”എന്താ പറയുക അർജുൻ, ഒരു വീടിന്‍റെ മുകളിലത്തെ നില എന്നൊക്കെ കേട്ടപ്പോൾ താഴെയുള്ളവരെ പറ്റി ചെറിയ പേടി ഉണ്ടായിരുന്നു, എങ്ങനെയുള്ള ആൾക്കാരാണ് എന്നൊക്കെ, രണ്ട് പെൺകുട്ടികൾ കൂടെയുള്ളതല്ലേ, ?ഏതായാലും അർജുൻ ഞങ്ങളെ മോശപ്പെട്ട ആൾക്കാരുടെ അടുത്തേക്ക് വിടില്ല എന്നറിയാം എങ്കിലും, പക്ഷെ ഇതിപ്പോൾ സ്വന്തം വീട്ടിലെത്തിയ പോലെ , സാധനങ്ങൾ എടുത്തു വരാനൊക്കെ പിള്ളേര് കൂടെ വന്നു, സൂസൻ ആണെങ്കിൽ അപ്പോഴേക്കും മുകളിലത്തെ നില മൊത്തം അടിച്ചു വാരി വൃത്തിയാക്കിയിരുന്നു, എന്താ ഞാൻ പറയുക, ഒരു ബന്ധുവീട്ടിൽ എത്തിയ പോലെ, പിന്നെ ഇവിടൊരാൾക്ക് അർജുനെ പറ്റി പറയുമ്പോൾ നൂറു നാവാണ് ഞാൻ ശ്രദ്ധിച്ചു..”
” ഹേ അങ്ങനെയൊന്നും..”
” അതിനു ഞാൻ തെറ്റായി ഒന്നും പറഞ്ഞില്ലല്ലോ അർജുൻ.. ”
”ഞാനും അങ്ങനെയൊന്നുമില്ല എന്നല്ലേ പറഞ്ഞുള്ളു,,”
” പറഞ്ഞിട്ട് ദേഷ്യായോ അർജുൻ, ”
”എയ്.. ഇല്ല ”
”അർജുൻ സോറിട്ടോ, ”
”എന്തിനു, ?അത് വിട് ഗീതേച്ചി എന്നിട്ടു വല്ലതും സ്പെഷ്യൽ ഉണ്ടാക്കി വച്ചോ, ഞാൻ ചിലപ്പോൾ അങ്ങോട്ട് വരും, ”
”എന്താ സ്പെഷ്യൽ വേണ്ടത് പറഞ്ഞോളൂ, ”
”എനിക്ക് വേണ്ട സ്പെഷ്യൽ, പക്ഷെ പിള്ളേർ കൂടെയുള്ളത് കൊണ്ട് ചേച്ചിക്ക് തരാൻ പറ്റില്ല, ”
”അത് കാര്യമാക്കേണ്ട എന്തിനാണെലും എങ്ങോട്ടാണേലും അർജുൻ വിളിച്ചാൽ മതി ഞാൻ ഇറങ്ങി വരും.. ”
”ഹ ഹ മക്കള് കേൾക്കേണ്ട.. ”
”അർജുൻ നീയിതാരോടാ ഫോണിൽ, അമ്മായി നിന്നെ വിളിച്ചിട്ടു കിട്ടാഞ്ഞു എന്നെ വിളിച്ചിരുന്നു, പൂജയ്ക്ക് സമയമായി വേഗം ചെല്ലാൻ, ”
”ഗീതേച്ചി ഞാൻ വിളിക്കാം,, ..”
അഞ്ജു ചേച്ചി അടുത്തേക്ക് വന്നപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു പോക്കറ്റിലിട്ടു ,തൊട്ടു പിന്നാലെ ചേച്ചിപെണ്ണുമുണ്ടായിരുന്നു ,ചുവന്ന കരയുള്ള സെറ്റുമുണ്ടുമുടുത്തു അവൾ വരുന്നത് കണ്ടപ്പോൾ സത്യത്തിൽ ആദ്യമായി കാണുന്ന പോലെ മതിമറന്നു നോക്കി നിന്ന് പോയി ,കൃഷ്ണാ ,ഏതു വേഷത്തിലും ഇവളുടെ സൗന്ദര്യം ഇരട്ടിക്കുകയാണല്ലോ …
”മതിയെടാ , കാറെടുക്കാൻ നോക്ക് ..”
ചെവിയിൽ അഞ്ജു ചേച്ചിയുടെ ശാസന സ്വരം ,അതോടെ ഞാൻ കണ്ണുകളെ പിൻവലിച്ചു മുറ്റത്തേക്ക് നടന്നു ,…
ചെല്ലുമ്പോഴേക്കും ഭാഗ്യത്തിന് പൂജയുടെ ഒരുക്കങ്ങൾ നടക്കുന്നതേയുള്ളു , അസമയത്തു ഉറങ്ങാൻ പോയതിനു ‘അമ്മ ഇടയ്ക്കെന്തോ പറയാൻ തുടങ്ങിയെങ്കിലും അടുത്ത് ആളുകൾ നിൽക്കുന്നത് കൊണ്ട് വീട്ടിലെത്തട്ടെ എന്ന് മാത്രം പറഞ്ഞു ഒഴിവാക്കി വിട്ടു …ഞങ്ങൾ വരാൻ വൈകിയതിന് അച്ഛൻ അമ്മയോട് ചെറിയ രീതിയിൽ ദേഷ്യപ്പെട്ടെന്നു പിന്നെ വല്യമ്മ പറഞ്ഞാണ് അറിഞ്ഞത് …പാവം ..