💞എന്റെ കൃഷ്ണ 04 💞 [അതുലൻ ]

Posted by

….💞എന്റെ കൃഷ്ണ 4💞….
Ente Krishna Part 4 | Author : Athulan | Previous Parts


എന്ത് പ്രശ്നം…… കിച്ചൂസ്സേ  നമ്മുടെ അമ്മുക്കുട്ടിക്ക് എന്താ പറ്റ്യേ……😇

 

അറിയില്ല ഏട്ടാ… ഇവൾ വല്ല സ്വപ്നവും കണ്ടിട്ടുണ്ടാവും…

സ്വൽപ്പം പേടിയോടെ ആണെങ്കിലും  കിച്ചൂസും എന്റെ കൂടെ കൂടി….

 

ദേ എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ കിച്ചേച്ചി…… ഒന്ന് അങ്ങോട്ട് തരും ഞാൻ….. കിച്ചു ഒന്ന് ഞെട്ടീട്ടൊ 😁അമ്മുവിന്  നല്ല ദേഷ്യം ഉണ്ട്…

 

പക്ഷെ ഞാൻ അത് മൈൻഡ് ചെയ്യാതെ… ആഹാ ഞാൻ ഉളളപ്പോ എന്റെ കിച്ചൂനെ തൊടോ…. എന്ന അതൊന്ന് കാണണമല്ലോന്ന് പറഞ്ഞു  കിച്ചുവിനെ എന്നിലേക്ക് ചേർക്കാൻ നോക്കി….

 

എന്റെ വയറ്റിൽ നിന്ന് ഒരു പീസ് പോയെന്ന ഞാൻ കരുത്യേ… പിച്ചിയെടുത്തു എന്റെ പെണ്ണ്….

വേദനകൊണ്ട് എന്റെ  വാ തുറന്ന് പോയി…

 

കിച്ചു ആകട്ടെ അങ്ങനിപ്പോ വേണ്ട മോനെ എന്ന ഭാവത്തിൽ ഒരു ചിരിയും…..

 

പക്ഷെ പെട്ടെന്നാണ് അമ്മുവിന്റെ ദേഷ്യം സങ്കടമായി മാറിയത്….

ഞാൻ ഇന്നലെ എന്തോരം വിഷമിച്ചൂന്ന് അറിയോ നിങ്ങൾക്ക്…

കിച്ചേച്ചി  പറഞ്ഞതൊക്കെ കേട്ട് എന്തോരം കരഞ്ഞെന്നറിയോ???

അച്ചുചേട്ടൻ ഞങ്ങളുടെ ആരുമല്ല എന്ന് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല ഏട്ടാ എന്ന് പറഞ്ഞു വിതുമ്പിക്കൊണ്ട്   അമ്മു ഓടി വന്നെന്നെ കെട്ടിപിടിച്ചു….പാവം…

 

കിച്ചുവിനെ നോക്കിയപ്പോ അവളും  പറഞ്ഞുപോയ വാക്കുകളോർത്ത്‌  വിഷമിച്ചു നിൽക്കുകയാണ്…

 

അയ്യേ…  അമ്മൂസ്  കരയാ….

ഇവൾ അതൊക്കെ വെറുതെ പറഞ്ഞതല്ലേ …. ഏട്ടൻ എല്ലാം പറഞ്ഞുതരാം… അതെയ് നമ്മുടെ കിച്ചേച്ചി വെറുതെ ഓരോന്നൊക്കെ ആലോചിച്ചു കൂട്ടിയിട്ട ഇന്നലെ അങ്ങനൊക്കെ പറഞ്ഞെ…

ഏട്ടൻ ഇന്ന് കണ്ണുപൊട്ടണ ചീത്തവിളിച്ചിട്ടുണ്ട് അവളെ,  എന്റെ മോളെ കരയിച്ചതിനു….

Leave a Reply

Your email address will not be published. Required fields are marked *