മിന്നു അവളുടെ കൂട്ടുകാരുടെ കൂടെ ഊഞ്ഞാൽ ആടുകയാണ്…
ഞാനും ചേട്ടായിയും ചേട്ടത്തിയും ഓരോന്ന് പറഞ്ഞു ബെഞ്ചിൽ ഇരിക്കുകയാണ്…
സ്നേഹയുടെ കാര്യം പറഞ്ഞാലോ…
വേണോ…
അല്ലെങ്കിൽ പറയാം…
“ചേട്ടത്തി,..”
“എന്താടാ…??”
“ഞാൻ ഇന്ന് മറ്റെ പെൺകുട്ടിയെ കണ്ടിരുന്നു..?”
“ഏത് പെൺകുട്ടിയെ..?”
“മറ്റേ പെൺകുട്ടി… എന്നെ അന്ന് വീട്ടിൽ ഡ്രോപ് ചെയ്തില്ലേ…”
“ആ.. ആ കുട്ടി… എന്നിട്ട്…??”
ഞാൻ അവളെ ഐസ് ക്രീം ഷോപ്പിൽ വച്ച് കണ്ട മുതൽ ഫേസ്ബുക്കിൽ പ്രൊഫൈൽ തിരഞ്ഞ വരെയുള്ള എല്ലാ കാര്യങ്ങളും രണ്ടു പേരോടും പറഞ്ഞു…
“മോനെ ഷോണെ… എന്താ ഉദ്ദേശം..?”
“എന്ത് ഉദ്ദേശം..? ഞാൻ വെറുതെ ഒരു ക്യൂരിയോസിട്ടി കൊണ്ട് നോക്കിയതാ..”
“ഇത് പോലെ പണ്ട് നിന്റെ ചേട്ടായി എന്നെ ഒന്ന് ക്യൂരിയോസിട്ടി കൊണ്ട് നോക്കിയതാ, ഞാൻ ഇപ്പൊ അങ്ങേരുടെ ഭാര്യ ആയി ഇരിക്കുന്നത്…”
“ശോ.. ഈ ചേട്ടത്തി…”
“അയ്യടാ.. അവന്റെ ഒരു നാണം… നീ സീരിയസ് ആണോ..?”
“സീരിയസ് ആവണം എന്നുണ്ട്.. പക്ഷേ.. അവളെ പറ്റി ഒന്നും അറിയാതെ എങ്ങനെ..??”
“അത് ശരിയാ… നീ വണ്ടി നമ്പർ വച്ച് അവൾടെ പേര് കണ്ടെത്തി എന്നല്ലേ പറഞ്ഞത്.. അത് വച്ച് അവളുടെ അഡ്രസ്സും കണ്ടെത്താലോ..?”
“അത് കിട്ടണം എന്നുണ്ടെങ്കിൽ ആർ ടി ഒ ഓഫീസിൽ പോകേണ്ടി വരും.. വെറുതെ അങ്ങ് പോയി ചോദിച്ചാൽ കിട്ടുവോ..?”
“വെറുതെ ചോദിച്ചാൽ കിട്ടില്ല..നമ്മടെ കട്ടപ്പനയിലെ പാപ്പന്റെ മോൻ റോബർട്ട് ആർ ടി ഒ ഓഫീസിൽ അല്ലേ ഇച്ചായാ..??”
“അത് നേരാണല്ലോ.. ആ പയ്യൻ അവിടെ എന്തോ ആണ് പണി..”
“എന്നാ നമുക്ക് പുള്ളിക്കാരന് ഒന്ന് വിളിച്ചാലോ.. ചേട്ടായി..??”
“വിളിക്കാം.. പക്ഷേ അവനോട് എന്ത് പറയും..??”
“അത് ചേട്ടായി എന്നതേലും പറ.. ചേട്ടായിക്കാണോ കള്ളം പറയാൻ അറിയാത്തത്..”
“മതീടാ.. സുകിപിച്ചത് മതി… ഞാൻ ഒന്ന് നോക്കട്ടെ…”
“അത് മതി…’