ഞങ്ങള് ഒരു ടാക്സി ഹയർ ചെയ്ത് ഹോട്ടലിലേക്ക് യാത്ര തിരിച്ചു…
ഫിലിപ്പൈൻസ് വളരെ മനോഹരമായ ഒരു രാജ്യം ആണ്.. ഓരോ കാഴ്ചകളും ഞങളെ എല്ലാവരെയും വളരെ അധികം അൽഭുത പെടുത്തി കൊണ്ടിരുന്നു..
സത്യത്തിൽ ഞങളുടെ എല്ലാവരുടെയും ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് ആണ് ഇത്.. ചേട്ടായി മാത്രം മുന്നേ വന്നിട്ടുണ്ട്.. ചെട്ടായിക്ക് ഇവിടെ ഒരു ഫ്രണ്ട് ഉണ്ട് കാർലോസ്.. അദ്ദേഹം ഇവിടെ സെറ്റിൽഡ് ആണ്…
അങ്ങനെ യാത്ര ഒക്കെ കഴിഞ്ഞ് ഞങൾ ഹോട്ടലിൽ എത്തി… ഹോട്ടൽ എലിസബത്ത് എന്ന് പേരുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടൽ ആണ് ഞങൾ തെരഞ്ഞെടുത്തത്… ജിം, സ്പാ, റെസ്റ്റോറന്റ്, പിയാനോ ബാർ എന്നി സൗകര്യങ്ങൾ എല്ലാം അതിനകത്ത് ഉണ്ടായിരുന്നു…
കൗണ്ടറിൽ തന്നെ ഞങളെ കാത്ത് കാർലോസ് നിൽക്കുന്നുണ്ടായിരുന്നു…
ചേട്ടായി അദ്ദേഹത്തിന് ഞങ്ങളെയും ഞങ്ങൾക്ക് അദ്ദേഹത്തെയും പരിചയപ്പെടുത്തി.. ഒരുപാട് സംസാരിക്കുന്ന ഒരു പാവം മനുഷ്യൻ ആയിരുന്നു കാർലോസ്… അദ്ദേഹം നല്ല ഒരു തമാശ കാരൻ കൂടി ആയിരുന്നു…
ജൂലി നല്ല ക്ഷീണിതയായി തോന്നി… ഞാൻ അവളെയും കൂട്ടി റൂമിലേക്ക് പോയി.. കുഴപ്പം ഒന്നും ഇല്ല എന്ന് അവൾ പറയുമ്പോൾ പോലും എനിക്ക് ഉള്ളിൽ നല്ല ഭയം ഉണ്ടായിരുന്നു…
ഇന്നിനി പുറത്ത് ഇവിടെയും പോകുന്നില്ല എന്ന് വച്ചു.. നാളെ ഫ്രഷ് ആയിട്ടു തുടങ്ങാം..
രാത്രി ഭക്ഷണം ഇവിടുത്തെ ഏറ്റവും പ്രശസ്തമായ Chicken Adobo, kini law raw fish salad അങ്ങനെ മര്യാദക്ക് പേര് പോലും അറിയാത്ത എന്തൊക്കെയോ വിഭവങ്ങൾ.. ചിലതെല്ലാം വളരെ ആസ്വദിച്ച് കഴിച്ചു ചിലതിന്റെ രുചി തീരെ പിടിച്ചില്ല… എന്തൊക്കെ ആയാലും റൈസ് ഇല്ലാതെ ഫിലിപ്പൈൻസിൽ ഒരു മീലും പൂർണമാവില്ല…
ജൂലിക്ക് ചില ഭക്ഷണങ്ങൾ മനമ്മടുപ്പിക്കും എന്നുള്ളതിനാൽ വളരെ കരുതലോടെയാണ് അവൾ കഴിച്ചത്..
രാത്രി ഒരുപാട് നേരം പാട്ടും കൂത്തും ഒക്കെ ആയി ഞങൾ അടിച്ച് പൊളിച്ചു…
രാവിലെ വരാം എന്ന് പറഞ്ഞു കാർലോസ് പോയി.. നല്ല യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് പതിയെ ഞങളും ഉറക്കത്തിലേക്ക് വീണു…
********** ********* ***********
അതിരാവിലെ തന്നെ എല്ലാവരും കുളിച്ചൊരുങ്ങി റെഡി ആയി.. ഇനി കാർലോ വന്നാൽ പുറത്ത് പോകാം.. മിന്നു നല്ല ത്രില്ലിൽ ആണ്..
ജൂലിയെ നല്ല ഉന്മേഷതോടെ കാണപ്പെട്ടു.. അത് മനസ്സിൽ തെല്ലൊരു ആശ്വാസം നൽകി..
അതികം വൈകിപ്പികാതെ തന്നെ കാർലോ വന്നു.. കൂടെ അദ്ദേഹത്തിന്റെ മകൾ കെയിറ്റും ഉണ്ടായിരുന്നു.. അങ്ങനെ മിന്നുവിന് ഒരു കൂട്ടായി…