ഇനി എന്നെ പറ്റി…
ചെറുപ്പം മുതലേ ടെക്നോളജിയിൽ നല്ല താൽപര്യം ആയിരുന്നു.. അങ്ങനെ ഡിഗ്രീ കഴിഞ്ഞ ഉടനെ ബാംഗ്ലൂരിൽ പോയി എത്തിക്കൽ ഹാക്കിങ്ങും പ്രോഗ്രാമിംഗ് എല്ലാം പഠിച്ചു..
എന്റെ എല്ലാ ആഗ്രഹത്തിനും ഏട്ടനും എട്ടത്തിയും ഫുൾ സപ്പോർട്ട് ആയിരുന്നു..
അങ്ങനെ ബാംഗ്ലൂരിൽ നിന്ന് തന്നെ കോഴ്സ് കഴിഞ്ഞ ഉടനെ കാമ്പസ് ഇന്റർവ്യൂ വഴി ആമസോണിൽ ടെക്നിക്കൽ ടീമിൽ ജോലി കിട്ടി.. ആദ്യത്തെ രണ്ടു മാസം അവിടെ തന്നെ അവരുടെ ബാംഗ്ലൂർ സബ് ബ്രാഞ്ചിൽ ട്രെയിനിംഗ് കിട്ടി..
അടുത്ത മാസം നേരെ അമേരിക്കയിൽ പോയി ജോയിൻ ചെയ്യണം…
അതിന്റെ ഒരു ത്രില്ലും സന്തോഷവും ഒക്കെ ഉണ്ട് ഇപ്പൊൾ.. പോകുന്നെന്‍റെ മുന്നേ ഉള്ള ഈ ഒരു മാസം ശരിക്കും വീട്ടിൽ അടിച്ചു പൊളിക്കാൻ ആണ് തീരുമാനം..
ആമസോണിൽ ജോലി കിട്ടിയെങ്കിലും ഗൂഗിളിൽ ജോലി വാങ്ങിക്കാൻ ആണ് സ്വപനം.. നമ്മൾ മിനിമം ഒരു സുന്ദർ പിച്ചെയ് എങ്കിലും ആകണ്ടെ…
അങ്ങനെ ഓരോന്ന് സ്വപനം കണ്ട് എപ്പോളോ ഉറങ്ങി പോയി…… Zzzzz
********* ********* ********
രാവിലെ ഏട്ടത്തി വിളിച്ചപ്പോൾ ആണ് എണീറ്റത്..
“ഷോൺ.. എനീക്ക് ടാ…”
“ഹാ… ഗുഡ് മോണിംഗ് ചേട്ടത്തി… ചേട്ടായി പോയോ..?”
“ചേട്ടായി ഒക്കെ രാവിലെ തന്നെ പോയി നേരം ഒരുപാടായി നീ പെട്ടന്ന് എനീക്ക്.. നിനക് ചായ തന്നിട്ട് വേണം ഞങ്ങൾക്ക് പോകാൻ..”
“ശരി ചേട്ടത്തി..”
ഞാൻ വേഗം എണീറ്റ് പല്ല് തേച്ചു കുളിച്ച് ഡ്രസ്സ് മാറി റെഡി ആയി താഴേക്ക് ചെന്നു..
ഡൈനിംഗ് ടേബിളിൽ തന്നെ മിന്നു യൂണിഫോം ഒക്കെ ഇട്ട് റെഡി ആയി ഇരിക്കുന്നുണ്ടായിരുന്നു…
“ഹായ് കുട്ടീസ് …”
ഞാനും ഒരു ചെയർ വലിച്ച് അവലുടെ കൂടെ ഇരുന്നു…
“ഹായ് കൊച്ചച്ചാ…”
“സ്കൂളിൽ പോകാൻ റെഡി ആയോ??”
“ഇന്ന് ഫ്രൈഡേ അല്ലേ.. നാളെ ഞങ്ങൾക്ക് സ്കൂൾ ഇല്ലല്ലോ.. നാളെ നമുക്ക് അടിച്ചു പൊളിക്കാം…”
“ഓകെ.. ഡൺ..”
ചേട്ടത്തി നല്ല ചൂട് പുട്ടും കടലക്കറിയും ഉണ്ടാക്കിയിരുന്നു.. കൈപുണ്യതിന്റെ കാര്യത്തിൽ ചേട്ടത്തി വേറെ ലെവൽ ആണ്..
ഫുഡിങ് ഒക്കെ കഴിഞ്ഞ് മിന്നു രണ്ടു കവിളിൽ ഓരോ ഉമ്മയും തന്ന് പോകാൻ മുറ്റത്തേക്കിറങ്ങി..
“ശോണെ.. നീ പുറത്ത് പോവുമ്പോ ലോക് ചെയ്തിട്ട് കീ കൊണ്ട് പോയ്ക്കോ.. ഞങ്ങടെ കയ്യിൽ വേറെ ഡ്യൂപ്ലിക്കേറ്റ് ഉണ്ട്..”