രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Posted by

“സുഹൃത്തുക്കളെ അങ്ങനെ ലവ് ബേർഡ്‌സ് സ്റ്റേജിലെത്തിയിരിക്കുകയാണ് ..അവർക്കുള്ള സ്നേഹോപഹാരം സമർപ്പിയ്ക്കാൻ നമ്മുടെ പ്രിയങ്കരനായ അജീഷ് സാറിനെ ഞാൻ വേദിയിലെക്ക് ക്ഷണിക്കുന്നു ..അജീഷ് സാർ പ്ലീസ് കം ”
സുരേഷ് സ്റ്റേജിൽ കയറി നിന്നു വീണ്ടും കസറി .

അതോടെ അജീഷ് സാറിനുള്ള ആർപ്പു വിളികൾ അവിടെ മുഴങ്ങി . പുള്ളി ഒരു തെളിഞ്ഞ ചിരിയോടെ എന്നെയും മഞ്ജുസിനെയും നോക്കികൊണ്ട് സ്റ്റേജിലേക്ക് കയറി . പിന്നെ അടുത്ത് വന്നു എന്റെ കൈപിടിച്ച് കുലുക്കി .

“എന്തൊക്കെ ഉണ്ട് കവിനെ..സുഖം അല്ലെ ?’
പുള്ളി വളരെ സ്വാഭാവികമായി എന്നോട് തിരക്കി .

“സുഖം ആണ് സാർ ”
ഞാൻ അതിനു പയ്യെ മറുപടി നൽകി .

“ആഹ്..ഇയാള് പറയാറുണ്ട് തന്റെ കാര്യം ഒക്കെ ..”
മഞ്ജുസിനെ നോക്കികൊണ്ട് അജീഷ് സാർ പറഞ്ഞു . പിന്നെ മഞ്ജുവിന്റെ അടുത്തേക്കായി നീങ്ങി .

“ആകെ നാണക്കേടായല്ലോ മാഷെ ..”
മഞ്ജുസ് ഒരു പരാതി പോലെ അജീഷ് സാറിനെ നോക്കി .

“സാരല്യ ടീച്ചറെ ..ഒകെ നമ്മുടെ പിള്ളേരല്ലേ ..”
പക്ഷെ പുള്ളി അതൊക്കെ നല്ല ജോളി ആയി എടുത്തു മഞ്ജുസിനെ ആശ്വസിപ്പിച്ചു .

“സുഹൃത്തുക്കളെ ഇനി നിങ്ങളോടു അജീഷ് സാർ രണ്ടു വാക്ക് സംസാരിക്കുന്നതാണ് ”
സുരേഷ് അത്രയും പറഞ്ഞു മൈക്ക് അജീഷ് സാറിനു കൈമാറി .

“പ്രിയപ്പെട്ട വിദ്യാർത്ഥികളെ ..എന്റെ പ്രിയപെട്ടവരെ..ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട് . നിങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പലതും നിങ്ങൾ ചിലവഴിച്ചിട്ടുള്ളത് ഈ കലാലയത്തിൽ ആയിരിക്കണം . അതിന്റെ ഓര്മ പുതുക്കാനായുള്ള ഈ കൂട്ടായ്മയിലേക്ക് എന്നെ ക്ഷണിച്ച എല്ലാവര്ക്കും എന്റെ നന്ദി…”

അജീഷ് സാർ ഔപചാരികമായി തന്നെ പറഞ്ഞു നിർത്തി. അതോടെ ഹാളിൽ കയ്യടികൾ മുഴങ്ങി .

“പിന്നെ നമ്മുടെ കവിനും മഞ്ജുവും ..അവരെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ് . ആത്മാർത്ഥ സ്നേഹത്തിന്റെ ജീവിച്ചിരിക്കുന്ന മുഖങ്ങളായേ എനിക്കവരെ കാണാൻ പറ്റുള്ളൂ . ..”

ഞങ്ങളെ സപ്പോർട്ട് ചെയ്തുകൊണ്ട് അജീഷ് സാർ സംസാരിച്ചതും ഹാളിൽ നിശബ്ദത തളംകെട്ടി.

“അതിലെ ശരിയും തെറ്റുമൊക്കെ നിശ്ചയിക്കാൻ ആർക്കും അർഹതയില്ല . പല സങ്കല്പങ്ങളും തകർത്തുകൊണ്ട് ഒന്നായ മഞ്ജുവിനെയും കവിനെയും കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനം മാത്രമേ ഉള്ളു ..ചിലതൊക്കെ അവരിൽ നിന്നും നമ്മൾ കണ്ടുപഠിക്കേണ്ടതുണ്ട് …”

Leave a Reply

Your email address will not be published. Required fields are marked *