രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Posted by

മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി .”എന്നാലും വല്ലാത്ത ചതിയായി പോയി മിസ്സെ ..കീരീം പാമ്പും പോലെ നടന്നിട്ട് ഒടുക്കം ഞങ്ങളെ ഒകെ ആസ് ആക്കിയല്ലേ ?”
കൂട്ടത്തിലൊരുത്തൻ മഞ്ജുസിനോടായി തിരക്കി .

“അതെ അതെ ..എന്തൊരു അഭിനയം ആയിരുന്നു രണ്ടും …”
കൂടി നിന്നവരും ആ വാദത്തെ പിന്താങ്ങി .

“ശരിക്കും ഇതെങ്ങനെയാ തുടങ്ങീത് മിസ്സെ ?”
ശ്യാം ഒന്നുമറിയാത്ത മട്ടിൽ അവരോടൊപ്പം ചേർന്ന് മഞ്ജുസിനോടായി തിരക്കി .

“ശ്യാമേ ..നമ്മള് തമ്മില് ഇനിയും കാണേണ്ടതാ ട്ടോ ”
അവനെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് മഞ്ജുസ് പല്ലിറുമ്മി . അതോടെ അവൻ ഇളിച്ചു കാണിച്ചുകൊണ്ട് ചിരിച്ചു .

“എന്തായാലും മിസ്സിന്റെ ലുക്കിന് ഒരു കുറവും ഇല്ല ..പഴയ പോലെ തന്നെ..”
മഞ്ജുസിനെ ഒന്ന് സുഖിപ്പിച്ചുകൊണ്ട് ഒരുത്തൻ തട്ടിവിട്ടു .

“ആഹ് അത് ശരിയാ …മിസ്സിനെ കണ്ടാൽ സ്ടുടെന്റ്റ് ആണെന്നെ പറയുള്ളു ”
വേറൊരുത്തനും അത് പിന്താങ്ങി .

“മതിയെടെ ..ആ സാധനം അങ്ങ് പൊങ്ങി പോകും…”
ചെറുക്കന്മാരൊകെക് മഞ്ജുവിനെ പുകഴ്ത്തുന്നത് കണ്ടു ഞാൻ കളിയാക്കി . അതുകേട്ടതും മഞ്ജുസെന്നെ നോക്കി കണ്ണുരുട്ടി .

അതോടെ സംസാരം ഒകെ അവസാനിപ്പിച്ച് അവള് പെൺപിള്ളേർക്കൊപ്പം ഹാളിലേക്ക് പോയി . ഞാനും ശ്യാമും ഫ്രെണ്ട്സുമൊക്കെ കൂടി വരാന്തയിലെ ഒരു മൂലയിലേക്ക് മാറി ഇരുന്നു . എല്ലാവര്ക്കും അറിയേണ്ടത് ഞാനും മഞ്ജുസും തമ്മിലുള്ള ലവ് സ്റ്റോറി തന്നെയാണ് . ഒപ്പം ഞങ്ങള് എങ്ങനെ ജീവിക്കുന്നു. പരസ്പരം എന്തൊക്കെ വിളിക്കുന്നു ..മറ്റേ പരിപാടികളൊക്കെ എങ്ങനെ പോണൂ ..അങ്ങനെ പലവിധ സംശയങ്ങൾ !

നമ്മുടെ ചങ്ക്‌സ് അല്ലെ എന്ന് കരുതി ഞാനും എന്തൊക്കെയോ തട്ടിവിട്ടു . കുറച്ചു നേരം അവിടെ ഇരുന്നു പിന്നെ ഞങ്ങള് ഹാളിലേക്ക് തന്നെ പോയി . അവിടെ അലങ്കരിച്ച ഒരു സ്റ്റേജും അതിനു താഴെ ആയി നിരത്തിയിട്ട കൊറേ കസേരകളും ഉണ്ടായിരുന്നു .

ഞങ്ങളുടെ ബാച്ചിന്റെ വർഷവും ഗ്രൂപ്പ് ഫോട്ടോയും ഫ്ലെക്സ് അടിച്ചു സ്റ്റേജിൽ തൂക്കി ഇട്ടിട്ടുണ്ട്.പിന്നെ അല്ലറ ചില്ലറ അലങ്കാര പണികളും !

ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുവും മായേച്ചിയും തമ്മിൽ സംസാരിച്ചുകൊണ്ട് ഒരുമൂലയ്ക്ക് മാറി നിൽക്കുകയാണ് . കസേരകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞ പലരും എന്നെ ഒരു കൗതുക വസ്തു പോലെ നോക്കി ചിരിക്കുന്നുണ്ട് . ഒപ്പം അവരുടെ നോട്ടം മഞ്ജുവിലേക്കും പാളുന്നുണ്ട് .

സ്റ്റേജിൽ ഒരു ചെറിയ മൈക്കും സ്പീക്കറും ഒകെ ഉണ്ട് . പരിപാടി തുടങ്ങി എന്നതിന്റെ ആദ്യ പടിയായി ഞങ്ങളുടെ ക്‌ളാസ്സിലെ മെയിൻ ചളിയടി വീരൻ ആയിരുന്ന , നല്ല തൊലിക്കട്ടി ഉള്ള സുരേഷ് മൈക്ക് കയ്യിലെടുത്തു .

“ഹലോ..ഹലോ ..മൈക്ക് ടെസ്റ്റിങ് ..ചെക്ക് ഹലോ..ചെക് ഹലോ ”

അതിന്റെ മുരൾച്ച ആ ഹാളിൽ മുഴങ്ങിയതോടെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് ആയി .

“പ്രിയമുള്ള സുഹൃത്തുക്കളെ ..പോയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കാനും , സൗഹൃദം പങ്കുവെക്കാനും വേണ്ടി ഇന്നിവിടെ എത്തിച്ചേർന്ന നമ്മുടെ തന്നെ എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി അറിയിച്ചുകൊണ്ട് പരിപാടിയിലേക്ക് കടക്കുന്നു ..

നമ്മുടെ ക്ഷണം സ്വീകരിച്ചു , തിരക്കുകൾക്കിടയിലും ഇവിടെ എത്തിച്ചേർന്ന നമ്മുടെ സ്വന്തം അജീഷ് സാർക്കും , മായാ മിസ്സിനും സർവോപരി നമ്മുടെ ക്‌ളാസ്സിലെ കവിന്റെ ജീവിത സഖിയുമായ മഞ്ജു മിസ്സിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു ..”

Leave a Reply

Your email address will not be published. Required fields are marked *