എന്റെ മേൽ ചെറുപ്പം മുതലേ അവൾക്കുള്ള സ്നേഹവും വിശ്വാസവും എത്രത്തോളം ഉണ്ടെന്ന് ഞാൻ വീണ്ടും മനസിലാക്കി. ഞാൻ അവളെ വീണ്ടും ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചു.
ഞാൻ : ” അങ്ങനെ ഒരു പ്രേതത്തിനും വിട്ടുകൊടുക്കില്ല നിന്നെ ഞാൻ. മരിക്കുന്ന വരെ ഇങ്ങനെ ചേർത്ത് പിടിക്കും ”
മീര : “അത് പറ്റുമെന്ന് തോന്നുന്നുണ്ടോ ചേട്ടാ ”
ഞാൻ : ” എന്താടി അങ്ങനെ ചോദിച്ചേ”
മീര : ” അച്ഛനും അമ്മയും സമ്മതിക്കുമോ ”
ഞാൻ : ” സമ്മതിച്ചില്ലെങ്കിൽ ഒളിച്ചോടും ”
മീര പെട്ടെന്ന് എന്റെ ചുണ്ടിൽ വിരൽ വച്ചു “അയ്യോ ചേട്ടാ അങ്ങനെ ഒന്നും പറയല്ലേ. എത്ര സ്നേഹം ഉള്ള അച്ഛനും അമ്മയും ആണ്. ഓർമ്മ വയ്ക്കുന്നതിന് മുൻപേ എല്ലാം നഷ്ടമായവളാ ഞാൻ. എന്നിട്ട് ദൈവ കൃപ കൊണ്ടാണ് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും കിട്ടിയത്. അവരുടെ ദാനം അല്ലെ ചേട്ടാ എന്റെ ഈ ജീവിതം. എനിക്ക് ഈ സുഖസൗകര്യം എല്ലാം തന്നില്ലേ. സ്വന്തം മോളെ നോക്കുന്നതിനേക്കാൾ നന്നായി നോക്കിയില്ലേ. എന്നിട്ട് ഈ ഞാൻ തന്നെ സ്വന്തം മോനേ കറക്കിയെടുത്തെന്ന് അവർ വിചാരിക്കില്ലേ ”
ഞാൻ : ” എടി നീ എന്തൊക്കെയാ പറയുന്നേ എന്നേക്കാൾ അവർക്ക് ഇഷ്ടം നിന്നെയ. അമ്മയ്ക്ക് അവർക്ക് സന്തോഷമേ ഉണ്ടാവു ”
മീര : ” എനിക്കറിയില്ല ചേട്ടാ പക്ഷെ ഇനി ഒരു വട്ടം കൂടി എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ ചേട്ടാ. എനിക്ക് ചേട്ടനെയും വേണം അച്ഛനെയും അമ്മയെയും വേണം. ആരേം കളയാൻ വയ്യ ”
ഞാൻ : ” നീ വെറുതേ ഓരോന്ന് ആലോചിച്ചു പേടിക്കണ്ട. ഞാനില്ലേ. ഇപ്പൊ മോൾ ഉറങ്ങിക്കോ ”
അങ്ങനെ പറഞ്ഞ് അവളെ ഉറക്കത്തിലേക്ക് തള്ളി വിട്ടെങ്കിലും ഇതെന്താകും എന്ന് എനിക്കും പേടി ഉണ്ടായിരുന്നു.
തുടരും