Will You Marry Me.?? Part 04 [Rahul Rk]

Posted by

പെട്ടന്ന് ആണ് ചേട്ടത്തി അങ്ങോട്ട് വന്നു ജീവനോട് ചോദിച്ചത്…”ജീവാ.. സാം വിളിച്ചിരുന്നോ..??”

“വിളിച്ചിരുന്നു ചേട്ടത്തി.. പുള്ളിക് വരാൻ ഒരു നിവർത്തിയും ഇല്ലാ ന്നാ പറഞ്ഞത്.. ഓഫീസിലെ ഡെഡ് ലൈൻ ആണ് മിസ്സ് ചെയ്യാൻ പറ്റില്ല അത്രേ…”

ജീവൻ മറുപടി പറഞ്ഞു…

“ഹൊ.. സാരമില്ല.. ജോലിക്കാര്യം ആയത് കൊണ്ട് അല്ലേ…”

“അതേ ചേട്ടത്തി..”

“ഇനി മതി ഗെയിം കളിച്ചത് രണ്ടു പേരും പോയി കിടന്നു ഉറങ്ങു.. രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതല്ലേ…”

ഞാനും ജീവനും ഒരു ലെവൽ കൂടെ ഫിനിഷ് ചെയ്ത ശേഷം കിടക്കാൻ ആയി പോയി…

********** ************* ***********

പുലർച്ചെ ജൂലി വിളിച്ചപ്പോൾ ആണ് എനീക്കുന്നത്..

“ഷോൺ.. എനീക്ക്‌.. വേഗം പോയി കുളിച്ചിട്ട് വാ… എല്ലാരും റെഡി ആയികൊണ്ടിരിക്കുന്നത് കണ്ടില്ലേ…”

ഞാൻ വേഗം തന്നെ എണീറ്റ് കുളിച്ച് റെഡി ആയി…
എല്ലാവരും റെഡി ആയി ബാഗ് ഒക്കെ ആയി വീടും പൂട്ടി വണ്ടിക്ക് കാത്ത് നിൽക്കുകയായിരുന്നു..
അങ്ങനെ വണ്ടി വന്നു.. ലഗേജ് എല്ലാം ഡിക്കിയിൽ വച്ച് ഞങൾ കാറിൽ കയറി.. നേരെ എയർപോർട്ടിലേക്ക്.. അവിടുന്ന് നേരെ ഫിലിപ്പൈൻസിൽ….

കാറ് എയർപോർട്ടിൽ എത്തി… ലഗേജ് ഒക്കെ എടുത്ത് ഞങൾ ഉള്ളിലേക്ക് നടന്നു.. ഒരുമാസത്തേക്ക്‌ ഇനി കേരളത്തിന് വിട.. അല്ല ഇന്ത്യക്ക് വിട…

ഏകദേശം 9 മണിക്കൂർ യാത്ര ഉണ്ട് ഇവിടുന്ന്…..
ഫ്ലൈറ്റ് അങ്ങനെ ആകാശത്തേക്ക് ഉയർന്നു പൊങ്ങി…..

******** ******** *********

ഏകദേശം ഒൻപതര മണിക്കൂറുകൾ കൊണ്ട് ഞങൾ ഫിലിപ്പീൻസിലെ Ninoy Aquino International Airport എത്തി…

ജീവിതത്തിൽ ഞങൾ സഞ്ചരിച്ച ഏറ്റവും ദൂരമേരിയ യാത്രയായിരുന്നു ഇത്…

വളരെ തിരക്കേറിയ മനോഹരമായ ഒരു എയർപോർട്ട്.. പെട്ടന്ന് തന്നെ എല്ലാ പരിപാടികളും തീർത്ത് ഞങൾ പുറത്ത് ചാടി…

ഇവിടെ നിന്നും ഒരു കാബ് ബുക്ക് ചെയ്ത് വേണം ബാഗ്യോവിൽ ഞങൾ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ എത്താൻ..

ഏകദേശം മൂന്നു മണിക്കൂർ യാത്ര ഉണ്ട് ഇവിടുന്ന് ബാഗ്യുവിലേക്ക്‌…

Leave a Reply

Your email address will not be published. Required fields are marked *