“എനിക്ക് കുറച്ചൊടൊക്കെ എല്ലാവരോടും ഇനി മിണ്ടി തുടങ്ങണം കുഞ്ഞമ്മേ..അമ്മ പോയ ശേഷംഞാൻ ഇത്രേം നേരമൊക്കെ ഒരാളോട് മിണ്ടുന്ന തന്നെ ആദ്യായിട്ടാവും.പക്ഷെ എനിക്കും സോഷ്യലി ബെറ്റർ ആകണം”ഞാൻ പറഞ്ഞു..
“നീ ഇപ്പോ കുഞ്ഞമ്മയോട് മിണ്ടണപോലെ എല്ലാരോടും മിണ്ടിയാൽ മതി.. അതൊക്കെ നിനക്ക് പറ്റും..”
അങ്ങനെ എനിക്ക് ഒരു സുഹൃത്ത് ഇല്ല എന്ന തോന്നൽ പതിയെ ഇല്ലാതാവുന്ന പോലെ എനിക്ക് തോന്നി. കുഞ്ഞമ്മ അത്രയും ഫ്രണ്ട്‌ലി ആണ്..എല്ലാത്തിനും ഒരു ഗൈഡൻസ് തരാൻ നോക്കും..
അങ്ങനെ ഒരു ദിവസം ഞാൻ പഠിക്കുകയായിരുന്നു..
അപ്പോഴാണ് ഹാളിൽ നിന്ന് കുഞ്ഞമ്മ “നാശം ഇത് എന്താ ശെരി ആവാതെ”
ആ സൗണ്ട് കേട്ടിട്ട് ഞാൻ അവിടേക്ക് ചെന്നു..
കുഞ്ഞമ്മക്ക് phd യുടെ ഓൺലൈൻ പേപ്പർ സബ്മിഷൻ നടക്കുവായിരുന്നു..ഒരു tally പേജിന്റെ പ്രോബ്ളമായിരുന്നു ആ ദേഷ്യത്തിന് കാരണം.
“എന്ത്പറ്റി കുഞ്ഞമ്മേ..”
“ഒന്നുല്ലടാ..ഈ പേജ് എത്ര സോൾവ് ചെയ്തിട്ടും എറർ ആണ് കാണിക്കുന്നത്..ഗൈഡിനെ വിളിച്ചിട്ട് അങ്ങേരു നോക്കാം എന്ന് പറഞ്ഞിട്ട് ഇപ്പോൾ വിളിക്കുമ്പോ എടുക്കുന്നുമില്ല.. ഇന്ന് ഫയൽ ചെയ്തില്ലേൽ ആകെ സീൻ ആകും”കുഞ്ഞമ്മ പറഞ്ഞു
“ഞാൻ ഒന്ന് നോക്കിക്കോട്ടെ..” ഞാൻ സോഫയിലിരുന്നിട്ട് ചോയിച്ചു
“നിനക്ക് ചെയ്യാൻ ഒക്കില്ല മോനെ..ഇത് ഹയർ ലെവൽ അല്ലെ..”
“എന്നാലും നോക്കാലോ” ഞാൻ കുഞ്ഞമ്മയോട് പറഞ്ഞു.”കുഞ്ഞമ്മ പോയി ഒരു കട്ടൻകാപ്പി ഇട്ട് വാ ”
കുഞ്ഞമ്മ മൂളി കൊണ്ട് എഴുനേറ്റു.. എന്നിട്ട് ഇവൻ എന്ത് ശെരിയാക്കാനാണ് എന്ന് ഭാവത്തിൽ മൊബൈലിൽ വീണ്ടും ആ ഗൈഡിനെ വിളിച് ഫോൺ ചെവിൽ വെച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി..
“എന്തായി വല്ലോം നടക്കുവോ”എന്റെ നേരെ കാപ്പി നീട്ടികൊണ്ട് കുഞ്ഞമ്മ ചോയിച്ചു..ആ മുഖത്ത് കളിയാക്കികൊണ്ടുള്ള ചിരി കാണാം.. എന്നെകൊണ്ട് നടക്കില്ല എന്ന് കുഞ്ഞമ്മ ഉറപ്പിച്ച പോലെ ഉള്ള ഭാവം..
“അതെ. ഒരു മിനിറ്റേ..” ഞാൻ പറഞ്ഞു.. കുഞ്ഞമ്മ സോഫയിൽ ഇരുന്നു.
“നോക്കിക്കോളൂ കളിയാക്കൽകാരി..ഇത് മതിയോന്ന്”ഞാൻ ഇച്ചിരി ജാട ഇട്ട് പറഞ്ഞു
കുഞ്ഞമ്മ വാപൊത്തിക്കൊണ്ട് കണ്ണൊക്കെ തുറിപ്പിച് ഞെട്ടി ഇരിക്കുന്നു..”ഇതെങ്ങനെ?? നീ മിടുക്കൻ ആണെന്നൊക്കെ പറഞ്ഞു കേട്ടെങ്കിലും ഇത്ര ജീനിയസ് ഒക്കെ ആണെന്നറിഞ്ഞില്ല..താങ്ക്സ് മുത്തേ ” കുഞ്ഞമ്മ വളരെ ഇമ്പ്രെസ്സ്ഡ് ആയി.