അവരൊക്കെ… മെഡിക്കൽ എടുക്കാൻ വന്നതായിരിക്കും… അങ്ങനെ ആശ്വാസിച്ചു തരുണിമണികളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ശ്രമിച്ചു കൊണ്ടേയിരുന്നു…
ഒടുവിൽ ആ ഫോൺകാരി പെൺകൊടി.. എന്റെ മുന്നിൽ തോറ്റു… അവൾ ഫോൺ വച്ചു… എന്നിട്ട് ഒരു വല്ലാത്ത മുഖഭാവത്തിൽ
“യെസ് സർ ”
“ഞാൻ ഇന്നലെ വന്നു മെഡിക്കൽ ചെയ്തിരുന്നു…. ഇന്ന് പതിനൊന്നു മണിക്ക് റിപ്പോർട്ട് തരാമെന്ന് പറഞ്ഞിരുന്നു ”
വളരെ മൃദുലമായി അവളോട് എന്റെ ആവശ്യം പറഞ്ഞു…
കൂടാതെ ഇന്നലെ ക്യാഷ് പേ ചെയ്ത രസീതും കാണിച്ചു…
ആ തരുണിയാണേൽ എനിക്ക് മറുപടിയൊന്നും പറയാതെ…
മറ്റേ മണിയോട് എന്തോ പറയുന്നു…അതും മറാത്തിയിൽ… ഇംഗ്ലീഷോ ഹിന്ദിയിലോ ആണേൽ നമ്മ പിടിച്ചു നിൽക്കും പക്ഷെ മറാത്തി അത് പറ്റില്ല… ഉടനെ ആ ഭവതി എന്റെ മുഖത്തേക്ക് ഒരു നിസ്സംഗഭാവത്തിലുള്ള ഒരു നോട്ടം…
ദൈവമേ… പണി വല്ലതും പാളിയോ… മെഡിക്കൽ ഫെയിൽ ആയാൽ സ്വപ്നങ്ങളെല്ലാം തകരും…
വെറും കയ്യോടെ നാട്ടിലേക്ക് പോകേണ്ടിവരുമല്ലോ…. വീട്ടുകാരോട് പറയുകയും ചെയ്തു ജോലി കിട്ടിയ കാര്യം… അവരിപ്പോ എല്ലാരോടും പറഞ്ഞു കാണും…. ഈശ്വരാ… എന്താ ചെയ്ക… മൊത്തം നെഗറ്റീവ് ആണല്ലോ അടിക്കുന്നത്…
“എസ്ക്യൂസ് മി സർ…. ക്യാൻ യു വെയിറ്റ് ഫോർ സം മോർ ടൈം…? ”
കമ്പ്യൂട്ടർ മണിയുടെ കിളി നാദം എന്റെ നെഗറ്റീവ് ചിന്തകൾക്കു തടയിട്ടു.
“യെസ്… ഷുവർ “…
ഒരു പാൽ പുഞ്ചിരിയുടെ സഹായത്തോടെ അവളോട് മറുപടി പറഞ്ഞു കൊണ്ട് ഞാൻ മറ്റുള്ളവരുടെ കൂടെ ആസന്നസ്ഥനായി……..
ഇപ്പോൾ സമയം പന്ത്രണ്ടു….
വന്നിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു…. എന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നവരെല്ലാം അവരുടെ ആവശ്യം സാധിച്ചു പോയി….
ഇതിനിടയിൽ പുതിയ ആളുകൾ എന്നെ പോലെ തന്നെ വന്നു ഇരിപ്പടങ്ങളിൽ സ്ഥാനം പിടിച്ചു…
ഞാൻ പതിയെ എഴുന്നേറ്റു പെൺകൊടിമാരുടെ അടുത്തേക്ക് ചെന്നു…പതിയെ മൊഴിഞ്ഞു
“എനിക്ക് പതിനൊന്നു മണിക്ക് റിപ്പോർട്ട് തരാം എന്ന് പറഞ്ഞതി ന്റെ അടിസ്ഥാനത്തിൽ ഞാൻ ടിക്കറ് ബുക്ക് ചെയ്തു…
ഇപ്പോൾ ഒരു മണി ആയി…. ഇനിയും താമസിച്ചാൽ.. എനിക്ക് ആ ട്രെയിനിൽ പോകാൻ പറ്റില്ല…
ദയവു ചെയ്തു.. എത്രയും പെട്ടന്ന്.. റിപ്പോർട്ട് തന്നിരുന്നെങ്കിൽ..
അത് എന്റെ ഓഫീസിൽ സബ്മിറ്റ് ചെയ്തു എനിക്ക് സ്റ്റേഷനിൽ കൃത്യസമയത്തു തന്നെഎത്താമായിരുന്നു… ”
എന്റെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ടാകണം ഒരു പുഞ്ചിരി കലർന്ന ദൈന്യ ഭാവത്തിൽ… ” എന്തായാലും ഇത്രയും വെയിറ്റ് ചെയ്തില്ലേ… കുറച്ചു കൂടി വെയിറ്റ് ചെയ്യൂ… റിപ്പോർട്ട് ആകുന്നെ ഉള്ളു… ”