സ്ക്വാഷ് കുടിച്ചു കഴിഞ്ഞു എന്നോടും ശ്രീകുട്ടിയോടും യാത്ര പറഞ്ഞു ലിയ പോകാനിറങ്ങി. കാറിനടുത്തു എത്തിയപ്പോൾ എന്നെ കെട്ടിപിടിച്ചു ഒന്നുകൂടി യാത്ര പറഞ്ഞിട്ടാണ് ലിയ പോയത്.
അത് നമ്മുടെ കുട്ടിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നു ആ മോന്ത കണ്ടാലറിയാം.
അവളുടെ കാറ് പോയി കഴിഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മുഖവും വീർപ്പിച്ചു നിക്കുന്ന ശ്രീകുട്ടിയെയാണ് കണ്ടത്.
അവൾ എന്നെ നോക്കാതെ അവളുടെ കോട്ടേഴ്‌സിലേക്ക് പോകാനൊരുങ്ങി.
തെണ്ടി ഒന്നും മൈൻഡ് ചെയ്യുന്നുപോലുമില്ല.
എനിക്ക് നല്ല ദേഷ്യം വന്നു ഞാൻ പറഞ്ഞു…
“ഇന്ന് ഇവിടുന്നു എന്നോട് ഒന്നും സംസാരിക്കാതെ പോകാനാണ് പരിപാടിയെങ്കിൽ ഇനി ഇങ്ങോട്ട് വരണ്ട”
അത് കേട്ടപ്പോൾ പെണ്ണ് ബ്രേക്ക് ഇട്ടപോലെ നിന്നു. എന്നിട്ട് വന്നു വീട്ടിനകത്തേക്ക് കയറി പോയി. അപ്പോളും നോ സംസാരം.
അവളുടെ ആ പ്രവർത്തിയിൽ എനിക്ക് ചിരിപൊട്ടി. വളരെ കഷ്ടപ്പെട്ട് ഞാൻ അത് കണ്ട്രോൾ ചെയ്തു. എന്നിട്ട് ഗൗരവത്തിൽ തന്നെ പറഞ്ഞു..
“ പറ്റുമെങ്കിൽ രാത്രിയിലെ ഫുഡ് ഒന്നു ഉണ്ടാക്കിതരണം. അടുക്കളയിൽ സാധനങ്ങൾ ഒക്കെ ഉണ്ടല്ലോ”
“ അതേ…. നിങ്ങക്ക് ഇപ്പോളും ആഹാരം ഉണ്ടാക്കി തരാൻ ഞാൻ നിങ്ങളുടെ കെട്ട്യോൾ ഒന്നുമല്ല”. ഉടനെ അവളുടെ മറുപടി വന്നു.
“ കെട്ട്യോൾ ആക്കാൻ എനിക്ക് മടിയൊന്നുമില്ല…. ഞാൻ റെഡി ആണ്…. പിന്നെ ഫുഡ് നിനക്ക് പറ്റുമെങ്കിൽ ഉണ്ടാക്കിയാൽ മതി. അല്ലെങ്കിൽ ഞാൻ പുറത്തുന്ന് കഴിച്ചോളാം”. എടുത്തടിച്ചപോലെ ആയിരുന്നു ഞാൻ ഇത് പറഞ്ഞത്.
അവൾ ഇങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. അതിന്റെ ഞെട്ടൽ മുഖത്ത് വ്യക്തമാണ്.
ഇത്രേയും പറഞ്ഞു ഞാൻ പുറത്തേക്ക് നടക്കാനൊരുങ്ങി. ഉടനെ പുറകിൽ നിന്ന് അവളുടെ ശബ്ദം കേട്ടു…
“ ഏട്ടാ….. ഞാൻ ആഹാരം ഉണ്ടാക്കി തരാം. പോകല്ലേ”.
ഈ മറുപടി കേൾക്കാൻ കാത്തുനിന്ന എന്റെ ചെവിയിലേക്ക് ഒരു കുളിർമഴ പോലെയാണ് ഈ വാക്കുകൾ പെയ്യ്തിറങ്ങിയത്.
അത്രേയും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി….
ഈ പിണക്കത്തിന്റെ കാരണം എന്താണെന്ന് അറിയണമല്ലോ… അതറിയാൻ ഞാനും അവളുടെ പുറകേ പോയി.
രാത്രി ചപ്പാത്തിക്കുള്ള മാവ് കുഴക്കുകയായിരുന്നു അവൾ. മുഖം വീർപ്പിച്ചാണ് നിൽപ്പ്.
“എന്താ ശ്രീക്കുട്ടി…. എന്താ നിനക്ക് പറ്റിയത്… എന്നോട് എന്തിനാ പിണങ്ങി ഇരിക്കുന്നേ…”