ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2 [Mr.Devil]

Posted by

ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി 2

Aadhiyettante Swantham Sreekkutty Part 2 | Author : Mr. Devil

Previous Part

നേരെ ബാൽക്കണിയിലേക്ക് പോയി…. താഴെ റോഡിലേക്ക് നോക്കിയപ്പോൾ അവിടെക്കണ്ട കാഴ്ചയെന്നെ അത്ഭുതപ്പെടുത്തി.
ഞാനറിയാതെ ആ പേര് ഉച്ചരിച്ചുപോയി……“”ശ്രീദേവി “”
തുടർന്ന് വായിക്കുക….ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി… അത് അവൾ തന്നെയാണോ എന്നുറപ്പിക്കാൻ.
എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി …അത് നമ്മുടെ ശ്രീദേവി കുട്ടി തന്നെയാ മാഷേ… അല്ല.. അല്ല.. നമ്മുടെ അല്ല….. എന്റെ ശ്രീദേവി കുട്ടി… എന്റെ മാത്രം ശ്രീദേവി കുട്ടി…
ദൈവം എനിക്കായ് കാത്തുവച്ച എന്റെ ദേവി….അവളുടെ കൂടെ ഒരു മധ്യവയസ്കയായ സ്ത്രീയുമുണ്ട്. ഒരു മദാമ്മ.
പിന്നെയാണ് കാര്യങ്ങൾക്കു ഒരു വ്യക്തത കിട്ടിയത്… അവൾ ജോലി ചെയ്യാൻ വേണ്ടി വന്ന കമ്പനിയിലെ ഒരു സ്റ്റാഫ്‌ തന്നെയാണ് ആ മദാമ്മയും…
ശ്രീദേവിയെ പോലെ മറ്റു രാജ്യങ്ങളിൽ നിന്നും ആ കമ്പനിയിലേക്ക് ജോലിക്ക് വരുന്നവരെ എയർപോർട്ടിൽ പോയി റിസീവ് ചെയ്യുന്നതാണ് അവരുടെ ജോലി..
അതുപോലെ ഞാൻ താമസിക്കുന്ന വീടിന്റെ എതിർവശത്തുള്ള ബിൽഡിംഗ്‌ ആണ് അവരുടെ കമ്പനി കോട്ടേഴ്സ്.
എന്തുകൊണ്ടും എന്റെ ശുക്രദശ തെളിഞ്ഞു നിൽക്കുവാണ്… ഇനിയെന്നും ശ്രീദേവിയെ അടുത്ത് കാണാമല്ലോ.
അവളെന്തോ ആലോചിച്ചു ശോകമൂഖ ഭാവവുമായി നടന്നു നീങ്ങുന്നു..

അവളെകണ്ട ആവേശം ഉള്ളിൽ അടക്കിപിടിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ ഉറക്കെ വിളിച്ചു കൂകി…

“ ശ്രീദേവി……… “

പെട്ടന്ന് അവളും അവളുടെ കൂടെയുള്ള സ്ത്രീയും ഞെട്ടി ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി…

പെട്ടന്ന് അവളുടെ മുഖത്തെ ശോകമൂഖ ഭാവമെല്ലാം മാറി മുഖം പ്രസന്നമായി….
അവളുടെ മുഖത്ത് ഒരു ഹൈ വോൾടേജ് ചിരി വന്നു…..
എന്റമ്മോ…… ആ ചിരി കണ്ടപ്പോൾ സാക്ഷാൽ സരസ്വതി ദേവി എന്റെ മുന്നിൽ പ്രത്യക്ഷപെട്ടതാണോ എന്ന് തോന്നിപോയി.
അങ്ങനെ ഞങ്ങൾ പരസ്പരം നോക്കി നിന്നപ്പോളാണ് ആ മദാമ്മ അവളോട്‌ എന്തോ പറഞ്ഞു. അവളെനിക്ക് ഒരു ടാറ്റാ തന്നിട്ട് അവരുടെ കൂടെ പോയി…. ഞങ്ങടെ ഇടയിൽ ശല്യമായി വന്ന ആ മദാമ്മയേ എനിക്കപ്പോൾ കൊല്ലാനാണ് തോന്നിയത്……
“ കള്ള കിളവി എന്റെ കൈകൊണ്ടു തന്നെ ചാകും“ എന്റെ അമർഷം കൊണ്ട് ഞാൻ പറഞ്ഞുപോയി.

Leave a Reply

Your email address will not be published. Required fields are marked *