സൂര്യ വംശം 1
Sooryavamsham Part 1 | Author : Sadiq Ali
ജനുവരി 2018 ബാംഗ്ലൂർ നഗരം…
‘യാത്രക്കാരുടെ ശ്രദ്ധക്ക്, ബാംഗ്ലൂർ നിന്നും തൃശൂർ ലേക്ക് പുറപ്പെടുന്ന ബസ് അൽപ്പസമയത്തിനകം മൂന്നാം ട്രാക്കിൽ എത്തിച്ചേരുന്നതാണു.’
വെയ്റ്റിങ് റൂമിലെ കസേരയിൽ എന്തൊ ആലോച്ചിച്ചുകൊണ്ട് ഇരിക്കുകയായിരുന്ന അഞ്ചലി , ആ ശബ്ദം കേട്ട് ചെറുതായൊന്ന് ഞെട്ടി…
ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ച് അവൾ തന്റെ ബാഗുമെടുത്ത് നടന്നു..
അവൾ നടന്ന് മൂന്നാം ട്രാക്കിൽ എത്തി..
“ശൊ.. വന്നില്ലെ ഇനിയും”..
അവൾ പിറുപിറുത്തുകൊണ്ട് അവിടെയുള്ള കസേരയിൽ ഇരുന്നു..
” കുട്ടി തൃശൂർ ക്കാണൊ”?..
പെട്ടന്ന് തന്റെ വലത് ഭാഗത്ത് നിന്ന് കേട്ട ആ സ്ത്രീശബ്ദം.. അഞ്ചലിയൊന്ന് തിരിഞ്ഞുനോക്കി..
“ഉം.”. അവളൊന്നു മൂളി..
“തൃശ്ശൂരെവിടാ…? ഞാനും തൃശ്ശൂർ ക്കാ”!!
” മണ്ണുത്തി”. അവൾ ചെറിയ സ്വരത്തിൽ മറുപടി പറഞ്ഞു..
“ഓഹ്.. ഞാൻ ഇരിഞ്ഞാലകുടയാ…”
അഞ്ചലി മറുപടിയൊന്നും പറഞ്ഞില്ല.
” എന്തെ മുഖം വല്ലാതിരിക്കുന്നത്”.. ആ സ്ത്രീ വീണ്ടും..
പെട്ടന്ന് ബസ് ട്രാക്കിലേക്ക് കയറി.. അഞ്ചലി തന്റെ ബാഗുമെടുത്ത് നടന്നു.. ബസ്സിൽ കയറി റിസർവ് ചെയ്ത സീറ്റ് കണ്ടെത്തി അതിലിരുന്നു..
പതിനഞ്ച് മിനിറ്റിനു ശേഷം ബസ് പുറപെട്ടു.
എട്ട് മണിക്കൂർ യാത്രയുണ്ട് തൃശ്ശൂർക്ക്..
അവൾ എന്തൊക്കെയൊ ചിന്തിച്ചുകൊണ്ട് ഇരുന്നു..
അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു..
നേരം ഇഴഞ്ഞുനീങ്ങി.. ബസ് ഒരോളത്തിലെന്നപോലെ പോയികൊണ്ടിരുന്നു..
ബസിൽ അതികം യാത്രക്കാരുണ്ടായിരുന്നില്ല.. പകുതി സീറ്റുകളും കാലിയായിരുന്നു..