പരിചയമുള്ള ഒരു പെൺ ശബ്ദത്തിനൊപ്പം ആരോ പിന്നിൽ നിന്നോടി വന്നു കയ്യിൽ പിടിച്ചപ്പോൾ ഞെട്ടി പോയി ,ഇവിടെയിതാര് , ഇത്ര സ്വാതന്ത്ര്യത്തോടെ വന്നു കയ്യിൽ പിടിക്കാൻ ?……..ഇവളോ ? നോക്കുമ്പോൾ മാളു ,കണ്ടാൽ തിരിച്ചറിയില്ല ടൈറ്റ് ജീൻസും ഇറുകിയ ടി ഷർട്ടും ധരിച്ചു ഇപ്പോൾ ഇവളുടെ ശരീരത്തിന്റെ ഭൂമിശാസ്ത്രം ഒറ്റനോട്ടത്തിലറിയാം .
”നീ….എന്തായിവിടെ ,, ”
”എന്നോട് മിണ്ടേണ്ട, പറ്റിച്ചില്ലേ വേഗം വരാമെന്നു പറഞ്ഞു ? കാത്തിരുന്ന് മടുത്തപ്പോൾ ഇങ്ങോട്ടു പോന്നു..”
”നീ ഒറ്റയ്ക്കോ ?”
” ആ..എന്താ ,ഇത് സുലുന്റെ ഉപ്പയുടെ ഹോട്ടലല്ലേ..”
”അതിനു ? ഒറ്റയ്ക്ക് ഓരോയിടത്തു കറങ്ങി നടക്കലാണോ , ?”
”അതിനെന്നെ വഴക്ക് പറയേണ്ട ,ചേട്ടൻ തന്നെയാ കാരണം ”
”ഞാനോ ? എന്നെ കാണാനെങ്കിൽ ഞാൻ വീട്ടിലേക്ക് വരില്ലേ ,അവിടെ വച്ച് കണ്ടാൽ പോരായിരുന്നോ .?
”അത് പിന്നെ അർജുൻ ചേട്ടാ , ചേട്ടനെ കാണാൻ കൊതിച്ചു രണ്ടു പേര് രാവിലെ മുതൽ വിളിച്ചു കൊണ്ടിരിക്കുന്ന കാര്യം ഞാൻ പറഞ്ഞില്ലായിരുന്നോ ? അവർക്ക് കാത്തിരുന്നു ക്ഷമ കെട്ടപ്പോൾ ഇങ്ങോട്ടു വരുന്നെന്നു പറഞ്ഞു ,പാവങ്ങളല്ലേ കഷ്ട്ടം തോന്നി ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി വന്നതാ, എന്നാലും അവർക്ക് ഭാഗ്യമുണ്ട് ,ആള് മുന്നിൽ തന്നെ എത്തിയില്ലേ ”..
”നീയിതു ആരുടെ കാര്യമാ മാളു പറയുന്നത് ?”,
”കൊള്ളാം സുലുവിനെയും ഉമ്മച്ചിയേയും ഇത്ര പെട്ടെന്ന് മറന്നോ ,നേരത്തെ വിളിച്ചപ്പോഴും ഞാൻ സൂചിപ്പിച്ചിരുന്നില്ലേ .”
”ഓ ഞാൻ ഓർക്കുന്നില്ല ,..എന്നിട്ടു അവരെവിടെ ?”
” കള്ളൻ , ഓർക്കാത്തതല്ല ,കുറച്ചു ഡിമാൻഡ് ഇട്ടതാണെന്നു മനസ്സിലായി ,അത് പോട്ടെ .. ,ദാ അവിടെ ഇരിപ്പുണ്ട് , ,വാ രണ്ടും ആകെ ത്രില്ലടിച്ചു ഇരിക്കുകയാണ് .”’
” പോ പെണ്ണെ ,കാണലൊക്കെ പിന്നെയാകാം ,ഇപ്പൊ എനിക്ക് വേറെ കുറച്ചു കാര്യങ്ങളുണ്ട്..”
”ചേട്ടാ ഇനിയും ഷോ കാണിക്കല്ലേ , ദേ രാവിലെ മുതല്‍ സുലുവിന്റെ ഉമ്മച്ചി വിളിച്ചു കൊണ്ടിരിക്കുന്നതാ ,അവസാനം മടുത്തിട്ടാ പാവം ഇങ്ങോട്ട് വന്നത്.ഇവിടെ വന്നു .എന്നെയും കൂട്ടി തറവാട്ടിലേക്ക് വരാനായിരുന്നു പ്ലാൻ..അന്നേരം ഞാനാ പറഞ്ഞത് രാവിലെ മുതല്‍ ആളെ എനിക്ക് കൂടി കാണാൻ കിട്ടിയിട്ടില്ലെന്ന്..പറഞ്ഞു തീർന്നില്ല അതിനു മുന്നേ സുലുവാ പറഞ്ഞത് ദേ അതല്ലേ നിന്റെ ചേട്ടനെന്നു..,എന്നാലും അവളെ സമ്മതിക്കണം ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞില്ലേ ?..”