രണ്ടാമതൊരാൾ [ na–na ]

Posted by

സംഗീത മറുപടി ഒന്നും നൽകാതെ ഒരു ഉരുള ചോറുകൂടി അവന്റെ വായിലേക്ക് വച്ച് കൊടുത്തു.

ഡെസ്കിൽ തല ചേർത്ത് വച്ച് ഇതെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു അമൂല്യ.

“കുറച്ച് മുൻപ് അവനെ ഇപ്പോൾ കൊല്ലും എന്ന ഭാവത്തിൽ നിന്ന പെണ്ണാണ്..  ഇപ്പോൾ നോക്കിക്കേ അവനു ചോറ് വാരി കൊടുക്കുന്നു.”

രമ്യയുടെ വാക്കുകൾ കേട്ട അമൂല്യ ചെറുതായി ചിരിച്ചു.

“അതാണ് അവർ തമ്മിലുള്ള സ്നേഹം.. കുറച്ച് മുൻപ് ദേഷ്യപ്പെട്ടതും അവനോടുള്ള സ്നേഹം കൊണ്ടാണ്, ഇപ്പോൾ ചോറ് വാരി കൊടുക്കുന്നതും അവനോടുള്ള സ്നേഹം കൊണ്ടാണ്.”

“എന്തായാലും ദേഷ്യത്തിൽ ആണെങ്കിൽ അവളെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. കവിളൊക്കെ ചുവന്ന്, കണ്ണൊക്കെ വിടർന്ന്,… സൗന്ദര്യത്തിന്റെ കാര്യത്തിൽ ഈ ക്ലാസ്സിൽ നിനക്കൊരു എതിരാളി ഉണ്ടെങ്കിൽ അത് സംഗീത തന്നെയാണ്.”

സംഗീതയെയും അമുല്യയെയും കാണുവാൻ അതീവ സുന്ദരികളാണ്. കാണുവാൻ ഒന്നിനൊന്നു മെച്ചം. വെളുത്തു തുടുത്ത രണ്ടു സുന്ദരികൾ. സംഗീതയ്ക്ക് അമുല്യയേക്കാൾ സ്വല്പം മാത്രം വണ്ണം കൂടുതൽ ഉണ്ടെന്നു മാത്രം. നല്ല നീളമുള്ള മുടിയാണ് ഇരുവർക്കും ഉള്ളത്.

“അവർ തമ്മിലുള്ള ബന്ധം എന്താണെന്നാണ് നിനക്ക് തോന്നുന്നത്. ഫ്രണ്ട്ഷിപ് ആണോ ലവ് ആണോ?”

രമ്യയുടെ ചോദ്യത്തിന് തെല്ലൊന്ന് ആലോചിക്കപോലും ചെയ്യാതെ അമൂല്യ ഉത്തരം നൽകി.

“അവന്റെ സഹോദരി ആണ് സംഗീത.”

“സഹോദരിയോ?”

“ഒരു രക്തത്തിൽ പിറന്നിലെങ്കിലും അങ്ങനെയും ചില സാഹോദര്യ ബന്ധങ്ങൾ ഉണ്ട്. മനസ്സിൽ ഒരു കളങ്കവും ഇല്ലാത്ത ബന്ധങ്ങൾ.

ഒരു നിമിഷം നിർത്തിയ ശേഷം അവൾ പറഞ്ഞു.

“പക്ഷെ അങ്ങനെ ഉള്ളവരെ കണ്ടെത്താൻ പ്രയാസം ആണെന്ന് മാത്രം.”

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് എല്ലാരും പുറത്തേക്ക് നടക്കുകയായിരുന്നു.

ബൈക്കിനടുത്തെത്തിയ ആദി പോക്കറ്റിൽ നിന്നും ചാവി എടുത്തപ്പോൾ സംഗീത ചോദിച്ചു.

“എന്ത് ചെയ്യാൻ പോകയാണ്?”

ആദി അവളെ തിരിഞ്ഞ് നോക്കികൊണ്ട്‌ ചോദിച്ചു.

“വീട്ടിൽ പോകണ്ടേ?”

“ഈ കൈയും വച്ചാണോ നീ ബൈക്ക് ഓടിക്കാൻ പോകെന്നെ?”

“ഏയ്.. അതൊന്നും പ്രശ്നമില്ല. ചെറിയ നീരല്ലേ ഉള്ളു.”

“അങ്ങനെ നീ ഇപ്പോൾ ആ കൈയും വച്ച് ബൈക്ക് ഓടിക്കണ്ട, ഞാൻ ഓടിച്ചോളം.”

സംഗീത അവന്റെ കൈയിൽ നിന്നും ചാവി പിടിച്ച് വാങ്ങിയ ശേഷം ബാഗ് അവന്റെ നേരെ നീട്ടി. ആദി ഒരു ചിരിയോടു കൂടി ബാഗ് അവളുടെ കൈയിൽ നിന്നും വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *