ബുള്ളറ്റ് കണ്ടപ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടി വന്നത് അന്ന് രാത്രി ലിഫ്റ്റ് തന്ന പെൺകുട്ടിയെ ആണ്..
പക്ഷേ മുഖം അങ്ങ് വ്യക്തം ആവുന്നില്ല..
ആ കണ്ണുകൾ ഇപ്പോളും നല്ല ഓർമ ഉണ്ട്..
ബുള്ളറ്റും നോക്കി അന്തം വിട്ട് നിൽക്കുന്ന എന്റെ കൈ പിടിച്ച് വലിച്ച് മിന്നു ചോദിച്ചു…
“വാ കൊച്ചച്ചാ.. പോകാം…”
“ആ പോവാം…”
ഞങ്ങൾ രണ്ടാളും ഉള്ളിൽ കയറി.. കൗണ്ടറിൽ ചെന്ന് മിന്നുവിന് ഒരു ചോക്ലേറ്റ് ഐസ്ക്രീമും എനിക്ക് ഒരു വാനിലയും ഓർഡർ ചെയ്തു.. എന്നിട്ട് ഒരു കോർണറിൽ പോയി ഇരുന്നു..
മിന്നുവും ഞാനും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു..
പെട്ടന്ന് ആണ് എന്റെ നോട്ടം ഞങ്ങളിൽ നിന്ന് ഒന്ന് രണ്ട് ടേബിൾ മാറി ഇരിക്കുന്ന ഒരു പെൺകുട്ടിയിൽ എത്തിയത്..
എവിടെയോ കണ്ടിട്ടുള്ള പോലെ..
ഇത് അവൾ അല്ലേ…
അന്ന് ഡ്രോപ്പ് ചെയ്ത് തന്ന പെൺകുട്ടി…
ഓഹോ.. അപ്പോ ആ ബുള്ളറ്റ് അവളുടെ ആയിരുന്നു അല്ലേ…
എന്തായാലും പോയി ഒന്ന് സംസാരിക്കാം..
ഞാൻ എണീക്കാൻ തുടങ്ങിയതും അവൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു..
എന്നാ അത് കഴിഞ്ഞിട്ട് പോകാം..
അവള് പെട്ടന്ന് തന്നെ ഫോൺ കട്ട് ആക്കി..
ഇനി പോകാം..
ഞാൻ മിന്നുവിനോട് ഇപ്പൊ വരാം എന്ന് പറഞ്ഞു കണ്ണടച്ച് കാണിച്ചിട്ട് അവളുടെ നേരെ നടന്നു..
ചെന്ന പാടെ ഞാൻ അവളെ വിഷ് ചെയ്തു..
“ഹായ്…”
അവള് ഫോണിൽ നിന്നും തല ഉയർത്തി എന്നെ നോക്കി..
അന്ന് കണ്ടപോലെ ജാക്കറ്റ് ഒന്നും അല്ല.. ടീഷർട്ടും ജീൻസും ആണ് വേഷം..
“What You Want…!!??”
ചോദ്യം കേട്ടപ്പോൾ തന്നെ എന്റെ കിളി പോയി.. ശേ ഇനി ഇവൾക്ക് എന്നെ ഓർമയില്ലേ..??
“ഞാൻ ഷോൺ.. അന്ന് താൻ രാത്രി ലിഫ്റ്റ് തന്നു… ബുള്ളറ്റിൻ.. രാത്രി…”
“ഓ.. അത് താൻ ആണോ.. എന്താ കാര്യം..??”
“ഒന്നുല്ല.. വെറുതെ കണ്ടപ്പോ ഒരു താങ്ക്സ് പറയാൻ വന്നതാ…”
“എന്നാ പറഞ്ഞിട്ട് വേഗം പോവാൻ നോക്ക്..”