” സാറിന്റെ കറക്കമൊക്കെ കഴിഞ്ഞോ? അല്ല ചേച്ചി ഇവനിങ്ങനെ എപ്പോഴും കറക്കം തന്നെയാ,, ”
കയ്യും കാലും മുഖവുമൊക്കെ കഴുകി ചായ കുടിക്കാൻ ചെന്നിരുന്നതാണ്,അപ്പോഴാണ് രമേച്ചിയുടെ വക ഒരു കുത്തിത്തിരുപ്പ്..
”ആൺപിള്ളേരല്ലേടി ചെറിയ കറക്കമൊക്കെ ഉണ്ടാകും , ,ഇന്ന് പിന്നെ ഞങ്ങള് സൂപ്പർമാർക്കറ്റിലേക്ക് പോയപ്പോൾ ടയര് പഞ്ചറായില്ലേ, അതൊന്നു ശരിയാക്കാൻ പോയതാണ്, ”
”അതിന്നല്ലേ ചേച്ചി..ഞാനിവിടെ വന്നിട്ട് രണ്ട് മൂന്നു ദിവസമായി, ബാക്കി പിള്ളേരെല്ലാം തറവാട്ടിൽ തന്നെ തിരിഞ്ഞു കളിച്ചു നടക്കുന്നുണ്ട്, അർജുനെ മാത്രം ഇടയ്ക്കൊരു മിന്നായം പോലെ എപ്പോഴെങ്കിലും കാണും, അത് കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസമാകണം ദർശനം കിട്ടാൻ ..”
”എന്താടി രമേ, കൊച്ചിനെ കുറിച്ച്……അവൻ ആൺകുട്ടിയല്ലേ , എപ്പോഴും നിന്റെയൊക്കെ മൂട് പിടിച്ചു നടന്നാൽ മതിയോ? ”
”അയ്യോ, ഞാനൊന്നും പറഞ്ഞില്ലേ വല്യമ്മേ..അവനെ കണ്ടപ്പോൾ വെറുതെ ചോദിച്ചെന്നേയുള്ളു..ഞാൻ വിട്ട്..”
”അതാ നല്ലതു , പിന്നെ നിന്‍റെ ചെക്കൻ പെമ്പിള്ളേര് കുളിക്കുന്നതും നോക്കി കുളക്കരയിൽ നിൽക്കുന്നുണ്ട്, തല്ല് ഞാൻ പോയി കൊടുക്കണോ അതോ നീ പോയി കൊടുക്കുമോ? ”
”ഏതു എന്‍റെ വിഷ്ണുവോ? വല്യമ്മയ്ക്ക് ആള് മാറിയതാകും, അവനങ്ങനെ ഒന്നും ചെയ്യില്ല, ”
”ആദ്യം നീ അവിടം വരെ പോയി നോക്ക്.. ”
””അർജുൻ ഇതാ ചായ , ചേച്ചി ഞാനിപ്പോ വരാം..അവനെയിന്നു ഞാൻ..”
” എന്തിനാ ചേച്ചി എടുത്തടിച്ച പോലെ പറഞ്ഞത് ?, ചേച്ചിക്കു തന്നെ അവനെയൊന്നു വഴക്ക് പറഞ്ഞു വിട്ടാൽ പോരായിരുന്നോ, ഇതിപ്പോ ഇവള് പോയി ചെക്കനെ തല്ലിക്കൊല്ലും, ”
രമേച്ചി ശരം പോലെ പുറത്തേക്ക് പോയപ്പോൾ ‘അമ്മ വല്യമ്മയോടു ചൊടിച്ചു ..
”ആ രണ്ടെണ്ണം കിട്ടട്ടെ, നീയിവന് വല്ലതും തിന്നാൻ കൊടുക്കാൻ നോക്ക് , ഞാനാ തമിഴൻ വിറകു മൊത്തം കീറിയോന്നു നോക്കട്ടെ, ”
”നിന്നെ പറഞ്ഞത് ചേച്ചിക്കത്ര പിടിച്ചിട്ടില്ല, അതാ..ഏതായാലും ചെക്കനു ഇന്ന് കോളാ, നിനക്ക് ദോശ എടുക്കട്ടേ,, ”
”വേണ്ട ,വിശപ്പില്ല ,കുറച്ചു നേരമൊന്നു കിടക്കണം, ”
” ഇപ്പോഴോ? അമ്പലത്തിൽ പോകാറായി ”
”ഏഴു മണിക്കല്ലേ അമ്മെ, രണ്ട് മണിക്കൂർ ഇനിയുമുണ്ടല്ലോ? ”
”എന്ന് വച്ച് ഉറങ്ങാനൊന്നും നിൽക്കേണ്ട ,…പിന്നെ ഒരു കാര്യം മറന്നു, നീ അനിതയെ കൂട്ടി എവിടേക്കെങ്കിലും പോകാമെന്നു പറഞ്ഞിരുന്നോ? ”
”ഇല്ല എന്തെ? , ”
” നീയെന്തോ നേരത്തെ പറഞ്ഞു പറ്റിച്ചുവെന്നു പറഞ്ഞു വാശി പിടിച്ചു പുറത്തെങ്ങോട്ടോ പോയിട്ടുണ്ട്..ഒന്ന് പോയി നോക്കിക്കേ, അറിയാലോ നിനക്കവളുടെ സ്വഭാവം? ”
”എന്നിട്ടു അവളിപ്പോ എവിടെയുണ്ടു, ……”