മാനസികമായും ശാരീരികമായും ഞാൻ വല്ലാതെ തളർന്നിരുന്നു…
കടന്നു പോക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും എങ്ങോട്ടെങ്കിലും ഓടി ഒളിച്ചാലോ എന്ന് പോലും തോന്നിപ്പോകുന്നു…
എല്ലാം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെ പോലെ…