ലിയ :- Ohh…. Anyway She is so beautiful.
അതുകേട്ടപ്പോൾ നമ്മുടെ സുന്ദരി കുട്ടിയുടെ മുഖത്ത് ഒരു ചിരി വിടർന്നു.
പിന്നെ അവർ തമ്മിലായി സംസാരം. ലിയയുടെ ചറപറാ ഇംഗ്ലീഷിന് മുന്നിൽ പിടിച്ചു നിൽക്കാൻ എന്റെ കുട്ടി കുറച്ചു കഷ്ടപെടുന്നുണ്ട്. എന്നാലും മോശമല്ലാത്ത രീതിയിൽ ശ്രീകുട്ടയും ഇംഗ്ലീഷ് പറയുന്നുണ്ട്. ലിയ എന്നെപറ്റി എന്തൊക്കെയോ ശ്രീകുട്ടിയോട് പറയുന്നുണ്ട്. വളരെ പതുക്കെ ആയതുകൊണ്ട് എനിക്ക് അത് കേൾക്കാൻ പറ്റുന്നില്ല. പിന്നെ ഞാൻ ശ്രദ്ധിക്കാനും പോയില്ല.
ശ്രീക്കുട്ടി എന്നോട് സംസാരിക്കുന്നത് പോയിട്ട് എന്നെ ഒന്നും നോക്കുന്നത് പോലുമില്ല. ആ പ്രവർത്തി കണ്ടിട്ട് എനിക്ക് നല്ല ദേഷ്യം വന്നു.
എന്നിട്ട് ലിയക്ക് കുടിക്കാനായി സ്ക്വാഷ് കലക്കാൻ ശ്രീക്കുട്ടി അടുക്കളയിലേക്ക് പോയി.
ലിയയോട് ഇരിയ്ക്കാൻ പറഞ്ഞിട്ട്…. ഇപ്പോ വരാമെന്നും പറഞ്ഞു ഞാൻ നേരെ അടുക്കളയിലേക്ക് പോയി. അവിടെ സ്ക്വാഷ് കലക്കുന്ന തിരക്കിലായിരുന്നു ശ്രീക്കുട്ടി.
“ശ്രീക്കുട്ടി എന്തിനാ എന്നെ വിളിച്ചിരുന്നേ…. എന്റെ മൊബൈൽ സൈലന്റ് ആയിരുന്നു”.
ഞാൻ സംസാരിക്കുന്നത് കേൾക്കുന്നുണ്ടെങ്കിലും അവൾ എന്നെ നോക്കുന്നില്ല.
“എടി.. നീ എന്താ മിണ്ടാതെ നിക്കുന്നേ… നിനക്ക് നാവില്ലേ. അതോ എന്നോട് സംസാരിക്കില്ലേ”. ഞാൻ ശബ്ദം കുറച്ചു കൂട്ടിയാണ് അത് ചോദിച്ചത്. എനിക്ക് നല്ല ദേഷ്യം വന്നിരുന്നു.
എനിക്ക് ഏറ്റവും ദേഷ്യം വരുന്ന കാര്യമാണ് ഞാൻ ആരോടെങ്കിലും സംസാരിക്കുമ്പോൾ അവർ തിരിച്ചു മറുപടി തരാത്തത്.
പിന്നെ ഞാനൊന്നും സംസാരിക്കാൻ നിന്നില്ല. ചുമ്മാ എന്തിനാ നമ്മുടെ വില കളയുന്നത്.
നേരെ ഹാളിൽ പോയപ്പോൾ അവിടെ മുഴുവൻ ഓടിനടന്ന് നോക്കി കാണുകയായിരുന്നു ലിയ. ഒരു കൊച്ചു കുട്ടിയെപ്പോലെ ആയിരുന്നു അവളുടെ പ്രവർത്തി.
അതോ ഈ സാധനത്തിനു വട്ടാണോ എന്നും ഞാൻ ചിന്തിക്കാതിരുന്നില്ല. അതുപോലെയായിരുന്നു അവളുടെ പ്രവർത്തികൾ. എന്തായാലും കാണാൻ നല്ല രസമുണ്ട്.
അങ്ങനെ അവളെ നോക്കി നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ രംഗപ്രവേശനം.
കരഞ്ഞു കലങ്ങിയപോലെ ആയിരുന്നു അവളുടെ കണ്ണുകൾ.
ലിയ അവളുടെ കൈയിൽ നിന്നു സ്ക്വാഷ് വാങ്ങി കുടിച്ചു. അപ്പോളും അവൾ എല്ലാം നോക്കിക്കാണുന്ന തിരക്കിൽ തന്നെയായിരുന്നു. ഇതിനും മാത്രം എന്താണാവോ ഇവിടെ കാണാൻ ഉള്ളത്. എന്നിട്ട് ഞാൻ ഒന്നും കണ്ടില്ലല്ലോ.