”അല്ല ,ഉമ്മച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറയുവായിരുന്നു..”
” അർജുൻ ഞാൻ പറഞ്ഞില്ലേ പിള്ളേര് തമാശയ്ക്ക്, ഒന്നും കാര്യമാക്കേണ്ട,”
” അതിനു ഞാൻ വേറൊന്നും പറഞ്ഞില്ലല്ലോ, കാണാൻ സുന്ദരിയാണെന്നല്ലേ പറഞ്ഞത്.. ”
നേരത്തെ പെമ്പിള്ളേരുടെ മുന്നിൽ വച്ച് തന്നെ അവഗണിക്കുന്നതായി കരുതി ആ മുഖത്തെ ഭാവം മാറുന്നത് കണ്ടപ്പോൾ ചെറിയൊരു സഹതാപം തോന്നിയിരുന്നു.. ഏതായാലും തന്നെ കാണണമെന്ന് വാശി പിടിച്ചു വന്നതല്ലേ..ഒരു രസം … ഉമ്മച്ചിയപ്പോഴും നാണത്താൽ ആകെ ചൂളി മുഖം കുനിച്ചിരിക്കുകയാണ്..
”എയ്…”
കൈനീട്ടി അവരുടെ ചുവന്നു തുടുത്ത കവിളിലൊന്ന് തൊട്ടു..അതോടെ അവർ വിറച്ചു വീഴുമെന്നു തോന്നി പോയി , അത് മറയ്ക്കാനായി മെനു കാർഡ് എടുത്തു കയ്യിൽ പിടിച്ചെങ്കിലും അതും കയ്യിലിരുന്ന വിറയ്ക്കുകയാണ് … മുഖത്ത് നിന്നിപ്പോൾ ചോര തൊട്ടെടുക്കാവുന്ന അവസ്ഥയാണ് , . ഇനിയുമിരുന്നാൽ രക്തസമ്മർദ്ദം കൂടി ചിലപ്പോൾ അവർ വീണു പോകുമെന്ന് കണ്ടപ്പോൾ ഞാൻ കവിളിൽ നിന്ന് കയ്യെടുത്തു
എഴുന്നേറ്റു വാഷ് ബേസിനരികിലേക്ക് പോയി കയ്യും മുഖവും കഴുകി , എന്റെ അവസ്ഥകളെ കുറിച്ച് ആലോചിക്കുമ്പോൾ സ്വയം ചിരിച്ചു പോയി, ഒരു വശത്തു ഉള്ള കുരുക്കുകൾ അഴിക്കാനായി ജീവന്മരണ പോരാട്ടം നടത്തുമ്പോൾ അറിഞ്ഞു കൊണ്ട് തന്നെ അടുത്ത കുരുക്കുകളിലേക്ക് നടന്നു കയറുക എന്നൊക്കെ പറഞ്ഞാൽ ?.. സുലുവിന്റെ ഉപ്പയുടെ തന്നെ ഹോട്ടലാണെന്നാണ് മാളു പറഞ്ഞത് ,, സി സി ടി വി യിൽ കൂടി
ഇവിടെ നടക്കുന്നതെല്ലാം അയാൾ കാണുന്നില്ലെന്ന് ആർക്കറിയാം , പോട്ടെ .. ഏതായാലും ജയിക്കുമോ എന്നുറപ്പില്ലാത്ത കളിയാണ്, അതിനിടയ്ക്ക് ഇത് പോലുള്ള ചില ചെറിയ രസങ്ങൾ , …..
മുഖമൊന്നു കഴുകി തിരിച്ചു വരുമ്പോൾ അവർ എഴുന്നേറ്റു പോകാൻ നിൽക്കുകയാണ് , പൊയ്ക്കോട്ടേ എന്നാ മട്ടിൽ അനുവാദത്തിനായി നോക്കിയപ്പോൾ ഞാൻ തലയാട്ടി..പാവം , പെമ്പിള്ളേര് കുത്തിയിളക്കിയപ്പോൾ ഇങ്ങനെയൊന്നും വിചാരിച്ചു കാണില്ല ..ഏതായാലും ഇവർ പോയിട്ട് വേഗമിവിടുന്നു പുറത്തു കടക്കണം, കത്തു പൊട്ടിച്ചു സരോജ ഡോക്ടർ അയച്ച മെസേജ് എന്താണെന്നറിയണം, പിന്നെ..
മേശപ്പുറത്തിരുന്ന ടിഷ്യു പേപ്പർ എടുത്തു കയ്യൊക്കെ തുടച്ചു ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അടുത്തിരുന്ന ഭംഗിയുള്ളൊരു ചുവന്ന ബോക്സ് ശ്രദ്ധയിൽ പെട്ടത് , ഏതായാലും ഞാൻ കൈകഴുകാൻ പോകും വരെ അതവിടെയില്ല .., ചിലപ്പോൾ ഉമ്മച്ചി മറന്നു വച്ചതായിരിക്കും.. ഏതായാലും എന്താണെന്നറിയാൻ ആ ചെറിയ ബോക്സ് എടുത്തു തുറന്നു നോക്കി, ഒരു വെളുത്ത സിൽക്ക് തുണിയിൽ എന്തോ ഒന്ന് പൊതിഞ്ഞു വച്ചിട്ടുണ്ട്,, പതിയെ അതെടുത്തു തുറന്നു നോക്കി , സിൽക്ക് തുണിക്കുള്ളിൽ ഒരു ചുവന്ന റോസാ പൂവ് ഭദ്രമായി വച്ചിരിക്കുന്നു.. സത്യം ,അറിയാതെ ചിരി വന്നു പോയി , അവർ എനിക്കുള്ള പ്രണയ സമ്മാനമായി വച്ചിട്ട് പോയതാണ്, ഏതായാലും തന്നതല്ലേ , റോസാ പൂവ് ഒന്ന് മണത്തു നോക്കി തിരികെ ബോക്സിൽ തന്നെ വച്ചു ആ സിൽക്ക് തൂവാല ഒന്ന് വിടർത്തി നോക്കി, ലൈല മജ്നുമാരുടെയാണെന്ന് തോന്നി , എംബ്രോയിഡറി വർക്ക് ഒക്കെ ചെയ്തു മനോഹരമാക്കിയിരിക്കുന്നു, അത് കൂടാതെ എന്തോ ഒന്ന് അക്രിലിക്ക് പെയിന്റോ മറ്റോ വച്ചോ എഴുതിയിട്ടുണ്ട്, , ഇതൊരു ഒരു മൊബൈൽ നമ്പറാണ്..ഉമ്മച്ചിയുടെ ആകും.. ഏതായാലൂം ഇരിക്കട്ടെ പ്രശ്നങ്ങൾ ഒക്കെ അടങ്ങിയിട്ടു വിളിച്ചു നോക്കാം , ആ ചിന്തയിൽ ടവ്വലും ബോക്സും എടുത്തു ജീൻസിന്റെ പോക്കറ്റിലിക്കിട്ടു ക്യാബിൻ ഡോറിനരികിലേക്ക് നടന്നു ..
”അർജുൻ ചേട്ടാ ഇത് നാണക്കേടാണെ.. ”
പെട്ടെന്ന് സുലുവും മാളുവും കേറി വന്നപ്പോൾ ഞാനൊന്നു പരുങ്ങി, ബോക്സ് ഞാൻ എടുത്തു പോക്കെറ്റിൽ ഇടുന്നതു കണ്ടിട്ടുണ്ടാകും എന്നാണ് കരുതിയത് ..
”ഇതിവിടെ മേശപ്പുറത്തിരുന്നതാ ,എനിക്കുള്ളതാണെന്നു കരുതി ..”