മാളു അപ്പോഴും കാറിൽ കയറാതെ മടിച്ചു എന്നെ തന്നെ നോക്കി നിൽക്കുവാണ്
”ആരെങ്കിലും ഡോറു തുറന്നു തരണോ തമ്പുരാട്ടിക്ക് അകത്തേക്ക് കയറാൻ ..?”
അവൾ പേടിയോടെ വേണ്ടെന്നു തലയാട്ടി ,എന്നിട്ടും കേറാനുള്ള ഭാവമില്ല ,അതോടെ ഞാൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി , അതൊടെയവൾ പിന്നിലെ ഡോർ തുറന്നു അകത്തേക്ക് കയറി ..
”ഞാനെന്താ നിന്റെ ഡ്രൈവറോ ,മുന്നിൽ കയറെടി ..”
പെണ്ണിൻറെ മുഖമിപ്പോൾ മഴക്കാറ് മൂടി നിൽക്കുന്ന മാനം പോലെയാണ് ,മൂക്ക് പിഴിച്ചിലും ,കണ്ണ് തുടയ്ക്കലുമൊക്കെ കണ്ടപ്പോൾ ഏതു നിമിഷവും പൊട്ടിക്കരഞ്ഞേക്കുമെന്നു തോന്നി ,കാറിലിരുന്ന് ഒരു പെൺകുട്ടി കരയുന്നതു കണ്ടാൽ ആള് കൂടും ,തൊട്ടാൽ പൊട്ടുന്ന പരുവത്തിലുള്ള ചരക്കാണ് ,ഇന്നാണെങ്കിൽ ആളെ ഇളക്കുന്ന മോഡൽ ഡ്രസ്സും , കരച്ചില് കണ്ടു വരുന്നവൻ എന്റെ ദേഹത്ത് പഞ്ചാരിമേളം നടത്തിയിട്ടേ ആരാണ് ,ഏതാണെന്നൊക്കെ തിരക്കു ..അത് കൊണ്ട് കുറച്ചു മയത്തിൽ നോക്കി അവൾക്ക് മുന്നിലെ ഡോർ തുറന്നു കൊടുത്തു …എന്റെ മുഖത്തെ കലിപ്പ് ഭാവം മാറിക്കണ്ടപ്പോൾ പെണ്ണ് പിന്നെ അധികം മൂക്ക് പിഴിയാനും കണ്ണ് തുടയ്ക്കാനും നിൽക്കാതെ ഇറങ്ങി വന്നു മുന്നിൽ കയറി ,,
സാമാന്യം നല്ല സ്പീഡിലാണ് വണ്ടി വിട്ടത് ,ഇടയ്ക്ക് പുറകെ ആരെങ്കിലുമുണ്ടോ എന്ന് ഗ്ലാസ്സിലൂടെ നോക്കി ഓടിച്ചത് കാരണം മാളു കൂടെയുള്ള കാര്യം തന്നെ മറന്നു പോയി ,വഴക്ക് പറഞ്ഞതിന് പരിഹാരമായി ഇടയ്ക്ക് നിർത്തി വെള്ളമോ മറ്റോ വാങ്ങിക്കൊടുക്കണം എന്ന് കരുതിയതാണ് ,ചെറിയ പെണ്ണല്ലേ ആ ഒരു ഇളക്കമാണ് പാവം ,…………………………………….
ഹൈവേ വിട്ടു അമ്പലം റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് അക്കാര്യമോർത്തതു ,നോക്കുമ്പോൾ
കരഞ്ഞു കണ്ണ് കലങ്ങി കണ്മഷിയും മറ്റും പടർന്നു ആകെ വല്ലാത്ത കോലത്തിലാണ് ,ഈ കോലത്തിൽ തറവാട്ടിലേക്ക് കൊണ്ട് പോയാൽ ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും ,ജയ ചെറിയമ്മയുടെ
മോളാണ് ചിലപ്പോൾ തള്ളയുടെ സ്വഭാവം കാണിച്ചാൽ വീട്ടുകാർക്ക് മുന്നിൽ ഞാൻ നാറും …
”മാളു…., ഡി മാളു, ”
ആദ്യത്തെ വിളിയിൽ ഉത്തരം കിട്ടാതെ വന്നപ്പോൾ ഞാൻ ശബ്ദമുയർത്തി ,അതൊടെയവൾ മുഖമുയർത്തി,
” എന്താടി നിനക്ക് നാവില്ലെ? ”
”ഉം…, ”
”നാവുണ്ടെന്നോ, അതോ ?,”
”അതിനു ചേട്ടൻ ഒന്നും ചോദിച്ചില്ലല്ലോ, ”
പതിഞ്ഞ ശബ്ദത്തിലായിരുന്നു മറുപടി ,…
”ഞാൻ ആദ്യം വിളിച്ചത് നീ കേട്ടില്ലേ , ?”
”കേട്ടു, ..”
”പിന്നെ? ”
” അത്..ഞാൻ …….”
”ഉം.. ഒരു കാര്യം പറഞ്ഞേക്കാം എപ്പോഴാണെങ്കിലും വിളിച്ചാൽ വിളി കേൾക്കണം കേട്ടല്ലോ,അല്ലാതെ മുക്കിയും മൂളിയുമിരുന്നാൽ എന്റെ സ്വഭാവം അറിയാമല്ലോ ? ”
”ഉം ..”..,