സഹോദരനെ അടിച്ചു നിലത്ത് വീഴ്ത്തിയത് കണ്ടു മറ്റുള്ളവന്മാരും, കൂടെ വന്ന ഗുണ്ടാ ടീമും എട്ടന് നേരെ അലറി വിളിച്ചു കൊണ്ട് പഞ്ഞു അടുക്കാൻ തുടങ്ങി, അത് കണ്ട് എട്ടൻ നമ്മുടെ ലാലേട്ടൻ സ്റ്റൈൽ ഇൽ മുണ്ടും മടക്കിക്കുത്തി തയാറായി നിന്നു ഞാനും സിദ്ധു ഏട്ടനും ജയേട്ട ന്റേ അടുത്തേക്ക് നീങ്ങി,
പക്ഷേ തയാറെടുപ്പുകൾ എല്ലാം വിഭലം ആയി ഞങ്ങളെ അച്ഛൻ തടഞ്ഞു, അവന്മാരെ അവരുടെ കൂടെ വന്ന ആ മധ്യവയസ്കനും.
അയാൾ മാത്രം മുൻപോട്ടു വന്നു അച്ഛനോട് കൈ കൂപ്പി തൊഴുത് കൊണ്ട് പറഞ്ഞു
“രാമ ചന്ദ്രൻ സരെ എന്റെ മക്കളുടെ അറിവില്ലായ്മ പൊറുക്കണം. കുടുംബത്തിന് ചിതപ്പേരു കേൾപ്പിച്ചു ഒരു നസ്രാണിയുടെ കൂടെ പോയ സഹോദരി യോടുള്ള ദേഷ്യത്തിൽ ആണ് ഈ മുറ്റത്ത് കയറിവന്നു അവിവേഗം പ്രവർത്തിച്ചത്, അങ്ങ് പൊറുക്കണം”
അയാള് നിലത്ത് ഇരുന്ന മകനെ എഴുന്നേൽപ്പിച്ചു.എന്നിട്ട് ഫാത്തിമയെ ഒന്നു നോക്കി പിന്നെ എല്ലാവരും കേൾക്കെ പറഞ്ഞു.
“എനിക്ക് ഇനി എങ്ങനെ ഒരു മകളോ, എന്റെ ആൺമക്കൾക്ക് എങ്ങനെ ഒരു സഹോദരിയോ ഇല്ല, ബാപ്പാ നെയും കുടുംബത്തെയും നാട്ടുകാരുടെയും സമുദായത്തിന്റെ മുൻപിൽ മാനം കെടുത്തിയിട്ട് പോയ നീ ഞങ്ങളുടെ ഉള്ളിൽ മരിച്ചു”
“ബാപ്പാ”
“വിളിക്കരുത് അങ്ങനെ നിന്നെ കാണുന്നത് പോലും അറപ്പാണ്, മേലാൽ എന്റെയോ എന്റെ മക്കളുടെയോ മുന്നിൽ വന്നു പോകരുത്” ആ മനുഷ്യൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു, പക്ഷേ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു”.
ഇത് കണ്ടു അച്ഛൻ അയാളുടെ തോളിൽ കൈ വച്ചു പറഞ്ഞു
“എന്തൊക്കെയാ നസരെ ഈ പറയുന്നത്, കുട്ടികൾ ഒരു തെറ്റ് ചെയ്തു അതിനു എങ്ങനെ ഒക്കെ പറയുകയാണോ വേണ്ടത്”
“പിന്നെ ഞാൻ എന്താണ് സറെ ചെയ്യേണ്ടത്, എല്ലാ വരുടെയും മുന്നിൽ എന്നെയും കുടുംബത്തിനെയും മാനം കെടുത്തിയ ഇവളെ അന്ന് കൈയിൽ കിട്ടിയിരുന്നു എങ്കിൽ കൊന്നെനെ”
അയാള് അത് പറയുമ്പോഴും കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു.
“അതിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല”
സിദ്ധു ഏട്ടന് പറഞ്ഞു തുടങ്ങിയപ്പോൾ എല്ലാവരും ഏട്ടനെ നോക്കി
“ഇന്നലെ ഞാന് ചെന്നില്ലയിരുന്നെങ്ങിൽ ഇന്നത്തെ പത്രത്തിലും news ലും ഒക്കെ നിങ്ങള് ഒരു വാർത്ത കണ്ടേനെ, കമിതാക്കൾ ലോഡ്ജ് മുറിയിൽ ഒറ്റ കയറിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്തു എന്ന്”
അച്ഛൻ….”എന്താ മോനെ നീ പറയുന്നത്”
സിദ്ധു…..”അതെ അച്ഛ ഇന്നലെ ഞാൻ ഇവരെ തിരക്കി ഇറങ്ങിയപ്പോൾ തന്നെ രണ്ടിന്റെയും ഫോട്ടോ ഞാൻ എന്റെ ഫ്രണ്ട്സ് ന് ഒക്കെ അയച്ചു കൊടുത്തിരുന്നു, അതിൽ എന്റെ കുറച്ചു പോലീസ് സുഹൂർത്തുക്കളും ഉണ്ട്, അതിൽ ഒരാള മംഗലാപുരം asst.city police commitioner Mr.സുദേവ് ശ്രീനിവാസ്, അവനും ഇവരെ അവിടെ ഒക്കെ police നേ വെച്ച് unofficial ആയിട്ട് തിരക്കി,
ഇവരു രണ്ടും കൂടി നേരെ പോയത് മംഗലാപുരത്തേക്ക് ആയിരുന്നു. അതും ട്രെയിൻ ഇൽ, മംഗലാപുരം റെയ്ൽവേ സ്റ്റേഷനിൽ നിന്നും നേരെ കുറച്ചു മാറിയുള്ള ഏതോ ഒരു ലോഡ്ജിൽ പോയി റൂം എടുത്ത് രണ്ടും കൂടി. പക്ഷേ രണ്ടു പേരുടെയും മുഖം നല്ല വെക്തം ആയിട്ട് അവിടുത്തെ CCTV കാമറയിൽ ഒക്കെ പഠിഞ്ഞയിരുന്നു. അതോടെ രണ്ടിനെയും മംഗലാപുരം പോലീസ്