നിശാഗന്ധി [Maradona]

Posted by

ബാക്കിയുള്ള ദിവസങ്ങൾ ഓരോ യുഗങ്ങൾ ആയാണ് അവൾക്ക് തോന്നിയത്. 14 രാത്രി അവൾക്ക് ഉറക്കമില്ല. മഴയായത് കാരണം ജോലിക്കാരി ഒരാഴ്ചയായി വരുന്നില്ല. അത് നന്നായി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. രാത്രിയുടെ യാമങ്ങളിലെപ്പോളോ അവൾ ഉറങ്ങി. ഉണരുമ്പോളും വെട്ടം വീണിട്ടുണ്ടായിരുന്നില്ല. ചെറിയ അരുവി ഇപ്പോൾ കുത്തി ഒലിച്ചാണ് പോകുന്നത്. രാവിലെ തന്നെ കുളിച്ച് പട്ട് സാരി ഉടുത്ത് അവൾ ഉണ്ടായിരുന്ന ആഭരണങ്ങൾ എല്ലാം എടുത്തണിഞ്ഞ് കാത്തിരുന്നു. പടിക്കെട്ടിലേക്ക് ക്ലോക്കിൽ നിന്ന് ഓരോ മണിക്കൂറും കഴിയുമ്പോൾ അവൾ ഓടി പോയി നോക്കും. ഇല്ല. ആരുമില്ല. ഇനി പറ്റിച്ചതാണോ?. ആയിരിക്കില്ല . പോയിട്ട് രണ്ട് മാസക്കാലമായി ഒരു ബന്ധവും ഉണ്ടായിട്ടില്ല. അപ്പോൾ ഇങ്ങനെ മെസേജ് അയച്ചപ്പേൾ വരാതിരിക്കില്ല.

പടിഞ്ഞാറ് സൂര്യനും ചാഞ്ഞു. കണ്ണുകളിൽ ചെറുതായി നനവ് പടർന്ന് തുടങ്ങി. എന്ത് ചെയ്യണമെന്നറിയില്ല. പത്ത് മണിയായി. കുളിച്ച് അന്നത്തെ സുന്തര ഓർമ്മകൾക്കായി അതേ ഇളം നീല സാരി ഉടുത്തു. ഉണങ്ങിയ മുടി ചെവിക്ക് പിന്നിലൂടെ ഒതുക്കി വക്കുക മാത്രം ചെയ്തു. അതേ കിലുങ്ങുന്ന പാദസ്വരം അണിഞ്ഞു. അന്നത്തെതിനെക്കാൾ അൽപം വലിയ ചുവന്ന പൊട്ട് തൊട്ടു. വാ’ലിട്ട് കണ്ണെഴുതി. അന്ന് അയാളെ വശീകരിക്കാൻ തന്നെയാണ് ഇങ്ങനെ ഒരുങ്ങിയത്. പക്ഷേ……… അവൾ ഓരോന്നും ആലോചിച്ചിരുന്നു.

ടക് ടക് ….. കതകിൽ ആരോ കൊട്ടിയത് പോലെ അവൾക്ക് തോന്നി. ഓടി ചെന്ന് നോക്കിയപ്പോൾ ആരുമില്ല. തോന്നലാകും. അവൾ തിരികെ പോരാൻ തുടങ്ങിയപ്പോളാണ് അത് അവൾ ശ്രദ്ധിച്ചത്. നിശാഗന്ധിയുടെ മണം. അന്നത്തെ രാത്രിയിൽ ഉണ്ടായിരുന്നതിൽ ഇത് മാത്രമാണ് ഇപ്പോൾ ഇല്ലാത്തത്. ഉണ്ടാകണ്ട സമയം അല്ല. ഉണ്ടായിരുന്ന ചെടി അരുവിയിലെ കുത്തൊഴുക്കിൽ ഒഴുകി പോവേണ്ടതാണ്. എന്തായാലും നോക്കാം. അവൾ പാറക്കെട്ടുകൾക്കിടയിലൂടെ പതിയെ താഴേക്കിറങ്ങി.. അത്ര തീവ്രമല്ല മണം പക്ഷേ നന്നായി ഉണ്ട്. മഴ മാറി നിൽക്കുന്നു. നിലാവുമുണ്ട്.

താഴേക്ക് ഇറങ്ങി ചെന്ന അവൾ കണ്ടത് ഒരു ചുവന്ന പട്ട് തുണിയിൽ എന്തോ പൊതിഞ്ഞ് വച്ചിരിക്കുന്നതാണ്. കുത്തി ഒലിക്കുന്ന അരുവികാണുമ്പോൾ ഒരു ഭയം ഉണ്ട്. പതിയെ ചെന്ന് പൊതി എടുത്തു.

“നിശാഗന്ധി പൂവ്”

അവൾ ചുറ്റും നോക്കി. അരുമില്ല. അദ്ദേഹം അല്ലാതെ വേറാരും ആയിരിക്കില്ല. ഒന്നും മനസിലാകുന്നില്ല. കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീര് സന്തോഷത്തിന്റെയാണോ സങ്കടം കൊണ്ടാണോ അറിയില്ല. പക്ഷേ അയാളെ കാണുന്നില്ല. മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു. ആ പാറക്കെട്ടിൽ ഇരുന്നു.

ഒന്ന് തിരിച്ചറിയാൻ എടുക്കുന്ന സമയത്തിന് മുന്നേ ആരോ അവളെ എടുത്ത് ഉയർത്തിയിരുന്നു. പിടഞ്ഞ് കൊണ്ട് നിറഞ്ഞിരുന്ന കണ്ണ് തുടച്ച് ആളെ നോക്കി.

വന്നിരിക്കുന്നു. അവളുടെ ദേവൻ വന്നു.

ഞാൻ അവളെ രണ്ട് കൈകൾ കൊണ്ട് എടുത്ത് ഉയർത്തി വട്ടം കറങ്ങി. അവൾ എന്നെ കെട്ടിപിടിച്ച് നെഞ്ചിൽ പറ്റി കിടന്നു.

താഴെ നിർത്തിയപ്പോളും അവൾ വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല.

“പേടിച്ച് പോയോ ?” ഞാൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *