അമുല്യയും സംഗീതയുടെ ആ ഭാവമാറ്റം കണ്ട് ഞെട്ടി ഇരിക്കുകയായിരുന്നു.
നിശബ്തതക്ക് വിരാമം ഇട്ടുകൊണ്ട് കാർത്തിക പറഞ്ഞു.
“ശ്രദ്ധേ.. നിനക്ക് എന്തിന്റെ കേടായിരുന്നു. ഞാൻ ഒന്നാം ക്ലാസ് തൊട്ട് അവരെ രണ്ടുപേരെയും കാണുന്നതാണ്. അവർ തമ്മിൽ ഒരു അനാവശ്യ ബന്ധവും ഇല്ലെന്ന് എനിക്ക് ഉറപ്പാണ്. ഇനിയും വെറുതെ ആവശ്യമില്ലാത്ത പറഞ്ഞു അവളുടെന്ന് അടി വാങ്ങാൻ നിൽക്കണ്ട.”
എല്ലാപേരുടെയും മുന്നിൽ പരാജയം സമ്മതിക്കാതിരിക്കാനായി ശ്രദ്ധ പറഞ്ഞു.
“പിന്നെ, അവൾ എന്നെയങ്ങു അടിക്കാൻ പോകയല്ലേ.”
ബാഗ് കൈയിലേക്ക് എടുത്തുകൊട്നു കാർത്തിക പറഞ്ഞു.
“നിനക്കത് അവളെ അറിയാഞ്ഞിട്ടുള്ള തോന്നലാണ്. പ്ലസ് ടു പഠിക്കുമ്പോൾ ഒരുത്തൻ അവളുടെ പിന്നാലെ നടന്നിരുന്നു. അവളെന്റെ പ്രൊപോസൽ സംഗീത നിരസിച്ചതിന് അവൻ ആദിയെയും ചേർത്ത് അവളെ അനാവശ്യം പറഞ്ഞു നടന്നു. ഇതറിഞ്ഞ സംഗീത ടീച്ചേഴ്സ് ഉൾപ്പെടെ നിൽക്കുമ്പോഴാണ് അവനെ അടിച്ചത്. അതുകൊണ്ടു ഈ കാര്യത്തിൽ അവൾ അടിക്കുമെന്ന് പറഞ്ഞാൽ ഒരു സംശയവും വീണട അവൾ അടിച്ചിരിക്കും.”
കാർത്തിക ക്ലാസ് റൂമിനു പുറത്തേക്ക് നടന്നപ്പോൾ അമൂല്യ പെട്ടെന്ന് ബാഗും എടുത്ത് അവളുടെ പിന്നാലെ നടന്നു.
വരാന്തയിൽ കൂടി നടക്കുന്നതിനിടയിൽ അമൂല്യ കാർത്തികയോട് ചോദിച്ചു.
“ടീച്ചേഴ്സിന്റെ മുന്നിൽ വച്ച് സംഗീത അവളെ അടിച്ചെന്ന് പറഞ്ഞത് ഉള്ളതാണോ?”
“പിന്നെ, അടിച്ചൊന്നൊ.. ഞാനും അപ്പോൾ അവിടെ ഉണ്ടായിരുന്നു. അതിന്റെ പേരിൽ എന്തൊക്കെ പ്രോബ്ലം ഉണ്ടെയെന്നോ. അവനെയും ചേർത്ത് അനാവശ്യം പറഞ്ഞാൽ അവൾക്ക് ശരിക്കും ഭ്രാന്ത് പിടിക്കും.”
കാർത്തികയുടെ മറുപടി കേട്ട അമൂല്യ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു.
“അവരെ പറ്റി നിനക്കെന്താണ് അഭിപ്രായം.”
“വർഷങ്ങളായി എനിക്ക് അവരെ അറിയാവുന്നതാണ്. എല്ലാപേരുടെയും മുന്നിൽ അവരുടെ പെരുമാറ്റം കുറച്ച് ഓവർ ആയിരിക്കാം.. അല്ല ഓവർ തന്നെ ആണ്. അവർ പരസ്പരം ചോറ് വാരി കൊടുക്കും സന്തോഷം വരുമ്പോൾ കെട്ടിപ്പിടിക്കും.. പക്ഷെ അപ്പോഴൊക്കെയും അവരുടെ മാനസിനുള്ളിൽ ഒരു കളങ്കവും ഇല്ലെന്ന് എനിക്ക് ഉറപ്പാണ്.
ഒരു നിമിഷം നിർത്തിയ ശേഷം കാർത്തിക പറഞ്ഞു.
“ആദി സംഗീതയ്ക്ക് കൊടുക്കുന്ന ഒരു കേറിങ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതാണ്. ശരിക്കും പറഞ്ഞാൽ ആദി കല്യാണം കഴിക്കുന്ന പെണ്ണ് ഒരു ഭാഗ്യവതി ആയിരിക്കും.
പെട്ടെന്ന് അമൂല്യ നടത്തം നിർത്തി അകലേക്ക് നോക്കി നിന്നു.
സംഗീത ബൈക്കിനടുത്ത് നിൽക്കുന്ന ആദിത്യന്റെ അടുത്തേക്ക് നടന്ന് ചെല്ലുന്ന ദൃശ്യം ആണ് അവൾ നോക്കി നിന്നത്.
തന്റെ അടുത്തേക്ക് നടന്ന് വരുന്ന സംഗീതയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് ആദിക്ക് തോന്നി.
“എന്താടി മുഖം വീർപ്പിച്ചു വച്ചേക്കുന്നേ?”
“ഒന്നുമില്ല.”