ഞാൻ വേഗം കാർലോയുടെ അടുത്തേക്ക് ചെന്നു..
“എന്താ കാർലോ..??”
“ഷോൺ… നിന്നെ അന്വേഷിച്ച് ആരോ താഴെ വന്നിരുന്നു എന്ന് പറഞ്ഞു..”
“എന്നെ അന്വേഷിച്ച് ആരു വരാൻ അതും ഇവിടെ..??”
“അതറിയില്ല.. നീ വാ നമുക്ക് നോക്കാം…”
ഞാൻ കാർലോയുടെ കൂടെ താഴെ റിസപ്ഷൻ നോക്കി നടന്നു…
റിസപ്ഷനിൽ പോയി ഞാൻ കാര്യം തിരക്കി…
(എല്ലാ അന്യ ഭാഷാ സംഭാഷണങ്ങളും മലയാളത്തിൽ..)
“ഞാൻ ഷോൺ ജേക്കബ്.. എന്നെ അന്വേഷിച്ച് ആരോ വന്നിരുന്നു എന്ന് കേട്ടു..”
“അതേ.. സാർ.. ഒരു സ്ത്രീ ആയിരുന്നു.. നിങ്ങള് ഇവിടെ ആണോ താമസിക്കുന്നത് എന്നും ഫാമിലി ആണോ കൂടെ എന്നും ചോദിച്ചു.. സാറിനെ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞ് അവർ മടങ്ങി പോയി ….”
അതിപ്പോ ആരാ എന്നെ അന്വേഷിച്ച് അതും ഫിലിപ്പൈൻസിൽ..??
ഇന്ത്യക്ക് പുറത്ത് പോലും എന്നെ അറിയുന്നവർ ഉണ്ടാവില്ല.. പിന്നെ ഇവിടെ..??
പെട്ടന്ന് ആണ് ഒരു ഐഡിയ തോന്നിയത്..
“എനിക്ക് അവരെ കാണാൻ എന്തെങ്കിലും വഴി ഉണ്ടോ.. അതായത് സി സി ക്യാമറാ വീഡിയോ എന്തെങ്കിലും…??”
റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി ഫോൺ എടുത്ത് ആരെയോ വിളിച്ചു.. എന്നിട്ട് എന്നോട് അവരുടെ ഹോട്ടലിന്റെ കൺട്രോൾ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു.. ഞാൻ കാർലോയെയും കൂട്ടി അങ്ങോട്ട് നടന്നു…..
അവിടെ ഉള്ള ആൾ എന്നെ ക്യാമറയിലെ വീഡിയോ കാണിച്ചു.. പല ക്യാമറയിലെ വീഡിയോസ് വേറെ വേറെ ആംഗിളിൽ ആണ് ഒന്നിലും മുഖം വ്യക്തമായി കാണുന്നില്ല…
പക്ഷേ അവസാനം അവർ റിസപ്ഷനിൽ നിന്നും തിരിഞ്ഞ് നടക്കുമ്പോൾ മുഖം കാണാം ഞാൻ വീഡിയോ പോസ് ചെയ്യാൻ പറഞ്ഞു… ഇല്ല മനസ്സിലാകുന്നില്ല.. ഞാൻ അടുത്ത ഫ്രെയിമിലേക്ക് മാറ്റാൻ പറഞ്ഞു… ഒന്നുകൂടി സൂം ചെയ്യാൻ പറഞ്ഞു…
ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..
രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട ആ മുഖം….
ആഷിക…..
(തുടരും….)