കുറെ നേരം പുറത്ത് കാത്തുനിന്നു.. കുറെ പേര് അങ്ങോട്ടും ഇങ്ങോട്ടും പോവുന്നുണ്ട് അവൾ മാത്രം ഇല്ലല്ലോ.. അവസാനം ഉള്ളിൽ പോയി നോക്കാൻ തീരുമാനിച്ചു..
ഉള്ളിൽ ചെന്നപ്പോൾ കാറു കണ്ടു.. പക്ഷേ ഉള്ളിൽ ആരും ഇല്ല..
“ടാ ശോണെ.. നിനക്ക് ഉറപ്പുണ്ടോ ഇത് തന്നെ ആണ് കാറ് എന്ന്..”
“ഉണ്ടെടാ.. ഇത് തന്നെ ആണ്..”
ഞാൻ ഫോൺ എടുത്ത് നമ്പർ അവനെ കാണിച്ചു.. രണ്ടും സെയിം ആണ്..
അവള് വരുന്ന വരെ ഇവിടെ വെയിറ്റ് ചെയ്യാം…
ഞങ്ങൾ ഓരോന്ന് സംസാരിച്ചു പാർക്കിംഗ് ലോട്ടിൽ അവളുടെ കാറിനെ ചുറ്റിപറ്റി തന്നെ നിന്നു..
ഏകദേശം ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ കാറിന്റെ ലോക് അഴിക്കുന്ന ശബ്ദം കേട്ടു..
അത് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വന്ന് കാറിന്റെ ബാക് ഡോർ തുറന്ന് കയ്യിലെ കവറുകൾ ഉള്ളിലേക്ക് വച്ചു..
“ടാ.. ഇതാണോ ആൾ..??”
“അല്ലടാ ഇതല്ല…”
ഞാൻ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു..
“Excuse Me…”
“യെസ്…”
“ഇൗ കാർ…??”
“എന്റെ കാർ ആണ്.. സോറി.. എന്താ കാര്യം..??”
“അപ്പോ ഈ സ്നേഹ… സ്നേഹ വിശ്വനാഥൻ..”
“ഞാനാണ് സ്നേഹ.. നിങ്ങള് എന്താ കാര്യം പറയൂ…”
അയ്യേ ഇതാണോ സ്നേഹ.. അപ്പോ അവളോ..
ഞാൻ വീണ്ടും നമ്പർ ഒന്നുകൂടി നോക്കി.. കറക്ട് ആണല്ലോ.. പിന്നെന്ത് പറ്റി…
“ഹലോ.. നിങ്ങള് എന്താ കാര്യം എന്ന് പറഞ്ഞില്ല…”
“ഒന്നുല്ല.. ആളു മാറിപോയത.. കുട്ടി പൊയ്ക്കോളൂ .. സോറി..”
ഞാൻ മാറി കൊടുത്തു.. അവൾ കാറിൽ കയറി പോവുകയും ചെയ്തു..
“എന്തായി അളിയാ…”
“എവിടെയോ ഒരു Mistake വന്നിട്ടുണ്ട്… നീ വാ നമുക്ക് പോകാം…”
ഞാൻ ജീവനെ അവന്റെ ഫ്രണ്ടിന്റെ ഷോപ്പിൽ വിട്ടിട്ട് നേരെ വീട്ടിലേക്ക് പോയി…
എന്നാലും ഇതെങ്ങനെ.. എല്ലാം കറക്ട് ആണല്ലോ… അയ്യോ ഇനി അവളുടെ സിസ്റ്റർ എങ്ങാനും ആകുമോ… ശേ.. അത് ചോദിച്ചില്ലല്ലോ… സരല്ല.. ഈ കൊച്ചിന്റെ ഫേസ്ബുക്കിൽ ഒന്ന് കേറി നോക്കാം…
ഞാൻ വണ്ടി വേഗത്തിൽ വീട്ടിലേക്ക് ഓടിച്ചു….