തിരിച്ചറിയുകയും ചെയ്തു, സുദേവ് ലോഡ്ജിൽ നിന്നും രണ്ടിനെയും പൊക്കി എന്നെ അറിയിച്ചു. സുദേവ് ചെല്ലുമ്പോൾ ലോഡ്ജ് മുറിയിലെ സീലിങ്ങിൽ ഒറ്റ കയറിൽ രണ്ടുപേർക്കും കുരുക്കിട്ട് ആത്മഹത്യക്ക് ഒരുങ്ങുക ആയിരുന്നു.”
സിദ്ധു ഏട്ടന് പറയുന്നത് കേട്ടു എല്ലാവരും ഒരേ പോലെ ഞെട്ടി.ഫാത്തിമ മുഖം പൊത്തി പൊത്തി കരഞ്ഞു, ഫ്രാൻസിസ് ഒന്നിനും കഴിയാതെ തല കുനിഞ്ഞു നിന്നു
.
അച്ഛൻ……” ഡോ നാസറെ താൻ ഇവളുടെ ബാപ്പാ ആണ്, അല്ലാതെ ഈ പെണ്ണിന്റെ ഉടമ അല്ല, തന്റെ മകൾക്ക് തന്നെ ഭയം മാത്രം ആണ് അല്ലാതെ അച്ഛനോടുള്ള സ്നേഹം ആയിരുന്നു എങ്കിൽ അവള് തന്നെയും കുടുംബത്തെയും മറന്നു എങ്ങനെ ഒന്നും ചെയില്ലയിരുന്നു. തന്റെ മക്കളെ താൻ സ്നേഹിക്കുന്നു എങ്കിൽ അവരുടെ തെറ്റുകൾ പൊറുക്കാനും മപ്പ് നൽകാനും കഴിയും.”
അച്ഛന്റെ വാക്കുകൾ അയാളുടെ തല കുനിച്ചു.ആരും ഒന്നും മേണ്ടിയില്ല, ഫാത്തിമ അയാളുടെ അടുത്തേക്ക് ചെന്നു കാലിൽ വീണു മാപ്പ് പറഞ്ഞു കരയുവാൻ തുടങ്ങി.
“ബാപ്പാ പൊറുക്കണം, എനിക്ക്… എനിക്ക്…. അവനെ എനിക്ക് മറക്കാൻ കഴിയില്ല ബാപ്പാ, അത്രക്ക് ഞാൻ സ്നേഹിച്ചു പോയി. നമ്മുടെ അ വീട്ടിൽ ആരിൽ നിന്നും കിട്ടാത്ത സ്നേഹവും പരിഗണനയും അവനിൽ നിന്നും കിട്ടിയപ്പോ അറിയാതെ സ്നേഹിച്ചു പോയി. ക്ഷമിക്കണം ബാപ്പാ.”
“അതിനു മോൾ അല്ലല്ലോ ബാപ്പാ അല്ലേ തെറ്റ് ഒക്കെ ചെയ്തത്, നാട്ടുകാരും സമുദായവും മതവും എന്നൊക്കെ പറഞ്ഞു നടന്ന ബാപ്പക്ക് എന്റെ മക്കളെ സ്നേഹിക്കാനും മനസ്സിലാക്കാനും സാധിച്ചില്ല,ഒന്നു അല്ലേലും സ്വന്തം ജീവിതം സ്വയം തിരഞ്ഞു എടുക്കാൻ ഉള്ള സ്വാതന്ത്ര്യം എങ്കിലും മിൽക്ക് ഉണ്ടെന്ന് ഈ ബാപ്പാ ഓർക്കണം ആയിരുന്നു. മോൾ ഈ ബാപ്പയോട് പോറുക്ക്.”
അത്രയും പറഞ്ഞു കഴിഞ്ഞതും അച്ഛനും മോളും കെട്ടപിടിച്ചു പോട്ടിക്കരചിൽ ആയി.പിന്നെ വിട്ടുമാറി അയാൽ അച്ഛന്റെ അടുത്ത് വന്നു അച്ഛന്റെ കൈ പിടിച്ചു നന്ദി പറഞ്ഞു. സ്വന്തം തെറ്റ് മനസ്സിലാക്കി കൊടുത്തതിനു മകളെ തിരികെ കിട്ടിയതിനും.
“അല്ല അപ്പോ ഇനി ഇവന്റെ വീട്ടിലെ കാരിയം എങ്ങനെയാ”
അമ്മ ഒരു സംശയത്തോടെ എല്ലരോടുമായി തിരക്കി
“മോൻ വിഷമിക്കണ്ട, ഞാൻ വന്നു സംസാരിക്കാം”
നാസർ പ്രാഞ്ചി യെ നോക്കി എല്ലാരോടും ആയി പറഞ്ഞു.അത് കേട്ട് സ്നേഹത്തോടെ ഫാത്തിമ വീണ്ടും അച്ഛനെ കെട്ടിപിടിച്ചു.എന്നൽ പ്രാഞ്ചി യുടെ മുഖത്ത് അപ്പൊഴും ഒരു നിസംഗത ആയിരുന്നു. അത് കണ്ടു അച്ഛൻ അവനോടു ചോദിച്ചു.
“എന്താ മോനെ ഒരു സന്തോ ഷം ഇല്ലാത്തെ”
” വീട്ടിൽ ഡാഡി യും അങ്കിൾ ളും ഒക്കെ പ്രശ്നം ഉണ്ടാക്കും”
ഒന്നു ആലോചിച്ച ശേഷം അച്ഛൻ പറഞ്ഞു
“നാസറിന്റെ ഒപ്പം ഞാനും വരാം. സിദ്ധു വണ്ടി എടുക്, ജയ നീയും വാ”
സിദ്ധു ഏട്ടന് അഞ്ചൽ നേ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അപ്പോ തന്നെ beast നേ മുറ്റത്ത് ഇട്ടു വട്ടം കറക്കി തിരിച്ചു.