കുറെ തടിമാടൻമ്മർ ഇറങ്ങി. ഒറ്റ കാഴ്ചയിൽ തന്നെ അറിയാം ഗുണ്ടകൾ ആണെന്ന്. 3അമതെ വണ്ടിയിൽ നിന്നും ഒരു മധ്യവയസ്ക്കനും 4 ചെറുപ്പക്കാരും ഇറങ്ങി.എല്ലാവരുടെയും കണ്ടു നമ്മുടെ ഫാത്തിമ പേടിച്ച് വിറച്ചു വെട്ടി വേയർക്കാൻ തുടങ്ങി.
അതിൽ ഒരു ചെറുപ്പക്കാരൻ മുന്നോട്ടുവന്നു ഫാത്തിമയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു
“എടീ ഹറാം പിറന്നവളെ നീ കുടുംബത്തിന് ചീത്ത പേര് കേൾപ്പിച്ചിട്ടെ അടങ്ങൂ അല്ലേ😡 ”
അപ്പോഴാണ് മനസ്സിലായത് ഫാത്തിമയുടെ അങ്ങള മർ ആണ് ആ ചെറുപ്പക്കാർ ഒക്കെ എന്ന്
ഫാത്തിമയെ വലിച്ചു കൊണ്ടു പോകാൻ തുടങ്ങിയവനേ അച്ഛൻ തടയുകയുണ്ടയി
“എന്താ മോനെ ഈ കാണിക്കുന്നത്”
എന്നും പറഞ്ഞു അച്ഛൻ അവനെ പിടിച്ചു മാറ്റാൻ ഒരുങ്ങിയപ്പോൾ അവൻ
“താൻ പോടെ”
എന്നും പറഞ്ഞു അച്ഛന്റെ നെഞ്ചില് ഇടം കൈ വച്ചു തള്ളാൻ ഒരുങ്ങി
ഇൗ കാഴ്ച കണ്ടു ഞാനും സിദ്ധു ഏറ്റനും ” ഡാ ”
എന്ന് വിളിച്ചു കൊണ്ട് അവൻറെ നേരെ പഞ്ഞ് ചെന്നു.
എന്നൽ അവൻറെ കൈ അച്ഛന്റെ ദേഹത്ത് പതിക്കുന്നതിന് മുൻപേ അവൻറെ ഇടം കയിൽ ബലിഷ്ഠമായ മറ്റൊരു കരം പിടുത്തം ഇട്ടിരുന്നു.
ആ കൈ ആരുടേത് ആണെന്ന് നോക്കാൻ തല ഉയർത്തിയ അവൻറെ അടിവയറ്റിൽ മുട്ടുകാൽ കൊണ്ട് അതിശക്തമയി ഒരു പ്രഹരം കിട്ടി😵,
ഞൊടിഇടയിൽ അവൻ ഫാത്തിമയുടെ മുടിയിൽ നിന്നും അച്ഛന്റെ നെഞ്ചില് നിന്നും കൈ എടുത്ത് അടിവയർ പൊത്തിപിടിച്ചു തലകുനിച്ചു അമ്മെ എന്ന് വിളിച്ചു കൊണ്ട് നിലത്തേക്ക് ഇരുന്നു പോയി🤢🤢🤢.
“മാരട്ട് തറവാട്ടിലെ രാമചന്ദ്ര ശേഖര കുറുപ്പിന് നേരെ കൈ ഉയർത്തുന്നോടാ നായെ 😡”
ഒരു അലർച്ച ആയിരുന്നു ആ കേട്ടത്.
അത് കേട്ട് നിലത്ത് ഇരുന്നവൻ പേടിച്ച് പിറകിലേക്ക് അമർന്നു കൈ നിലത്ത് കുത്തി തല ഉയർത്തി ആ ശബ്ദത്തിന്റെ ഉടമയെ നോക്കി.
അപ്പോള് കണ്ടത് ജ്വലിക്കുന്ന കണ്ണുകളും കോപം കൊണ്ട് വലിഞ്ഞു മുറുകുന്ന മുറുകുന്ന മുഖവും ആയി മുഷ്ടി ചുരുട്ടി പല്ല് ഞെരിച്ചു കൊണ്ട് നോക്കുന്ന ജയെട്ടനെ ആണ്😠.
(പറയാൻ മറന്നു, ഞങൾ 4 മക്കളും ആയോധന കലകളിൽ പ്രാവീണ്യം തെളിയിച്ചവർ ആണ്. അതിൽ ജെയെട്ടൻ 15 വർഷത്തോളം കളരി അഭ്യസിച്ചിട്ടുണ്ട്. പക്ഷേ കണ്ടാൽ ഒരു പഞ്ച പാവം സ്വഭാവവും അങ്ങനെ തന്നെ പക്ഷേ ഇടഞാൽ പുള്ളിക്കാരന്റെ അത്രയും terror കാരെക്ടർ തറവാട്ടിൽ തന്നെ വേറെ ഇല്ല. അങ്ങനെ ഉള്ള അവസരങ്ങളിൽ ജെയെട്ട നെ തടയാനും നിയന്ത്രിക്കാനും അച്ഛന് മാത്രമേ സാധിക്കൂ, ലേക്ഷിക്കുട്ടിയും ഗായത്രി എട്ടത്തി ഒന്നും ഏട്ടന്റെ മുൻപിൽ പോലും വരില്ല😂 അല്ലാത്തപ്പോഴൊക്കെ രണ്ടും കൂടെ ഏറ്റനെ തേച്ച് ഒട്ടിക്കുന്നത് കാണാം 🤭🤣🤣🤣)