നിശാഗന്ധി [Maradona]

Posted by

എനിക്കെതിരെ അയാൾ പ്രയോഗിച്ച അതേ അടവ് തന്നെയാണ് അവൾക്കും നേരിടേണ്ടി വന്നത്. അവളുടെ അച്ഛന് മകളെ ഡേവിഡ് മുതലാളിക്കായി കാഴ്ച വയ്ക്കേണ്ടി വന്നു. അതിന്റെ മനോവിഷമത്തിൽ അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്തു. വയ്യാതെ കിടക്കുന്ന അമ്മയും പഠിക്കുന്ന അനിയനും ഉള്ളത് കാരണം അവൾക്ക് ഡേവിഡിന് അടിമപ്പെട്ട് കഴിയുക അല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ നിന്നും വനത്തിന് അടുത്തുള്ള രണ്ടു മുറികൾ അടങ്ങിയ ഈ ചെറിയ വീട്ടിലേക്ക് ഇവളെ ഡേവിഡ് മുതലാളിയുടെ നിർദേശപ്രകാരം കൊണ്ടുവന്നത് ഞാനാണ്. അയാളുടെ വെപ്പാട്ടികൾക്കായി നിർമ്മിച്ച അനേകം വീടുകളിലൊന്ന്.

അവളെ കൂടാതെ ഇവിടെ ഒരു വേലക്കാരി മാത്രമാണുള്ളത്. ഇവിടെ അവൾ ഉള്ളതു തന്നെ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് അറിയാവുന്നത്.

വല്ലപ്പോഴും ഇവിടേയ്ക്ക് വരുന്ന ഡേവിഡ് മുതലാളി ഇവർക്കായി കൊടുത്തുവിട്ട പണവും മറ്റ് സാധനങ്ങളും കൊണ്ടുവരാനാണ് ഞാൻ പിന്നീട് ഇവിടെ വന്നു തുടങ്ങിയത്.


കാടിന് തൊട്ടടുത്താണ് വീട്. കുത്തിയൊലിക്കുന്ന കാട്ടരുവി കഴിഞ്ഞാൽ കൊടുങ്കാറ്റ് തന്നെയാണ്. ആരുമറിയാത്ത മുതലാളിയുടെ കഞ്ചാവ് തോട്ടത്തിലേക്ക് പോകുന്നതും അരുവിക്ക് കുറുകെയുള്ള പാലം കടന്നാണ്.

കഴിഞ്ഞ മാസമാണ് അവൾക്കുള്ള മരുന്നുമായി പിന്നീട് വന്നത്. അസുഖം ബാധിച്ചാൽ പോലും ആശുപത്രിയിൽ പോകാനുള്ള അവൾക്കുള്ള അനുവാദം പരിമിതമായിരുന്നു. മുതലാളിയുടെ പെണ്ണുങ്ങളിൽ ആരെങ്കിലും തൊട്ടാൽ അയാൾക്ക് മരണം ഉറപ്പാണെന്ന് നാട്ടിൽ പാട്ടാണ്. അതുകൊണ്ട് തന്നെയാണ് എന്നെ മരുന്നുമായി പറഞ്ഞയച്ചത്. അഥവാ ഞാൻ മരിച്ചാൽ അതിലൂടെ അയാൾക്ക് എന്റെ അനിയത്തിയെ കിട്ടും.

അന്ന് മരുന്നായി വന്നപ്പോൾ ഡോർ തുറന്ന് വന്നത് കണ്ടപ്പോൾ തന്നെ മനസ്സിൽ കയറിയതാണ് അവളോടുള്ള മോഹം. നേർത്തെ ഗൗണിൽ അവൾ ആരെയും മയക്കുന്ന ദേവതയായിരുന്നു. മരുന്ന് കൊടുത്ത് തിരിച്ച് പകുതി വഴി ആയപ്പോൾ ആണ് അവിടെ ഫോൺ വെച്ചു മറന്ന കാര്യം ഓർത്തത്. തിരികെ അവിടെ ചെന്നപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു. ചുറ്റും ആരെയും കാണാഞ്ഞപ്പോൾ ജനൽപാളി തുറന്നു നോക്കിയപ്പോൾ കണ്ടത് ആത്മഹത്യ ചെയ്യാൻ ഫാനിൽ കുരുക്കിടുന്ന സന്ധ്യയെ ആണ്. എങ്ങനെയോ കതക് ചവിട്ടിത്തുറന്ന് അകത്തു കയറി അവളെ താഴെ ഇറക്കുമ്പോൾ എന്റെ മാറിൽ കിടന്നു പൊട്ടിക്കരയാൻ മാത്രമേ അവൾക്ക് കഴിയുമായിരുന്നുള്ളൂ. മുതലാളി അറിയാതെ ജോലിക്കാരിയെ അവൾ അന്ന് ഒരു ദിവസത്തേക്ക് വീട്ടിൽ പറഞ്ഞയച്ചിരുന്നു.. അതുകൊണ്ടുതന്നെ ഇന്ന് അവിടെ വന്നില്ലായിരുനെങ്കിൽ അവൾ ജീവനോടെ കാണില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.

കുറച്ചു സമയത്തിന് ശേഷം ഞാൻ അവളെയും കൊണ്ട് വെളിയിലേക്കിറങ്ങി. നിഞ്ഞൊഴുകുന്ന അരുവിക്കരയിൽ ഞങ്ങൾ ഇരുന്നു. അവളുടെ നഷ്ടമായ ജീവിതത്തെ ഓർത്ത് എന്റെ മാറിൽ ചാരിക്കിടന്ന് അവൾ കുറേ കരയുകയായിരുന്നു. ഒരുപക്ഷേ അവളെ സമാധാനിപ്പിക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം.

മകൾക്ക് വയ്യ എന്ന് പറഞ്ഞ് ഫോൺ വിളിച്ച ജോലിക്കാരെ അവർ രണ്ടു ദിവസം അവധി കൊടുത്തു. ഫോണിലൂടെ ഇത് പറയുമ്പോഴും അവളെന്റെ കണ്ണിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. ആ കണ്ണുകൾ ഞാൻ അവളുടെ കൂടെ വേണം എന്ന് പറയാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *