കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]

Posted by

വൈകുന്നേരം എനിക്ക് മൂത്രമൊഴിക്കാൻ മുട്ടിയപ്പോൾ അടുത്തിരുന്ന ക്ലച്ചസ് ഇടാതെ കക്ഷത്തിൽ വെച്ച് ഞാൻ എണീക്കാൻ ശ്രമിച്ചു.. നടു അപ്പോൾ നല്ല വേദനിച്ചിരുന്നു.. പക്ഷെ വലത്തെക്കാല് കുത്തിയപ്പോൾ തന്നെ ക്ലച്ചസ് തെന്നി… ഞാൻ താഴെ വീണു..ശബ്ദം കേട്ട് കുഞ്ഞമ്മ ഓടി വന്നപ്പോൾ ഞാൻ തറയിൽ കിടന്ന് എണീക്കാനുള്ള ശ്രമത്തിലാണ്…”എന്ത്‌ പണിയാണ് കണ്ണാ ഈ കാണിക്കുന്നേ.നിനക്കൊന്നു വിളിച്ചൂടെ”ഓടിവന്നെന്നെ  പിടിച്ചു പൊക്കി.. ഞാൻ ഇടത്തെ കൈ കുഞ്ഞമ്മേടെ തോളിൽ ഇട്ടു നേരെ നിന്നു..

“അത് കുഞ്ഞമ്മേ മൂത്രമൊഴിക്കാൻ മുട്ടി “ഞാൻ വിഷമത്തോടെ പറഞ്ഞു..
“അഹങ്കാരമാണ് നിനക്ക്.. ഒന്നു വിളിച്ചാൽ പോരെ നിനക്ക്..”കുഞ്ഞമ്മ നല്ല ദേഷ്യത്തിൽ തന്നെ ശകാരിച്ചുകൊണ്ട്  ഞങ്ങൾ പതുക്കെ ബാത്റൂമിലേക്ക് നടന്നു

4ദിവസം ഹോസ്പിറ്റലിൽ കുഞ്ഞമ്മ തന്നെയായിരുന്നു ഇതിനെല്ലാം സഹായമെങ്കിലും ഏതൊരാണിനെ പോലെയും എനിക്കും നാണക്കേടാരുന്നു..അതാ സ്വയം ഒന്നു നടക്കാൻ ശ്രമിച്ചത്..

ബാത്‌റൂമിൽ കേറി  കുഞ്ഞമ്മകൊപ്പം നിന്ന് മൂത്രമൊഴിച്ചു..അത് കഴിഞ്ഞ് ഇറങ്ങാൻ നേരം അപ്പോൾ കുഞ്ഞമ്മ പറഞ്ഞു “കുഞ്ഞമ്മക്കറിയാം എന്റെ കണ്ണനെ.. നിന്നെപ്പോലെ ഒരു നല്ല കുട്ടിയെ ഞാൻ എന്റെ അധ്യാപന ജീവിതത്തിലോ വ്യക്തി ജീവിതത്തിലോ കണ്ടിട്ടില്ല..ഇതൊക്കെ നിന്നേ ഒരുപാട് നാണം കെടുത്തുന്നു എന്ന്‌ കുഞ്ഞമ്മക്കറിയാം..അതാണ്‌ നീ ഒറ്റക്ക് ഒരു ശ്രമം നടത്താനും കാരണം…പക്ഷെ ഞാൻ ഒന്നു പറയാം കുഞ്ഞമ്മയോട് നിനക്ക് ആ നാണത്തിന്റെ ആവശ്യമില്ല.. നിന്നേ കെയർ ചെയ്യാൻ ഏറ്റവും അവകാശം ഉള്ള വ്യക്തി ഈ ലോകത്തിൽ ഇന്ന് ഞാനല്ലേ… അല്ല എന്ന്‌ നിനക്ക് തോന്നുന്നുണ്ടോ??”

“ഇല്ല കുഞ്ഞമ്മേ..കുഞ്ഞമ്മ അല്ലാതെ വേറാരാരാണെങ്കിലും കണ്ണന് പറ്റൂല്ലാരുന്നു..എന്നാലും ഉള്ളിൽ ഒരു നാണക്കേട് വന്ന് പോയി” അവൻ കണ്ണീരിൽ ചലിച്ചു പറഞ്ഞു

കുഞ്ഞമ്മ കണ്ണ് തുടച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു..  “ഒരു നാണക്കേടും വേണ്ട..എന്റെ കൊച്ചിനെ ഞാൻ നോക്കിക്കോളും..ലവ് യു മോനെ.. ഇനി ഇങ്ങനെ ഉണ്ടാവില്ല എന്ന്‌ പ്രോമിസ് ചെയ്യൂ”

“ലവ് യൂ ടൂ.. പ്രോമിസ് കുഞ്ഞമ്മേ..” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

എന്നെ കട്ടിലിൽ കൊണ്ടിരുത്തിയിട്ട് കുഞ്ഞമ്മ പറഞ്ഞു “കുളിച്ചിട്ട് 4ദിവസം കഴിഞ്ഞു…ഇന്നെന്തായാലും കുളിക്കാം ട്ടോ.. ”

“മ്മ്.. എനിക്കും കുളിച്ചാൽ മതി എന്നായി കുഞ്ഞമ്മേ.. വല്ലാണ്ട് മുഷിഞ്ഞു..”

“എങ്കിൽ ഞാൻ പോയി 2പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിയത് എടുത്തിട്ട് വരാം കൈയും കാലും കവർ ചെയ്യാൻ..”അതും പറഞ്ഞ് കുഞ്ഞമ്മ പുറത്തേക് പോയി

കുഞ്ഞമ്മ മുൻപേ പറഞ്ഞ വാക്കുകൾ കാരണം എന്നിലെ നാണം ഏതാണ്ടൊക്കെ മറഞ്ഞു പോയി..അതുകൊണ്ട് വലിയ ആശ്വാസവും ഉണ്ട്..

കുറച്ച് സമയം കഴിഞ്ഞ് കുഞ്ഞമ്മ 2പ്ലാസ്റ്റിക് കവറും ലിക്വിഡ് സോപ്പും ഒക്കെ ആയി വന്നു..കുഞ്ഞമ്മ സാരി മാറ്റി നെറ്റി ആക്കിയിരുന്നു.. വെള്ളം വീഴുന്നുകൊണ്ടാവും..

Leave a Reply

Your email address will not be published. Required fields are marked *