നിശാഗന്ധി [Maradona]

Posted by

പകൽ അരുവിയുടെ കരയിലൂടെ മലമുകളിലേക്ക് ഞങ്ങൾ നടന്നു. വെള്ളം പാറക്കെടുകളെ തഴുകി പോകുന്ന ശബ്ദം കേട്ട് മലമുകളിൽ എത്തി. അവിടെ നിന്നാൽ ചുറ്റുമുള്ള മലനിരകളും കാടും താഴ്വരയും ചെറിയ റോഡും ഒക്കെ കാണാം. ചെറിയ കറുത്ത പാറക്കെട്ടിന് മുകളിൽ കയറി നിന്ന് ഇരു കൈകളും വിടർത്തി അവൾ പ്രകൃതിയുടെ മായിക ഭംഗി ആസ്വദിക്കുകയാണ്. അവളുടെ പുകചുരുളുകൾ പോലെയുള്ള മുടികളിൽ ഇളം കാറ്റ് തട്ടി അവ മുഖത്തേക്ക് അലക്ഷ്യമായി വന്ന് വീണ് കിടക്കുന്നു. കരിംപച്ച പുതച്ച കാടിനും കറുത്ത തിങ്ങിയ മുടിയിഴകൾ മറച്ച അവളുടെ മുഖത്തിനും ഒരേ ഭംഗിയാണന്ന് എനിക്ക് തോന്നിപോയി.

”സന്ധ്യേ” ഞാൻ വിളിച്ചപ്പോളാണ് അവൾ കണ്ണ് തുറന്നത്. ആ കണ്ണുകൾ നിറഞ്ഞ് ചുവന്ന കവിളുകളിലൂടെ ഒഴുകിയിരുന്നത് ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത്.

“ഞാൻ കഴിഞ്ഞ ദിവസം തിരിച്ച് വരുമെന്ന് നിനക്കെങ്ങനെ മനസിലായി. ഞാൻ പോയിട്ട് വന്നില്ലായിരുന്നങ്കിലോ?” ഞാൻ അലക്ഷ്യമായി ചോദിച്ചു.

“ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ എനിക്ക് പ്രതീക്ഷിക്കാൻ അവസാനം കിട്ടിയ വാക്കുകളായിരുന്നു അത്. താങ്കൾ തിരികെ വരുമെന്ന് പറഞ്ഞപ്പോൾ മരിക്കാൻ ഒരു ദിവസം കൂടി കാക്കാൻ മനസ് പറഞ്ഞു. അങ്ങനെ ആയിരുന്നങ്കിൽ ഈ സമയം ഞാൻ ഈ നശിച്ച ലോകം വിട്ട് പോയിട്ടുണ്ടായിരിക്കും” തെല്ല് ആലോചിക്കുക കൂടെയില്ലാതെയാണ് അവളത് പറഞ്ഞത്.

“അരങ്കിലും അറിഞ്ഞാൽ മരണമാണ് മുന്നിൽ ഉള്ളത് എന്ന് അറിയാമായിരുന്നങ്കിലും എന്തിനാണ് തിരികെ വന്നത് നിങ്ങൾ?” വിദൂരതയിലേക്ക് നോക്കി അവൾ ചോദിച്ചപ്പോൾ അതേ വിദൂരതയിൽ നോക്കി നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ. കാരണം എനിക്കും അറിയില്ലായിരുന്നു എന്തിനാണ് തിരികെ വന്നത് എന്ന്.

അവൾ എന്നെ അവൾക്കരികിൽ പാറക്കെട്ടിൽ ഇരിക്കാൻ ക്ഷണിച്ചു. അവിടെയിരുന്ന എന്റെ കൈകൾക്കിടയിലൂടെ കൈയിട്ട് ചുമലിൽ അവൾ കിടക്കുമ്പോൾ അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് കാറ്റിനൊപ്പം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. എവിടെയോ പൂത്ത നിശാപൂക്കളുടെ ഗന്ധം ആണ് അവൾക്ക് എന്ന് എനിക്ക് തോന്നി.

തമ്മിൽ സംഭാഷണങ്ങൾ വളരെ കുറവായിരുന്നു. പക്ഷേ ചേർത്ത് പിടിച്ച കൈളിലൂടെ മനസുകൾ സംവദിച്ചത് എനിക്ക് അനുഭവിക്കാമായിരുന്നു.

തിരികെ വീട്ടിൽ എത്തി ഞാൻ കുളിച്ച് ഇറങ്ങിയപ്പോൾ അവളെ കണ്ടില്ല. രാത്രി സമയം കുറച്ചായി ഞാൻ വീടിന് ചുറ്റും നോക്കിയിട്ടും അവളെ കാണാഞ്ഞപ്പേൾ ശരിക്കും പേടിച്ചു. അരുവിയുടെ ചിലമ്പിച്ച ശബ്ദത്തിനൊപ്പം പാദസരത്തിന്റെ കിലുങ്ങുന്ന താളം കേട്ടപ്പോൾ ഞാൻ അവിടേക്ക് ചെന്നു.

കാർ മേഖങ്ങൾ മറച്ച ചന്ദ്രപ്രഭ ഭൂമിയിലേക്ക് പതിച്ചപ്പോൾ അവൾ നടന്ന് വരുന്നത് ഞാൻ കണ്ടു.

ഇളം നീലസാരിയുടുത്ത് വാലിട്ട് കണ്ണെഴുതി അഴിച്ചിട്ട മുടിയും കിലുങ്ങുന്ന പാദസ്വരവും കറുത്ത തിങ്ങിയ പുരികങ്ങൾക്കിടയിൽ ചെറിയ ചുമന്ന പൊട്ടും. എന്നെ കണ്ടപ്പോൾ മുല്ല മുട്ട് പോലത്തെ പല്ല് കാട്ടി അവൾ ഒന്ന് ചിരിച്ചു.

എന്റെ ഓരോ രോമകൂപങ്ങളും അവളിലെ സൗന്തര്യം ആസ്വതിക്കുകയായിരുന്നു. ആ നിമിഷം അത്രയും ഞാൻ സ്വർഗത്തിലെ അപ്സരസിനെ മുന്നിൽ കണുന്ന പ്രതീതിയാണ് എനിക്കുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *