ഒരു ചോറ്റുപാത്രത്തിൽ കുറച്ച് പായസവുമായി കുഞ്ഞമ്മ വന്ന് എന്റെ കയ്യിലേൽപിച്ചിട്ട്” ദാ ബെർത്ഡേക്കാരൻ തന്നെ ആന്റിക്ക് കൊടുക്ക്..”കുറച്ച് നേരം സന്തോഷം പങ്കിട്ടിട്ട് അവർ ഫ്ളാറ്റിലേക് മടങ്ങി..
കുഞ്ഞമ്മ കതകടച്ചു തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ അണപൊട്ടി ഒഴുകുന്നപോലെ കരയുവാ..
കുഞ്ഞമ്മ ഓടി അടുത്ത് വന്നിട്ട് “എന്റെ കുട്ടിക്ക് എന്താടാ പറ്റിയെ.. മോനെ..”
എന്റെ മുഖം പിടിച്ചു ഉയർത്തീട്ട് ചോയിച്ചു.. കണ്ണീരും കുഞ്ഞമ്മ തുടക്കുന്നുണ്ട്..
അമ്മ പോയെനു ശേഷം ഞാൻ ബെർത്ഡേ ആഘോഷിച്ചിട്ടില്ല എന്ന് മാത്രമല്ല ഓർക്കാൻ മാത്രമുള്ള സ്പെഷ്യൽ ഡേ ആയി ഞാൻ കണക്കാക്കിയിട്ടുമില്ല.. അച്ഛൻ സ്വീറ്റുമായി രണ്ട് മൂന്ന് തവണ ആഘോഷിക്കാൻ പറഞ്ഞപ്പോഴും ഞാൻ No ആയിരുന്നു പറഞ്ഞത്.. പക്ഷെ ഇത് ഒട്ടും പ്രതീക്ഷിക്കാത്തൊണ്ട് തന്നെ കരയാതിരിക്കാൻ സാധിച്ചില്ല…
“ഒന്നുമില്ല കുഞ്ഞമ്മേ..എന്റെ ലൈഫിൽ ഈ ദിവസത്തിനു ഇന്നേവരെ ഒരു പ്രത്യേകത ഉള്ളതായി തോന്നി ഇരുന്നില്ല.. ഇങ്ങനെ ആരും ഞെട്ടിച്ചിട്ടുമില്ല..ആകെ എന്തോ ഇമോഷണലി ബ്രേക്ക് ആയി കുഞ്ഞമ്മേ സോറി ” പറയുമ്പോഴും കണ്ണിൽ നിന്നുള്ള പ്രവാഹം നിലച്ചിട്ടില്ലായിരുന്നു…
“എന്റെ ബെർത്ഡേ കൊച്ചു കരഞ്ഞാൽ കുഞ്ഞമ്മ പിണങ്ങും ട്ടോ.. ഞങ്ങൾ ഈ ദിവസം മറക്കില്ല..എല്ലാവർഷവും വാട്സാപ്പിലേ ഗ്രൂപ്പിൽ ആശംസകളും നിറയുമാരുന്നു..കണ്ണന് താത്പര്യമില്ലാത്തോണ്ട് അറിഞ്ഞില്ല എന്നെ ഉള്ളു.. ശ്രീയേട്ടൻ രാവിലെ വിളിച്ചിരുന്നു.. എനിക്ക് ഓർമ ഉണ്ട് എന്ന് ഞാൻ പറഞ്ഞു”
അത് കേട്ടപ്പോൾ കണ്ണീർ തുടച്ചെങ്കിലും വീണ്ടും കരച്ചിൽ വരുവാണ് എന്ന് മനസിലാക്കിയ ഞാൻ കണ്ണ് തിരുമ്മി.അപ്പോഴേ കുഞ്ഞമ്മ വന്ന് കെട്ടിപിടിച്ചുകൊണ്ട്” കരച്ചില് നിർത്തു മോനെ..എല്ലാ വർഷത്തെയും പോലല്ല എനിക്ക് ഈ വർഷം.. ഇപ്പോൾ എന്റെ ഏറ്റവും അടുത്ത ചങ്ങാതി കൂടെ അല്ലെ കണ്ണാ നീ..so ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ ”
ആ വാക്കുകളിലെ ആത്മാർത്ഥത എനിക്ക് കാണാരുന്നു.. ഹൃദയത്തിൽ തൊട്ട് പറഞ്ഞപോലെ തോന്നി.. ഞാനും മുറുക്കെ കെട്ടിപിടിച്ചു കുഞ്ഞമ്മയെ.. അപ്പോഴേക്കും കുഞ്ഞമ്മേടെ ഫോൺ ബെല്ലടിച്ചു..കുഞ്ഞമ്മ ഫോൺ എടുതപ്പോൾ ലെച്ചു വീഡിയോ കാൾ ചെയ്യുവാണ്.. കുഞ്ഞമ്മ എന്നോട് കണ്ണ് തുടക്കാൻ പറഞ്ഞു.. ദാണ്ടെ അവളെകൂടെ കരഞ്ഞു എന്ന് അറിയിക്കേണ്ട എന്ന് പറഞ്ഞു.
“ആഹാ എന്റെ പിറന്നാൾ ചേട്ടൻ എന്തെ.. കാണട്ടെ..” കുഞ്ഞമ്മ ഫോൺ എന്റെ കയ്യിലേക്ക് തന്നു. ഞാൻ ചിരിച്ചുകൊണ്ട് നിന്നു. “ആശംസകൾ ബ്രോ. അടിച്ചു പൊളിച്ചല്ലേ.. ഫോട്ടോ ഒക്കെ കണ്ടു.. അങ്ങനെ ഇയാളുടെ ബെർത്ഡേ ആഘോഷം ആദ്യായി കണ്ടതിന്റെ സന്തോഷത്തിലാണ് എല്ലാവരും”അവൾ എനിക്കിട്ട് താങ്ങൽ തുടങ്ങിയപ്പോൾ “മതിയെടി ജീവിച്ചു പോട്ടെ”എന്ന് ഞാൻ പറഞ്ഞു..