നിശാഗന്ധി [Maradona]

Posted by

നിശാഗന്ധി

Nishagandhi | Author : Maradona

 

അച്ഛനും അമ്മക്കും രണ്ട് മക്കളിൽ മൂത്ത മകൻ. ഇളയത് പെണ്ണാണ്. അച്ഛൻ അമ്മയെ അടിച്ചോണ്ട് നാട് വിട്ട് ഈ ഹൈറേഞ്ചിൽ കുടിയേറിയത് കൊണ്ട് ഇവിടെ ബന്ധുക്കൾ ആരുമില്ല. പട്ടണത്തിൽ ബോർഡിംഗ് സ്കൂളിൽ പഠിച്ചത് കൊണ്ട് ഇവിടെ മലമുകളിൽ അധികം കൂട്ടുകാരും ഇല്ല.നാട്ടിൽ നിന്ന് പണ്ട് കുടിയേറി ഇവിടെ അച്ഛനും ഡേവിഡ് മൊതലാളിയും ഒരേ സംയത്ത് തന്നെയാണ് ഇവിടെ എത്തിപ്പെട്ടത്.

അച്ഛനും ഡേവിഡ് മുതലാളിയും ഒന്നിച്ച് തന്നെയാണ് അന്നത്തെ ഇവിടുത്തെ വല്യ മുതലാളിയോട് ജോലി ചോദിച്ച് വന്നതും. ഉപയോഗിക്കാൻ അറിയാവുന്നതുകൊണ്ടും ഒറ്റത്തടി, ഒന്നും നോക്കാനില്ലാത്തത് കൊണ്ടും ഡേവിഡ് മുതലാളി അവസരത്തിന് ഒത്ത് നിന്നും, അവസരങ്ങൾ സ്വയം ഉണ്ടാക്കിയും വല്യ മുതലാളിയുടെ വിശ്വസ്തനായി.

ഹൈറേഞ്ചിന് പുതിയ രാജാവാകാൻ വേണ്ട വഴിയും ഡേവിഡ് മുതലാളി കണ്ടിരുന്നു. വല്യ മുതലാളിയുടെ ഒരേ ഒരു മകളായ മേരിയെ കേറി പ്രേമിച്ച് വയറ്റിലുണ്ടാക്കി. മകളെ ജീവനായ വല്യമുതലാളി മകളെ ഓർത്തും അതോടെപ്പം ജോലിക്കാര്യത്തിലെ ഡേവിഡ് മുതലാളിയുടെ കാര്യപ്രാപ്തി ഓർത്തും മകളെ കെട്ടിച്ചു കൊടുത്തു.

എസ്റ്റേറ്റ് വലുതാക്കുന്നതിലും ബിസിനസ് വളർത്താനും ഡേവിഡ് മുതലാളിക്ക് വളരെവേഗം കഴിഞ്ഞു. പക്ഷേ സാമ്രാജ്യം വലുതാകുന്നതോടുകൂടി ആയാളിലെ മൃഗവും വളരാൻ തുടങ്ങി. കാടു കൈയ്യേറി മരവും ആനക്കൊമ്പും അയാൾ കടത്തി കാശാക്കി. ഒത്താശ ചെയ്യുന്നതിനായി പോലീസിലും രാഷ്ട്രീയക്കാരിലും സുഹൃത്ബന്ധം സ്ഥാപിച്ചു. അവർക്ക് കൈനിറയെ പണവും പെണ്ണും കൊടുത്തു.

തോട്ടത്തിലെ തൊഴിലാളികളുടെ നാടൻ വാറ്റ് ചാരായം മുതൽ റഷ്യയിൽ നിന്ന് നേരിട്ടെത്തിക്കുന്ന സ്പെഷ്യൽ വോഡ്കയും ആദിവാസി സ്ത്രീകൾ മുതൽ ഹൈപ്രൊഫെെൽ മാദക സുന്ദരികൾ വരെയും അയാൾ സുഖത്തിനായി അയാൾക്കരികിൽ എത്തിച്ചു. കണ്ണിൽ പെട്ടത് സ്വന്തമാക്കാൻ എന്തും ചെയ്യാവുന്ന തരത്തിലേക്ക് അയാളുടെ സാമ്രാജ്യം വളർത്തി. ചതിയായി ആണങ്കിലും അല്ലാതെയാണങ്കിലും അയാൾ അത് ചെയ്തിരിക്കും.

നാട് വിട്ട് ഇവിടെ വന്ന് നേട്ടത്തിൽ പണിയെടുക്കുന്ന കാലത്ത് അച്ഛന്റെ കൂടെ വീട്ടിൽ വരാറുണ്ടായിരുന്നു. അതിന്റെ പ്രതിഭലം എന്നോണം മുതലാളി ആയപ്പോ അച്ഛന് അയാൾ ജോലിയിൽ സ്ഥാനക്കയറ്റവും നൽകി.

അങ്ങനെ അച്ഛൻ ചെറിയ തുകകൾ ചേർത്ത് വച്ച് ഇവിടെ കുറച്ച് സ്ഥലം വാങ്ങി വീടും വച്ചു. ഞാൻ ഡിഗ്രീ അവസാന വർഷം പഠിക്കുമ്പോളാണ് അപകടത്തിൽ പെട്ട് അമ്മ മരിക്കുന്നത്. അനിയത്തി അന്ന് ഡിഗ്രി ആദ്യ വർഷമാണ്. ഞങ്ങൾ രണ്ടും പട്ടണത്തിൽ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *