എനിക്ക് ആൾക്കാരുടെ കയ്യിനു അവൻ മിടുക്കനാ, സൂപ്പറാ എന്നൊക്കെ കേക്കാൻ പ്രത്യേക ഇഷ്ടാ..കുഞ്ഞമ്മയുമായി കൂട്ടായ ശേഷം ഒരു സ്പെഷ്യൽ സന്തോഷം aa വാക്കുകൾ കേട്ടപ്പോൾ തോന്നി..
അങ്ങനെ ഞങ്ങൾക്കിടയിൽ ഉള്ള സ്നേഹം വളർന്നു കൊണ്ടിരുന്നു..1ആഴ്ചകാലം കഴിഞ്ഞു.. സത്യത്തിൽ എന്റെ ജീവിതത്തിലെ തന്നെ നല്ല നിമിഷങ്ങൾ ആണിത് എന്ന് ഞാൻ മനസിലാക്കി തുടങ്ങി.. അത്രക്കും പാവവും കെയറിങ്ങും ആണ് കുഞ്ഞമ്മ..എനിക്കെന്നോ നഷ്ടമായ സ്നേഹം ആരോ തിരിച്ചു തരുന്ന ഒരു ഫീൽ..എന്നിലും മാറ്റങ്ങൾ ഉണ്ടായി തുടങ്ങി..
പണ്ട് നന്നേ സംസാരം കുറവാണെങ്കിൽ കുഞ്ഞമ്മയോട് എന്റെ ലൈഫിനെ പറ്റി ഒക്കെ പറയാൻ തുടങ്ങി..കുഞ്ഞമ്മ അവിടുത്തെ കാര്യങ്ങളും എല്ലാം സംസാരിക്കാൻ തുടങ്ങി.. എണീറ്റാൽ വേറെ പണി ഇല്ലാത്തോണ്ട് കത്തിയടി, കുക്കിംഗ്, കുറച്ച് ടീവീ, കുറച്ച് പഠിത്തം ഇങ്ങനെ ആണിപ്പോൾ ഞങ്ങടെ ജീവിതം ചലിക്കുന്നത്.
അങ്ങനെ ഒരു ദിവസം രാവിലെ കതക് മുട്ടൽ കേട്ട് എണീറ്റപ്പോൾ തന്നെ കാണുന്നത് കുഞ്ഞമ്മ കുളിച് സാരി ഒക്കെ ഉടുത്ത് അടുക്കളയിൽ എന്തോ അരിയുന്നതാണ്. സാധാരണ ഇപ്പോൾ ഉച്ചകഴിഞ്ഞാണ് കുളിക്കാറ്..ഇന്നെന്തുപറ്റി??ഞാൻ ആലോചിച്ചു..ഇനി ഇന്ന് കോളേജിൽ വല്ലോം ഡ്യൂട്ടി ഉണ്ടാകുമോ??
ഞാൻ അടുക്കളേൽ ചെന്നിട്ട് “ഇതെന്താ ഇന്നീ കോലത്തിൽ അടുക്കളയിൽ?? നേരത്തെ ഒകെ കുളിച്ചല്ലോ?? ഡ്യൂട്ടി ഉണ്ടോ??
“രാവിലേ തന്നെ കണ്ണന് ഒരുപാട് ചോദ്യങ്ങൾ ആണല്ലോ.. ഇന്നൊരു സ്പെഷ്യൽ ദിവസാണ്.. നീ കുളിച്ചിട്ട് വാ..” ചെറു ചിരിയോടെ കുഞ്ഞമ്മ പറഞ്ഞു..
“ഞാൻ എങ്ങും ഇല്ല.. ഞാൻ വൈകിട്ട് കുളിച്ചോളാം.”
അപ്പോഴേക്കും കുഞ്ഞമ്മേടെ മുഖം ചെറു ചിരിയിൽ നിന്നു ഗൗരവത്തിലേക്ക് മാറി എന്നോട് ” കുഞ്ഞമ്മ പറഞ്ഞാൽ കേൾക്കില്ലേ. പോയി കുളി കണ്ണാ”
അത് ശെരിയാ കുഞ്ഞമ്മയോട് അനുസരണക്കേട് കാണിക്കാൻ ഇപ്പോൾ എനിക്ക് പറ്റില്ല..അത്രക്കും ഇഷ്ടമാണ്..അതിനാൽ ആ ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടാരുന്നു.. ഞാൻ തലയാട്ടി കുളിക്കാൻ പോയി..മനസിൽ എന്തായിരിക്കും എന്ന് ഇങ്ങനെ ആലോചിച്ചു കൊണ്ടേ ഇരുന്നു..ഷവറിൽ നിന്ന് വെള്ളം തലയിൽ വീഴുമ്പോഴും ആലോചന ഇതാരുന്നു.. അപ്പോഴാണ് ഓർത്തത് ഇന്ന് എന്റെ പിറന്നാൾ ദിവസമാണല്ലോ?? ഇനി അതിന്റെ ആവുമോ..ഏയ് കുഞ്ഞമ്മക്ക് അതിനു എന്റെ പിറന്നാൾ എന്നാണെന്നു അറിയുമോ..?? അല്ല ഇപ്പോൾ അറിഞ്ഞാൽ തന്നെ അതോർത്തിരിക്കുമോ?? മനസിൽ അങ്ങനെ കുറെ ചോദ്യങ്ങൾ വന്നു…അപ്പോൾ തന്നെ മനസു പറയുന്നുണ്ടാരുന്നു..കുഞ്ഞമ്മയുടെ വെഡിങ് അണിവേഴ്സറിയോ വല്ലോം ആവും അല്ലാതെ ഇതാവില്ല എന്ന്…ആ തോന്നൽ മനസിൽ ഉണ്ടാവാൻ കാരണം തന്നെ ഞാൻ ഇനി അതായിരിക്കും എന്ന പ്രതീക്ഷ ഉണ്ടാക്കി വെക്കേണ്ട എന്ന് കരുതിയിട്ടാവണം.
കുളിച്ചിറങ്ങി മുടി ഒക്കെ ഒന്നൊതുക്കിയിട്ട് ഒരു കൈലിയും ഷർട്ടും ഇട്ട് ഞാൻ ഡോർ തുറന്നു.. ഡോറിനു മുന്നിൽ തന്നെ കയ്യിൽ ഒരു പായസ ഗ്ലാസ്സുമായി കുഞ്ഞമ്മ ഉണ്ട്,കൂടെ നിർമല ആന്റിയും ഹസ്ബന്റും..” ഹാപ്പി ബർത്ഡേയ് കണ്ണാ……. “എല്ലാവരും കൂടെ ചേർന്ന് പാടി.. ഞാൻ ചിരിച്ചു..കുഞ്ഞമ്മ പാല്പായസം എന്റെ കയ്യിൽ തന്നു..”അതെ കണ്ണാ കേക്ക് വാങ്ങാൻ കടയില്ലാത്തോണ്ട് ഇന്നീ പായാസമാണ് ബെർത്ഡേ സ്വീറ്റ്, അല്ലെ നിർമലേ”