“ഇതാണോ വീട്”
“അതേ..”
ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി..
” Anyway Thanks”
“ഓകെ.. ഓകെ.. എന്നാ ശരി..”
“എന്തായാലും താൻ പറഞ്ഞില്ല.. എന്നാലും ഞാൻ പറയാം എന്റെ പേര് ഷോൺ.. ഷോൺ ജേക്കബ്..”
“ഓ.. വേണം എന്നില്ല… ശരി..”
അവള് ബൈക്കും കൊണ്ട് സ്പീഡിൽ പോയി…
കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു.. ബട്ട് ഒന്ന് അടുത്തറിയാൻ പറ്റീല.. ആ … അത് അത്രേ ഒള്ളു… ഇനി എവിടെന്ന് കാണാൻ..
ഞാൻ ഗെയിറ്റ് തുറന്നു അകത്തേക്ക് കയറി..
കോളിംഗ് ബെൽ അടിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ ലൈറ്റ് തെളിഞ്ഞു.. പിന്നെ ഏട്ടൻ വന്നു വാതിൽ തുറന്നു..
“ടാ നീ വരുന്നെങ്കിൽ വിളിക്കാം എന്ന് പറഞ്ഞിട്ട്.. എങ്ങനെയാ വന്നെ..??”
ഞാൻ നടന്ന കാര്യങ്ങൽ ഒക്കെ വിശദമായി ഏട്ടന് വിവരിച്ചു കൊടുത്തു..
“എന്നിട്ട് ആ പെൺകുട്ടി പോയോ ടാ..”
ഏട്ടത്തി ആണ് ചോദിച്ചത്..
“ഓ.. പോയി ഏട്ടത്തി..”
“നല്ല ശീണം ഞാൻ ഒന്ന് പോയി കിടക്കട്ടെ ബാകി ഒക്കെ നാളെ.. മിന്നുവും മോനുവും നല്ല ഉറക്കവും അല്ലേ..??”
“അതേ ടാ.. നിന്റെ മുറി ഞാൻ വിരിച്ചിട്ടിട്ടുണ്ട്.. ചെല്ല്…”
എട്ടനോടും എട്ടത്തിയോടും ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ നേരെ മുറിയിലേക്ക് ചെന്നു..
നല്ല യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് വേഗം തന്നെ ബെഡിലേക്ക് മറിഞ്ഞു…
****** ********** ***********
എന്റെ പേര് ഷോൺ ജേക്കബ്, അച്ഛനും അമ്മയും എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ ഒരു അപകടത്തില് പെട്ടു മരിച്ചു പോയതാണ്..
പിന്നീടങ്ങോട്ട് എന്റെ ഏട്ടൻ ആണ് എന്നെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ..
ഏട്ടന്റെ പേര് ജോൺ ജേക്കബ്.. സിറ്റി ബാങ്കിൽ മാനേജർ ആണ്.. ഏട്ടന്റെ ഭാര്യ, എന്റെ ഏട്ടത്തി ഷേർളി ജോൺ.. എന്നെ ഭർത്താവിന്റെ അനിയൻ ആയല്ല സ്വന്തം മോനെ പോലെ ആണ് നോക്കുന്നത്.. സത്യത്തിൽ അച്ഛനും അമ്മയും ഇല്ലാത്ത ദുഖം അവർ രണ്ടു പേരും എന്നെ അറിയിച്ചിട്ടില്ല.. ഏട്ടത്തി ഇവിടെ നാട്ടിലെ ഒരു പ്രൈമറി സ്കൂളിൽ ടീച്ചർ ആണ്..
അവരുടെ ഓമന മോൾ മിന്നു. ഏട്ടത്തി പഠിപ്പിക്കുന്ന സ്കൂളിൽ ഒന്നിൽ പഠിക്കുന്നു..