സൂര്യ വംശം 1 [സാദിഖ് അലി]

Posted by

“ഉം.. ഇന്ന് രാത്രി 10 മണിക്കുള്ള ബാംഗ്ലൂർ- തൃശ്ശൂർ ബസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. നിന്റെ മെയ്ലിൽ ഞാൻ ഡീറ്റൈൽസ് അയച്ചിട്ടുണ്ട്. നാളെ രാവിലെ ഞാൻ നിന്റെ വീട്ടിൽ വരുമ്പോ നീയവിടുണ്ടാകണം.. മനസിലായൊ”?..

മറുപടി കേൾക്കാൻ നിൽക്കാതെ അമർനാഥ് ഫോൺ വെച്ചു..

” ശ്ശെ… ഇതെന്തൊരു തൊന്തരവാണു.. എവിടെം സമാധാനം തരില്ലെ”!?..

അതും പറഞ്ഞവൾ എണീറ്റു..

ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്ന ചിത്ര…
അഞ്ചലിയോട്..

“ഹ.. നീയിതെന്താ ഡ്രെസ്സൊക്കെ പാക്ക് ചെയ്യണെ…”?..

ദേഷ്യഭാവത്തിൽ അഞ്ചലി..

” ആ വൃതികെട്ടവൻ വിളിച്ചിരുന്നു..”

“ആരു..”?

” ആ.. അമർനാഥ്.. ഇന്ന് രാത്രി പത്ത് മണിക്ക് ബസ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് കേറി പോരാൻ..”

“രാത്രി പത്തിനൊ”..?

” ഉം..”

“ഇപ്പൊ തന്നെ ആയല്ലൊ … നീ പോവ്വാണൊ അപ്പൊ”?..

” ആ.. അല്ലാതെന്ത് ചെയ്യാൻ..”

“ഉം.. ശരി ഭക്ഷണം കഴിക്കാം.. വാ”!.. ചിത്ര അവളേം വിളിച്ച് ഹാളിലേക്ക് ചെന്നു..

അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.. ശേഷം അഞ്ചലിയിറങ്ങി..

ശ്രീ മുലം തിരുനാൾ വലിയവർമ്മ തമ്പുരാന്റെ യും ലക്ഷ്മി അമ്മതമ്പുരാട്ടിയുടേയും ഇരട്ട പെണ്മക്കളായി തെക്കേടത്ത് മന എന്ന കൊട്ടാരത്തിൽ ജനിച്ച ചിത്രയും അഞ്ചലിയും. രാജകുടുമ്പം.

രാജഭരണമൊക്കെ മണ്മറഞ്ഞെങ്കിലും നാട്ടിൽ ഇവർക്ക് പ്രത്യേക പരിഗണനയുണ്ട് ഇപ്പോഴും. അളക്കാനാകാത്ത സ്വത്തുക്കൾ ഉണ്ടെങ്കിലും അതെല്ലാം കൈകാര്യം ചെയ്യുന്നത് ലക്ഷ്മിയമ്മയുടെ സഹോദരൻ ഗംഗാദരമേനോനും അയാളുടെ മകൻ അമർനാഥ് മേനോനും ആണു. രാജകുടുമ്പത്തിന്റെ പേരിൽ ഷൈൻ ചെയ്യുന്നത് അമർനാഥും അച്ചൻ ഗംഗാദരനും ആണെന്ന് സാരം.

വലിയ വർമ്മക്ക് അവരെ വലിയ കാര്യമായിരുന്നു.. അതുകൊണ്ട് തന്നെയാണു മകളെ കെട്ടിച്ചുകൊടുക്കാൻ തയ്യാറായതും.

അമർനാഥിന്റേം അച്ചന്റേം മനസിലിരുപ്പ് അതായിരുന്നില്ല… വലിയ വർമ്മയുടെ അളവില്ലാത്ത സ്വത്തിലും പദവിയിലും ആയിരുന്നു അവരുടെ നോട്ടം..

Leave a Reply

Your email address will not be published. Required fields are marked *