കല്യാണം….പാലുകാച്ചൽ 2 [പളുങ്കൂസൻ]

Posted by

ഒന്നാം ഭാഗത്തിന് കിട്ടിയ പ്രതികരണത്തിന് നന്ദി.

പെട്ടന്ന് കാച്ചിയില്ലെങ്കി പാല് പിരിയും എന്ന പൊന്നുവിന്റെ കമൻറ് കണ്ടു.

തിള വന്നു തുടങ്ങിയിട്ടുണ്ട്, ബാ പോയി നോക്കാം.

……………………………………………………………………………………………………………………………

കല്യാണം….പാലുകാച്ചൽ 2

Kallyanam….Paalukaachal 2 | Author : Palungoosan

Chapter 2 ആഴങ്ങളിൽ  | Previous Part

മണവാട്ടിയുടെ കാർ ആയി, 5 ബസ്സുകളും കാലത്ത് എത്തും, ഇന്ന് എല്ലാര്ക്കും കിടക്കാനുള്ള റൂം ആയി…

അഭിലാഷേട്ടൻ,അഭിജിത്തേട്ടൻ, കാർന്നോമ്മാര്,എല്ലാരും ചേർന്ന് നാളേക്കുള്ള കാര്യങ്ങളെ പറ്റി അഗാധമായ ചർച്ചയിലാണ്.
നേരം വൈകീട്ട് ഏഴുമണി.എല്ലാം ഒരുക്കി നേരത്തെ കിടക്കണം.നാളെ നേരത്തെ എഴുന്നേറ്റ് പോകാനുള്ളതാണ്.ചെക്കന്റെ വീട്ടുകാർ ആണ് ഓഡിറ്റോറിയം ബുക്ക് ചെയ്തിട്ടുള്ളത്.അവിടേക്ക് ദൂരം ഒരുപാടു ഉള്ളതാണ്.രാവിലെ 6 മണിക്ക് പുറപ്പെട്ടാൽ മാത്രമേ നേരത്ത സ്ഥലത്തെത്തൂ.പക്ഷെ മികച്ച ഒരു ബിസ്സ്നെസ്സ് പ്ലാൻ തയ്യാറാക്കുന്ന കൃത്യതയിൽ രാമചന്ദ്രനും മക്കളും എല്ലാം സജ്ജമാക്കിക്കഴിഞ്ഞു.അവസാന വട്ട കണക്കെടുപ്പിലാണ് കാർന്നോമ്മാരെല്ലാം.

അവരുടെ ഇടയിൽ അപ്പുവും ഇരിക്കുന്നുണ്ട്.ഒന്നും മിണ്ടാതെ,ആരുടെയും മുഖത്തു നോക്കാതെ.അവനെ പറഞ്ഞിട്ടും കാര്യമില്ല.അവൻറെ പ്രായത്തിൽ കുടുംബത്തിൽ മറ്റാരുമില്ല.കുറച്ചെങ്കിലും അവനു കമ്പനി കൊടുക്കുന്നത് അഭിലാഷ്-അഭിജിത് ഏട്ടന്മാർ ആണ്.അവരാണെങ്കിൽ നല്ല തിരക്കിലും ആണ്.ആരെയും പറഞ്ഞിട്ടും കാര്യമില്ല.അവൻറെ ചിന്തകൾ ആണെങ്കിൽ രാവിലത്തെ സംഭവവികാസങ്ങളിൽ തങ്ങി നിൽക്കുകയാണ്.അവനു കുറച്ച് നേരം ഒറ്റക്കിരിക്കാൻ തോന്നി.

അവൻ എഴുന്നേറ്റു.മെല്ലെ നടന്നു .അപ്പോഴാണ് അമ്മ അവൻറെ മുന്നിൽ ചാടി വീണത്

”ഡാ…പോയി കുളിക്ക് എന്നിട്ട് നേരത്തെ കഴിച്ച് കിടക്കാൻ നോക്ക്,”

മനസ്സില്ലാമനസ്സോടെ അവൻ കുളിക്കാൻ പുറപ്പെട്ടു.ടർക്കിയും ഡ്രെസ്സുമെല്ലാം എടുത്ത് കുളിമുറിയിൽ കയറാൻ നേരത്താണ് മറ്റൊരാശയം മനസ്സിൽ വന്നത്.

”കുളം”

മുങ്ങിക്കുളിക്കാനല്ല.അതിനാണെങ്കിൽ പൂളും ബാത്ത് ടബുമെല്ലാം അവിടെത്തന്നെ ഉണ്ട്.കുളത്തിൽ പോയാൽ രണ്ടുണ്ട് കാര്യം.

അവൻ പുറത്തിറങ്ങി.ആ വലിയ വീടിനു പിന്നിൽ ഒരു കുടുംബക്ഷേത്രം ഉണ്ട്.അതിൻറെ ഭാഗമായി ഒരു ചെറിയ കുളം പാരമ്പര്യമായി അവിടെ ഉള്ളതാണ്.മറ്റെല്ലാം പൊളിച്ച് പണിതപ്പോഴും രാമചന്ദ്രൻ വല്യച്ഛൻ ഇവ മാത്രം അതിൻറെ എല്ലാ തനിമയിലും നില നിർത്തി.അവിടെപ്പോയി കുളിച്ചാൽ അമ്മേടെ പരാതിയും തീരും തനിക്ക് കുറച്ച് നേരം ഒറ്റക്കിരിക്കുകയും ചെയ്യാം.

അവൻ നടന്നു.അമ്പലം കടന്ന്,ആ ചെറിയ കുളത്തിന്റെ വൃത്തിയായി പടുത്തു കെട്ടിയ പടികൾ ഇറങ്ങി. സോപ്പും മറ്റും ഒതുക്കി വെച്ച് ,ഡ്രെസ്സെല്ലാം അഴിച്ച് ഒരു ടർക്കി മാത്രം ഉടുത്ത് അവൻ നിന്നു..കുളത്തിലിറങ്ങാൻ അവനു തോന്നിയില്ല.കുറച്ച് നേരം ആ പടികളിൽ ഇരിക്കാൻ അവൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *