ആഷ്‌ലിൻ [Jobin James]

Posted by

തിട്ടയിൽ നിന്ന് താഴേക്ക് ഞാൻ ഇറങ്ങി. ഏകദേശം 3 അടി താഴ്ച ഉണ്ടായിരുന്നു തിരമാലകൾ വന്നു മുട്ടുന്നയിടത്തെത്താൻ. ഞാൻ ആദ്യം ഇറങ്ങി അവളെന്റെ പുറകെയും, വലതു കാൽ ആദ്യം വെച്ച് ബാലൻസ് ചെയ്ത് ഇടതു കാൽ മണൽ തിട്ടയിലേക്ക് വെച്ചതും അവളുടെ ബാലൻസ് പോയി.

അയ്യോ എന്ന് പറഞ്ഞു താഴേക്ക്, മണൽ ആയത് കൊണ്ട് പരിക്കൊന്നും പറ്റിയില്ല. അവളുടെ മുഖത്ത് ഉള്ള ചമ്മൽ ഒഴിച്ചാൽ ബാക്കി ഒരു കുഴപ്പവുമില്ല.

കുറച്ചു കൂടെ മുന്നോട്ട് നടന്നു തിര നനച്ചിട്ടില്ലാത്ത മണലിൽ ഞങ്ങൾ ഇരുന്നു.

“ഇത് പോലെ ഔട്ടിങ് ഡെയിലി ഉണ്ടായിരുന്നോ? ” ഞാൻ ചോദിച്ചു

“വീക്കെൻഡ്‌സിൽ മാത്രം, നമുക്ക് അൽപ സമയം സംസാരിക്കാതെ ഇരിക്കാം പ്ലീസ്” അവളെന്നെ നോക്കി കൊണ്ട് പറഞ്ഞു.

ഞാൻ ഒരല്പം പുറകോട്ട് നീങ്ങി ഇരുന്നു. കടലിൽ നിന്നു വീശുന്ന കാറ്റ് അവളുടെ മുടിയെ പറത്തി കൊണ്ടിരുന്നു. ഓരോ തവണയും അവളത് മുഖത്ത് നിന്നു ചെവിയുടെ പുറകിലേക്ക് മാറ്റി.

അര മണിക്കൂർ സമയം ഞങ്ങളങ്ങനെ ഇരുന്നു, നിശബ്ദരായി.

“നമുക്ക് പോകാം സമയം വൈകുന്നു” അവൾ പോകാനായി എഴുന്നേറ്റു

ഞാനും എഴുന്നേറ്റ് എന്റെ പാന്റിലെ മണൽ തട്ടി കളഞ്ഞു.

തിരിച്ചു റോഡിലേക്ക് നടക്കാൻ ആരംഭിച്ചു.

ബൈക്ക് പാർക്കിംഗിലേക്ക് ഞങ്ങൾ നടന്നു, ബൈക്ക് സ്റ്റാൻഡിൽ നിന്ന് എടുത്തു പുറപ്പെടാൻ ആയി സ്റ്റാർട്ട് ചെയ്ത് അവളോടും കയറാനായി ഞാൻ പറഞ്ഞു. സിറ്റി ട്രാഫികിലൂടെ ഞാൻ പതുക്കെ വണ്ടി ഓടിച്ചു. ഞാൻ ഒന്നു സംസാരിച്ചില്ല, ഒന്നും ചോദിക്കാത്തത് കാരണം ആകാം അവളും ഒന്നും പറഞ്ഞില്ല.

അവളുടെ വില്ലക്ക് മുന്നിൽ ബൈക്ക് നിർത്തി.

“ഗുഡ് നൈറ്റ്‌” ഞാൻ പറഞ്ഞു.

“ഹ്മ്മ്, ഗുഡ് നൈറ്റ്‌” അവൾ പെട്ടന്ന് തിരിഞ്ഞു നടന്നു.

“എന്റെ ഹെൽമെറ്റ്‌ തരുന്നില്ലേ?”

“സോറി, മറന്നു പോയി” അവളത് തലയിൽ നിന്ന് ഊരി എനിക്ക് തിരികെ തന്നു. അപ്പോൾ മാത്രം ആയിരുന്നു ഞാൻ അവളുടെ കണ്ണുകളെ ശ്രെദ്ധിച്ചത്. കണ്ണുകൾ കലങ്ങിയിരിക്കുന്നു കരഞ്ഞ പോലെ ഉണ്ട്.

“ആഷ്‌ലിൻ വേർ യു ക്രയിങ്?”

“നോ, ഇറ്സ് ജസ്റ്റ്‌ ഡസ്ട്”

“കള്ളം പറയരുത്”

“വെറുതെ തോന്നുന്നതാ”

Leave a Reply

Your email address will not be published. Required fields are marked *