ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12 [സഞ്ജു സേന]

Posted by

ഞാൻ ഒന്ന് അടങ്ങി എന്ന് കണ്ടപ്പോൾ സുലു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു എന്നെ ഒന്ന് നോക്കി, എന്നിട്ടു അപ്പോഴും അനങ്ങാതെ ഭയന്ന് ഭിത്തിയിൽ ചാരി നിൽക്കുന്ന മാളുവിന്റെ കൈപിടിച്ച് പുറത്തേക്ക് പോകാനാനായി തിരിഞ്ഞു..

”അവളെ കൂട്ടേണ്ട നീ പൊയ്ക്കോ, ”

ഞാൻ ശബ്ദത്തിന്റെ കടുപ്പം ഒട്ടും കുറയ്ക്കാതെ പറഞ്ഞു.. അതോടെ സുലു കയ്യിലെ പിടി വിട്ട് മാളുവിനെ നോക്കി , , അവൾ പൊയ്ക്കൊള്ളാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതോടെ സുലു പതിയെ പുറത്തേക്ക് നടന്നു…..

”എന്താടി രണ്ടും കൂടി , അവളുടെ ഉപ്പ നിന്നെയും പണിയാറുണ്ടോ ,..?”

അത് കേട്ട് മാളു കണ്ണ് മിഴിച്ചു നിന്ന് പോയി , പിന്നെ എന്നെ നോക്കി കൈ കൊണ്ട് മൂക്ക് തുടച്ചു നിഷേധാർത്ഥത്തിൽ തലയാട്ടി,

”പിന്നെ…? നിങ്ങള് തമ്മിലുള്ള ഇടപാട് കണ്ടിട്ട് എനിക്കങ്ങനെയാ തോന്നുന്നത് ,ആണോ ? വാ തുറന്നു പറയെടി, ”

”ഇല്ല ചേട്ടാ സത്യം , അവളെന്റെ ബെസ്റ് ഫ്രണ്ടാ, ”

”ഒരു ബെസ്റ് ഫ്രണ്ട്,ബെസ്ററ് ഫ്രണ്ട് തമ്മിൽ ഇതൊക്കെയല്ലേ ..? ..വാ നടക്ക് , വീട്ടിൽ ചെന്നിട്ടു ഞാൻ പറയിപ്പിച്ചോളാം .. ”

”അർജുൻ ചേട്ടാ പ്ലീസ്, അവള് വെറുതെ തമാശയ്ക്ക് പറഞ്ഞതാ,, ”

”ഈ ടൈപ്പ് തമാശയൊക്കെ അവളുടെ ഉപ്പയുടെ അടുത്തും, കൂടെ പഠിക്കുന്ന മോഴകളുടെ അടുത്തും മതി, എന്റടുത്തു എടുക്കരുത്, നിനക്ക് കൂടി മനസ്സിലാക്കാനാ പറഞ്ഞത്..കേട്ടോ ”

”ഉം.. ”

അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് തലയാട്ടി..

”നിന്ന് മോങ്ങാതെ ആ ..മുഖം കഴുകിയിട്ടു വാ….”

അതും പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു,, കുറച്ചു കഴിഞ്ഞു ഒന്ന് തിരിഞ്ഞു നോക്കി, പുറകിൽ തന്നെ അരിച്ചരിച്ചെന്ന പോലെ നടന്നു വരുന്നുണ്ട്..

ഇതിനിടയിൽ പ്രിയ രണ്ടു തവണ വിളിച്ചിട്ടുണ്ട് , താഴെയെത്തി കാറിനരികിൽ മാളുവിനെ കാത്തു നിൽക്കുന്ന സമയം നോക്കി തിരിച്ചു വിളിച്ചു ..

” അർജുൻ.. എന്ത് പറ്റി , ?”

”വഴിക്ക് എന്റെയൊരു കസിന്റെ കൂടെ പെട്ട് പോയി ,എവിടെയാണെന്ന് പറഞ്ഞാൽ മതി ഞാൻ അങ്ങോട്ടേക്ക് വരാം ..”

”സാരമില്ല പതുക്കെ വന്നാൽ മതി ..”,

” അത് വരെ നിങ്ങൾ? ”

”പേടിക്കേണ്ട കൂടെ ജോലി ചെയ്യുന്ന ഒരാളുടെ ക്വാർട്ടേഴ്സിൽ ആണ്, അഞ്ജുവിന്‍റെ സ്‌കൂട്ടർ വേറൊരാൾ വശം കൊടുത്തു വിട്ടിട്ടുണ്ട്, ”

” പിന്നെ നിങ്ങളെങ്ങനെ? , ”

”വരുന്ന കാര്യമാണോ ,അതിനെനിക്ക് വനിതാ പോലീസിന്റെ പട്രോളിംഗ് വണ്ടിയുണ്ട് , സ്ഥലവും സമയവും കുറച്ചു കഴിഞ്ഞു ടെക്സ്റ്റ് മെസേജ് ആയി ചെയ്തേക്കാം.. ”

കൂടുതൽ സംസാരിയ്ക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്തു പോക്കറ്റിലിട്ടു,അരുണിന്റെ ആൾക്കാർ ആരെങ്കിലും ? ഇല്ല ആരുമങ്ങനെ ശ്രദ്ധിക്കുന്നതായി തോന്നിയില്ല, കാർ സ്റ്റാർട്ട് ചെയ്‌ത് മുന്നിലേക്ക് നീക്കി നിർത്തി ..

Leave a Reply

Your email address will not be published. Required fields are marked *