11 മണിക്ക് മെഡിക്കൽ റിപ്പോർട്ട് റെഡി ആകും എന്നാണ് പറഞ്ഞിരിക്കുന്നതു… .
അവിടുന്ന് കുർളയിലുള്ള ഓഫീസിൽ എത്തുന്നു…. റിപ്പോർട്ട് സബ്മിറ്റു ചെയ്യുന്നു….
അവിടുന്ന് നേരെ സി എസ് ടി യിലേക്ക്…..
വൈകിട്ടു 5 മണിക്ക് ട്രെയിൻ….
നേരെ നാട്ടിലേക്ക്…..
എല്ലാം ഒന്നുകൂടി റെഡി യാക്കി വച്ചിട്ട്… കുളിച്ചു ഫ്രഷായി ഉറങ്ങാൻ കിടന്നു….
രാവിലെ അലാറം അടിക്കുന്നതിനു മുൻപേ തന്നെ ഉണർന്നു…
ഇഷ്ടം പോലെ സമയം ഉണ്ട്…. ചുമ്മാ ഒന്ന് പുറത്തേക്കിറങ്ങി….
മുംബൈ സ്പെഷ്യൽ കട്ടിങ് ചായ അടിച്ചു…. (മുംബൈയിൽ പോയിട്ടുള്ള വർക്ക് അറിയാം ആ ചായയുടെ പ്രത്യേകത). കൂടെ ഒരു ഗോൾഡും…
പുലർകാല മുംബൈ…
റോഡിലെങ്ങും അധികം തിരക്കില്ല…
ആളുകൾ കുറേശ്ശേ വന്നു തുടങ്ങുന്നതെയുള്ളൂ… നോക്കി നിൽക്കെ റോഡിൽ തിരക്ക് കൂടി കൂടി വന്നു…
സമയം രാവിലെ ഏഴര… എട്ടുമണി ആകുന്നെയുള്ളൂ… ഞാൻ ചായ കുടിക്കാൻ തുടങ്ങുമ്പോൾ വിജനമായിരുന്ന റോഡും നടപ്പാതകളും കുടിച്ചു കഴിഞ്ഞപ്പോഴേക്കും മുന്നോട്ട് നീങ്ങാൻ നേരാംവണ്ണം കഴിയാത്ത അവസ്ഥ….
ആളുകൾ രാവിലെ അവരവരുടെ ഓഫീസുകളിലും മറ്റും എത്തിപ്പെടാനുള്ള തിരക്കിലായിരുന്നു….
ഒട്ടും തിരക്കില്ലാതെ ഞാനും…
എല്ലാ കാര്യങ്ങളും വെൽ പ്ലാനിംഗ് ആയിരുന്നത് കൊണ്ട് കൃത്യം പത്തേമുക്കാലിന് തന്നെ നരിമാൻ പോയിന്റിലുള്ള മെഡിക്കൽ സെന്ററിൽ എത്തി….
ടാക്സിക്ക് കാശ് കൊടുത്തു…..
എൻട്രി ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്തു ഉള്ളിൽ കടന്ന്…..
റിസപ്ഷനിൽ എത്തി….
രണ്ടു തരുണിമണികളിൽ ഒന്ന് ഫോണിൽ വളരെ സീരിയസ് ആയി സംസാരിക്കുന്നു…..
മറ്റേതാണേൽ ഇന്ന് ആദ്യമായ് കിട്ടിയ കമ്പ്യൂട്ടർ ആണെന്ന് തോന്നുന്നു… അതിൽ നിന്നു കണ്ണെടുക്കുന്നേയില്ല…
രണ്ടു തവണ ഗുഡ് മോർണിംഗ് പറഞ്ഞു…. വെറുതെ വേസ്റ്റ് ആയി…
ചുമ്മാ… ഒന്ന് ചമ്മി…. തിരിഞ്ഞു നോക്കി…
ഒരു പത്തു പതിനഞ്ചുപേർ ഇരിക്കുന്നു…