നിശാഗന്ധി [Maradona]

Posted by

“………….കാര്യങ്ങൾ മനസ്സിലാക്കി വന്നപ്പോഴേക്കും ഞാൻ ഇവിടെ പെട്ടുപോയി. അഥവാ ഞാൻ ജോലി വേണ്ടെന്നു വെച്ചാൽ തന്നെ ഒന്നുകിൽ മരണം അല്ലെങ്കിൽ എന്റെ പെങ്ങളെ എനിക്ക് നഷ്ടമാകും.
അതുകൊണ്ടുതന്നെ ഇവിടെ അയാളുടെ തട്ടകത്തിൽ നിന്നുകൊണ്ട് തന്നെ അയാൾക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ തീരുമാനിച്ചു. അവസരം അതിനായി ഞാൻ കാത്തിരുന്നു”

നഗ്നമായ അവന്റെ മാറിൽ തലവച്ച് കിടക്കുന്ന സന്ധ്യയോട് പഴം കഥയുടെ ഭാണ്ടങ്ങൾ അഴിക്കുമ്പോൾ ഇതുവരെയുണ്ടായിരുന്ന ഭാവം മാറി മുഖം വലിഞ്ഞു മുറുകി കണ്ണുകളിൽ ദേഷ്യം വരുന്നത് അവൾ നോക്കി കിടന്നു.

” അതിനു വേണ്ടി തന്നെയാണ് ഞാനും കാത്തിരിക്കുന്നത്” മാറിലേക്ക് കുറച്ചുകൂടി ശക്തിയായി കെട്ടിപ്പിടിച്ചു കൊണ്ട് സന്ധ്യ പറഞ്ഞു.

”അതിന്റെ അവശ്യം ഇനിയില്ല” അവൻ പറഞ്ഞു.

മനസിലാകാത്തവണ്ണം അവൾ എന്താണന്ന് പുരികം ഉയർത്തി ചോദിച്ചു. അവൻ എഴുനേറ്റ് ഫോൺ എടുന്ന് അതിലെ വീഡിയോ കാണിച്ചു.

ഒരു മുറിയിൽ ഏതോ പെൺകുട്ടിക്ക് അരികിലേക്ക് നടന്ന ഡേവിഡ് മുതലാളിയുടെ തലയിൽ പിന്നിൽ നിന്ന് ആരോ അടിച്ച് വീഴ്തി. വീഡിയോ എടുത്തിരുന്ന ഫോൺ എഴുത്തപ്പോൾ വീഡിയോയുടെ അവസാനം അടിച്ച ആളെയും അവൾ കണ്ടു. അവൾ അവനെ നോക്കി,

“ഞാൻ അയാളെ കൊന്നു.” അവൻ അത് പറയുമ്പോൾ പ്രതികാരം വീട്ടിയതിന്റെ നിർവൃതി ആമുഖത്ത് വ്യക്തമായിരുന്നു.

“പക്ഷേ ……., ആരും അറിഞ്ഞിട്ടില്ലലോ ഇത് വരെ??” അവളുടെ മുഖത്ത് അത്ഭുതത്തോടൊപ്പം ഭയവും നിഴലിച്ചു.

ഞാൻ എഴുന്നേറ്റ് മേശപ്പുറത്ത് കിടന്ന പത്രം എടുത്ത് അവൾക്ക് നീട്ടി.

”വയനാട് പുത്തുമല ദുരന്തം, മരണസംഖ്യ ഉയരുന്നു.” പത്ര തലക്കെട്ട് വായിച്ച അവൾക്ക് ഒന്നും മനസിലാവുന്നില്ലായിരുന്നു.

“പെണ്ണിനെ കൊടുക്കാം എന്ന വാക്കിൽ അയാൾ വീണു. ഒറ്റക്ക് വീട്ടിൽ എത്തിയ അയാളെ ഞാൻ തലക്ക് അടിച്ച് കൊന്നു. ശവം കൊക്കയിൽ കൊണ്ടിടാം എന്നായിരുന്നു പ്ലാൻ. അതിന് വേണ്ടി ഞങ്ങൾ വെളിയിലേക്ക് ഇറങ്ങിയപ്പോളാണ് മണ്ണിടിയുന്നത് കണ്ടത്. ഞങ്ങൾ രണ്ടും എങ്ങനെയോ ഓടി രക്ഷപെട്ടു. വീട് അടക്കം താഴേക്ക് എല്ലാം മണ്ണിനടിയിലായി. കൂടെ അയാളും, ശവം പോലും ഇത് വരെ കിട്ടിയിട്ടില്ല.” എന്റെ വാക്കുകളെ അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

ഒരാഴ്ചയായി വാർത്ത ഇത് തന്നെയാണ് പത്രത്തിൽ. ഒരുപാട് പേരുടെ കണ്ണീര് വീണ, അവരുടെ ജീവിതം മാറ്റിമറിച്ച ദുരന്തത്തിൽ പക്ഷേ അത് മറ്റൊരു വിധത്തിൽ തനിക്ക് നല്ലതാകും എന്ന് അവൾകരുതിയില്ല.

Leave a Reply

Your email address will not be published. Required fields are marked *