തിരിച്ചു ഇരിപ്പടത്തിലേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു ചോദിച്ചു… പെട്ടെന്നുള്ള എന്റെ ചോദ്യം ആ തരുണിമണിയുടെ ഉത്തരം മുട്ടിച്ചു… എന്തോ ആലോചനയുടെ അന്ത്യത്തിൽ
“ഏകദേശം………. “എന്ന് പറഞ്ഞു വാക്കുകൾ മുറിഞ്ഞ ആ കുട്ടിയോട് ഞാൻ
” അര മണിക്കൂർ കൂടി എടുക്കുമായിരിക്കും അല്ലേ…? ”
“അതെ…. അതെ…. “പെട്ടെന്ന് പറഞ്ഞൊപ്പിച്ചു
“എന്നാൽ ഞാൻ പോയി ലഞ്ച് കഴിച്ചു വരാം “…. അവൾ ചിരിച്ചു കൊണ്ട്
” ഓക്കേ……ആയിക്കോട്ടെ “എന്ന് പറഞ്ഞു….
ഞാൻ പതിയെ പുറത്തേക്കിറങ്ങി… ഇത്രയും നേരം ഏസി യുടെ തണുപ്പിലായിരുന്നത് കൊണ്ടാകണം…. പുറത്തു വെയിലിനു ഭയങ്കര ചൂട് തോന്നിച്ചു….
പതിയെ.. മതിൽ കെട്ടിന് പുറത്തേക്കിറങ്ങി….. അവിടെ എന്തൊക്കെയോ തട്ടുകട മാതിരി ഭക്ഷണ സാധങ്ങൾ ഉണ്ടാക്കി വിൽക്കുന്നു… അത്യാവശ്യം നല്ല തിരക്കുമുണ്ട്….
ആളുകളെല്ലാം അതൊക്ക വാങ്ങി കഴിക്കുന്നുമുണ്ട്…. പക്ഷെ എന്തോ…
എനിക്ക് കഴിക്കാനൊന്നും തോന്നുന്നില്ല….. ഞാൻ അങ്ങനെ തന്നെ കുറച്ചു നേരം അവിടെ തന്നെ അങ്ങനെ നിന്നു കാഴ്ചകണ്ടു നിന്നു…
എന്റെ മുന്നിൽ കൊണ്ട് നിർത്തിയ ഒരു ടാക്സിയിൽ നിന്നും മലയാളത്തിലുള്ള സംസാരം കേട്ട്.. നോക്കിയപ്പോൾ ഡ്രൈവർ ആയ ടാക്സിക്കാരൻ…
യാത്രക്കാരനോട് ഏതോ അഡ്രെസ്സ് പറഞ്ഞു കൊടുത്തു അദ്ദേഹം അവിടെയിറങ്ങി….
ബാക്കി ക്യാഷ് എണ്ണി നോക്കി പോക്കറ്റിൽ വെക്കുന്നതിനിടയിൽ എന്റെ മുഖത്തുകണ്ട പുഞ്ചിരിക്കു മറുപടി ഒരു ചിരി സമ്മാനിച്ചു അയാൾ എന്നെയും കടന്നുപോയി……
അയാൾ വന്ന ടാക്സി മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ… എന്റെ പിന്നിൽ ഒരു പെൺ ശബ്ദം…
“ടാക്സി……. ”
തിരിഞ്ഞ് നോക്കിയ ഞാൻ കാണുന്നത് ഒരു പെൺകുട്ടി ഓടി വരുന്നതാണ്… അവളെ സഹായിക്കാണെന്നവണ്ണം ഞാൻ ടാക്സിക്കാരനെ വിളിച്ചു….” ടാക്സി….. ”
അപ്പോഴേക്കും ഡ്രൈവർ ആ പെൺകുട്ടിയെ കണ്ടു.. കാർ നിർത്തി… അവൾ അടുത്ത് വന്നപ്പോഴാണ് എനിക്കതിനെ മനസ്സിലായത്…
രാവിലെ റിസപ്ഷനിൽ കണ്ട ആ ഫോൺകാരി തരുണിമണി. അവളെ കണ്ടു ഒന്ന് പുഞ്ചിരിക്കാൻ ഞാൻ ഒരു ശ്രമം നടത്തി… അവൾ ആരെയും ശ്രദ്ദിക്കാതെ ഓടി കാറിൽ കയറിപ്പോഴാണ് അവൾ കരഞ്ഞു കൊണ്ടാണ് ഓടി വന്നതെന്ന് എനിക്ക് മനസ്സിലായത്…
അവളുടെ കണ്ണീർ ധാര ധാരയായി അവളുടെ കവിൾതടം നനച്ചു…
കഴുത്തിൽ ചുറ്റിയിരുന്ന ഷാളെടുത്തു തുടച്ചുകൊണ്ട് ഡ്രൈവറോട് എന്തോ പറഞ്ഞു….
കാർ പതിയെ മുന്നോട്ടു നീങ്ങി തുടങ്ങി…